666 മുദ്രയും ലോകസംഭവങ്ങളും
DANIE JOSEPH
7561837468
BIBLE GEEKS
വളരെ അധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണിത് .പ്രത്യേകിച്ച് ഇപ്പോള്‍
ഒരു ചിപ്പ് വളരെ അധികം ചര്‍ച്ച ചെയപ്പെടുന്നു.ദൈവ വചനത്തിന്‍റെ വെളിച്ചത്തില്‍ ഈ വിഷയം ചിന്തിക്കണം.
ഈ ലേഖനത്തില്‍ പറയുന്നത് ചുരുക്കമായി ഇവിടെ കൊടുക്കുന്നു:
1.എന്താണ് 666 മുദ്ര
2.എപ്പോള്‍ ആണ് ഇത് വരുന്നത്
3.ആര്‍ക്കാണ് മുദ്ര
4.മുദ്രയുടെ അനന്തര ഫലം
5.ലോക സംഭവങ്ങള്‍
എന്താണ് 666 മുദ്ര
വെളിപ്പാടു - അദ്ധ്യായം 13:18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
ഈ വാക്യത്തില്‍ നിന്നും ചില കാര്യങ്ങള്‍ നമുക്കു മനസിലാക്കാം:
1.അത് മൃഗത്തിന്‍റെ സംഖ്യാ-മൃഗം എന്നുവെച്ചാല്‍ എതിര്‍ക്രിസ്തു .എതിര്‍ക്രിസ്തുവിന്റെ സംഖ്യയാണ് 666
2.അത് ഒരു മനുഷ്യന്‍റെ സംഖ്യയാണ്-ഇവിടെ ഒരു മനുഷ്യന്‍ എന്നു പറഞ്ഞിരിക്കുന്നത് ശ്രെദിക്കുക.അതിന്‍റെ അര്‍ഥം അത് ആ വ്യക്തിക്ക് മാത്രമുള്ള സംഖ്യയാണ് .ആ മനുഷ്യന്‍റെ മുദ്ര എന്നു പറയുന്നത് കൂടുതല്‍ ശരി.
3.അതിന്‍റെ എന്നു പറഞ്ഞിരിക്കുന്നു -മനുഷനെ അതിന്‍റെ എന്നു പറയില്ല അപ്പോള്‍ മൃഗതെയാണ് ഉദ്ധേശിക്കുന്നത്.
4.ജ്ഞാനം അവിശ്യമായിരികുന്നു.ഗണിക്കാന്‍ പറ്റും.അത് ഒരു വെല്ലുവിളിയും കൂടെയാണ് .ജ്ഞാനം കൊണ്ട് ഗണിച്ചെടുക്കണം.
ചുരുക്കത്തില്‍ 666 എതിര്‍ക്രിസ്തുവിന്റെ മുദ്രയയാണ്
എപ്പോള്‍ ആണ് ഇത് വരുന്നത്
ഇത് വളരെ ആഴമായി വചനം പഠിച്ചു മനസിലാക്കേണ്ട കാര്യമാണ്.പല പഠിപ്പിക്കലുകള്‍ ഇതിന്‍റെ പേരില്‍ ഉണ്ട്.എന്നാല്‍ വചനം പഠിക്കുമ്പോള്‍ നമുക്കു ഒരു കാര്യം മനസിലാകും എതിര്‍ക്രിസ്തുവിന്റെ അവസാന മുന്നര വര്‍ഷത്തില്‍ ആണ് മുദ്ര വരുന്നത്.അത് മനസിലാക്കാന്‍ ഈ ലേഖനം മുഴുവന്‍ വായിക്കുക.വചനത്തില്‍ കൂടി അത് തെളിയിക്കാം.
എതിര്‍ക്രിസ്തു ഒരു മനുഷ്യനാണ്.7 വര്‍ഷം ഭരിക്കും.എന്നാല്‍ അവസാനത്തെ മൂന്നര വര്‍ഷത്തില്‍ ആണ് സാത്താന്‍ തന്‍റെ അധികാരവും ശക്തിയും കൊടുക്കുന്നത് .അതിനുശേഷമാണ് ആ മനുഷന്റെ മുദ്ര ലോക വ്യാപകമായി എല്ലാവരും എല്ക്കണം മാത്രമല്ല തന്‍റെ പ്രതിമയുണ്ടാക്കി നമസ്ക്കരിക്കാനും പറയും.ചില വേദ ഭാഗങ്ങള്‍ നോക്കാം:
വെളിപ്പാടു - അദ്ധ്യായം 12:7 പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.
8 സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
9 ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു.
എതിര്‍ക്രിസ്തുവിന്റെ ഭരണം മുന്നര വര്‍ഷം പിന്നിടുമ്പോള്‍ സ്വര്‍ഗത്തില്‍ സാത്താനും ദൈവ ദൂതന്മാരും തമ്മില്‍ യുദ്ധം ഉണ്ടായി.സാത്താനും കൂട്ടരും തോല്പിക്കപെട്ടു ഭുമിയിലേക്ക് വീഴുകയും ചെയും.അതിനുശേഷം സാത്താന്‍ ഭുമിയിലാണ്.
ഇങ്ങനെ ഭുമിയില്‍ ആയ സാത്താന്‍ തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും മനുഷ്യനായ എതിര്‍ക്രിസ്തുവിന് കൊടുക്കും.
വെളിപ്പാടു - അദ്ധ്യായം 13:1 അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷ്ണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു.
2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.
മൂന്നര വര്‍ഷം എന്നു പറയുന്നത് വെളിപ്പാട് പുസ്തകത്തില്‍ വിവിധ നിലകളില്‍ കൊടുത്തിട്ടുണ്ട്:42 മാസം ,1260 ദിവസം,ഒരു കാലം ഇരു കാലം അര കാലം(1+2+0.5=3.5) ഇങ്ങനെ കാണുവാന്‍ സാധിക്കും.
വെളിപ്പാടു - അദ്ധ്യായം 12:12 ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.
ഈ അല്പകാലം എത്രയാണെന്ന് താഴോട്ട് വായിക്കുമ്പോള്‍ മനസിലാകും.
വെളിപ്പാടു - അദ്ധ്യായം 12:14 അവിടെ അവളെ സർപ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.
അത് മൂന്നര വര്‍ഷമാണെന്ന് മനസിലായല്ലോ.
കൂടുതല്‍ തെളിവുകള്‍ താഴെ കൊടുക്കുന്നു:
വെളിപ്പാടു - അദ്ധ്യായം 13:5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
നാല്പത്തി രണ്ടു മാസം എന്നുവെച്ചാല്‍ മൂന്നര വര്‍ഷം.
താഴോട്ടു വായിക്കുമ്പോള്‍ ഈ മൂന്നര വര്‍ഷക്കാലതാണ് 666 എന്ന മുദ്ര വരുന്നത് എന്നു വ്യക്തമായി മനസിലാകും.
വെളിപ്പാടു - അദ്ധ്യായം 13:5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
6 അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
15 മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.
16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
അപ്പോള്‍ നമ്മുടെ തെറ്റിധാരണകള്‍ മാറ്റുക .ഇപ്പോളുള്ള ചിപ്പ് മറ്റു സാധനങ്ങള്‍ ഒന്നുമല്ല അത് ഒരു മുദ്രയയാണ് അത് വരുന്നത് എതിര്‍ക്രിസ്തുവിന്റെ ഭരണത്തിന്‍റെ അവസാന മൂന്നര വര്‍ഷത്തിലുമാണ്.
ആര്‍ക്കാണ് മുദ്ര
ചില കാര്യങ്ങള്‍ മനസിലക്കേണ്ടതുണ്ട്:
1.യേശുവിനെ വിശുദ്ധിയോടെ കാത്തിരുന്ന വിശ്വാസികള്‍ അന്നു ഭുമിയില്‍ ഇല്ല.
കര്‍ത്താവു തന്‍റെ രഹസ്യ വരവിങ്കല്‍ അവരെ സ്വര്‍ഗത്തിലേക്ക് എടുക്കും.
വെളിപ്പാടു - അദ്ധ്യായം 3:10 സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും.
സ്വര്‍ഗത്തിലെ സംഭവങ്ങളും നോക്കാം:
(A )കുഞ്ഞാടിന്റെ (ക്രിസ്തുവിന്‍റെ) കല്യാണം
വെളിപ്പാടു - അദ്ധ്യായം 19:7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.
8 അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികൾ തന്നേ.
9 പിന്നെ അവൻ എന്നോടു: കുഞ്ഞാടിന്റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവർ ഭാഗ്യവാന്മാർ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.
കാന്ത എന്നു പറയുന്നത് സഭയാണ്.
(B) 7 വര്‍ഷം കഴിഞ്ഞു കര്‍ത്താവു സകല വിശുധന്മാരുമായി ഭുമിയിലേക്ക് ഇറങ്ങിവരുന്നു.
വെളിപ്പാടു - അദ്ധ്യായം 19:11 അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.
14 സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.
യൂദാ - അദ്ധ്യായം 1:15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
വിശ്വാസികളായ വിശുദ്ധന്മാര്‍ ഭുമിയില്‍ ഇല്ല അവര്‍ സ്വര്‍ഗത്തില്‍ ആണ് എന്നു മേല്പറഞ്ഞ വാക്യങ്ങളാല്‍ മനസിലായിക്കാണുമല്ലോ .
2.അന്നു ഇവിടെ ഇസ്രയേല്‍ ജനം ഉണ്ട്.യേശുവിനെ അറിയുന്ന അതെ സമയം വിശുദ്ധി ഇല്ലാത്തതിനാല്‍ എടുക്കപെടാത്ത വിശ്വാസികളും ലോക ജനവും ഉണ്ട്.
ഇനി ആര്‍ക്കാണ് മുദ്ര എന്ന വിഷയത്തിലേക്ക് കടക്കാം:
1.എതിര്‍ക്രിസ്തുവിനെയും അവന്‍റെ പ്രതിമയും നമസ്ക്കരിക്കുന്നവര്‍ക്ക്.
2.ജീവപുസ്തകത്തില്‍ പേരെഴുതി കാണാത്ത ഏവര്‍ക്കും.
വെളിപ്പാടു - അദ്ധ്യായം 13:8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
15 മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു.
16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും.
അപ്പോള്‍ മനസിലാക്കുക എതിര്‍ക്രിസ്തുവിന്റെ പ്രതിമയെ നമസ്കരിക്കുന്നവര്‍ക്കു മാത്രമേ മുദ്രയുള്ളു.നമസ്കരിക്കാത്തവരെ കൊല്ലും.മുദ്രയില്ലതാവര്‍ക്ക് വാങ്ങാനും വില്‍ക്കാനും സാധിക്കുകയില്ല.വെളിപ്പാടു - അദ്ധ്യായം 13:17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
അങ്ങനെ മുദ്ര എല്ക്കുന്നവര്‍ക്ക് ദൈവം ന്യായവിധി അയക്കും.
വെളിപ്പാടു - അദ്ധ്യായം 14:9 മൂന്നാമതു വേറൊരു ദൂതൻ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തിൽ പറഞ്ഞതു: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവൻ
10 ദൈവകോപത്തിന്റെ പാത്രത്തിൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാർക്കും കുഞ്ഞാടിന്നും മുമ്പാകെ അഗ്നിഗന്ധകങ്ങളിൽ ദണ്ഡനം അനുഭവിക്കും.
11 അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവർക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം.
അപ്പോള്‍ മനസിലാക്കുക ഇന്ന് നമ്മള്‍ പറയുന്ന ചിപ്പ് ഒരു മൃഗത്തിന്റെ പ്രതിമയെയും നമസ്കരിച്ചിട്ട് കിട്ടുന്നതല്ല.അത് ലോകം കൊണ്ടുവന്ന ഒന്നാണ് അത് വരാന്‍ പോകുന്ന ORIGINAL മുദ്രയുടെ മോഡല്‍ ആണ്.അതിനെക്കുറിച്ച് വിശ്വാസികള്‍ പേടികേണ്ട കാര്യമില്ല.എതിര്‍ക്രിസ്തു ഭരിക്കുമ്പോള്‍ വിശുദ്ധിയോടെ നില്ക്കുന്ന വ്യക്തികള്‍ ഇവിടെ ഇല്ല.ഈ ചിപ്പ് ലഭിച്ച വ്യക്തികള്‍ വിശുദ്ധര്‍ എങ്കില്‍ കര്‍ത്താവു വരുമ്പോള്‍ എടുക്കപ്പെടും.
എതിര്‍ക്രിസ്തു ആണെന്ന് അറിഞ്ഞിട്ടും അവന്‍റെ പ്രതിമയെ നമസ്കരിക്കുകയും മുദ്ര എല്ക്കുകയും ചെയുന്നവര്‍ക്കാണ മേല്പറഞ്ഞ ശിക്ഷ ലഭിക്കുന്നത്.
മുദ്രയുടെ അനന്തര ഫലം
മുദ്ര ഏറ്റവര്‍ക്കു:
1.എതിര്‍ക്രിസ്തു വാങ്ങാനും വില്‍ക്കാനും അധികാരം
2.സമ്പത്ത് മഹത്യം എല്ലാം വര്‍ദ്ധിപ്പിക്കും
ദാനീയേൽ - അദ്ധ്യായം 11:24 അവൻ കവർച്ചയും കൊള്ളയും സമ്പത്തും അവർക്കു വിതറിക്കൊടുക്കും
ദാനീയേൽ - അദ്ധ്യായം 11:39 അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
എന്നാല്‍ ദൈവത്തില്‍ നിന്നു അവര്‍ക്ക് ശിക്ഷ ലഭിക്കും
മുദ്ര എല്ക്കാത്തവര്‍ക്കു:
1.മരണം
2.വാങ്ങാനും വില്‍ക്കാനും കഴിയില്ല ,മഹാ കഷ്ടകാലം
ദൈവത്തില്‍നിന്നും കിട്ടുന്നത് :വെളിപ്പാടു - അദ്ധ്യായം 14:13 ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു.
വെളിപ്പാടു - അദ്ധ്യായം 20:4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
ലോക സംഭവങ്ങള്‍
മുദ്ര വരുന്നതിനുമുന്പായി ലോകം അതിനായി ഒരുങ്ങികൊണ്ടിരിക്കുന്നു ,ചില കാര്യങ്ങള്‍ ഇന്ന് കാണുന്നത് ഇവിടെ ചേര്‍ക്കുന്നു :
1.മനുഷ്യന് പേര് മാറി നമ്പറായി (അധാര്‍ തുടങ്ങിയവ )-നമ്പര്‍ കൊണ്ട് മനുഷ്യരെ തിരിച്ചറിയാം എന്നുള്ള അവസ്ഥ.എതിര്‍ക്രിസ്തുവിന് 666 എന്ന നമ്പര്‍ ഉള്ളതുപോലെ എല്ലാ മനുഷ്യര്‍ക്കും സംഖ്യയായി.ഇത് ലോക വ്യാപകമായി നടന്നു കൊണ്ടിരിക്കുന്നു.സംഖ്യ ഇല്ലാത്തവന് ഇന്ന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി.
2.ചിപ്പ്-ഇത് 666 എന്ന മുദ്രയല്ല പക്ഷേ അതിന്‍റെ മോഡല്‍ ആണ്.ഇതും ലോക വ്യാപകമാകും പിന്നെ സാത്താനു മുദ്ര ഏല്പിക്കാന്‍ എളുപ്പമാകും.കാരണം ഓരോ മനുഷ്യനും സംഖ്യ ഉള്ളതുകൊണ്ട് അവനു ചിപ്പും ആകുമ്പോള്‍ ഒരു SINGLE സൂപ്പര്‍ കമ്പ്യൂട്ടറില്‍ നിന്നും സകല മനുഷരുടെയും വിവരങ്ങള്‍ ലഭിക്കുന്നു.ഇന്ന് നമ്മുടെ വിവരങ്ങള്‍ എവിടെയൊക്കെയോ സൂക്ഷിക്കപെട്ടിരിക്കുന്നു.എതിര്‍ക്രിസ്തു ആവിശ്യം വരുമ്പോള്‍ അത് എടുത്തു ഉപയോഗിക്കും.
3.ഡിജിറ്റല്‍ ആവുക-എല്ലാം നമ്പറില്‍ ആകുമ്പോള്‍ വാങ്ങാനും വില്‍ക്കാനും നമ്പര്‍ വേണം അതെ 666 എന്ന മുദ്ര ഇല്ലാതെ വാങ്ങാനും വില്‍ക്കാനും സാധികില്ല.ഇന്ന് ലോകം ഡിജിറ്റല്‍ ആയികൊണ്ടിരിക്കുന്നു.മനസിലാക്കുക എതിര്‍ക്രിസ്തു വരാറായി .അതിനുമുന്‍പെ കര്‍ത്താവു വരും.
4.ഇന്ന് ഇന്ത്യയില്‍ നമ്മുടെ പല പ്രധാന കാര്യങ്ങളും അധറുമായി ലിങ്ക് ചെയ്തെക്കുന്നു.ഇങ്ങനെ ഓരോ രാജ്യത്തും ഓരോ സംവിധാനങ്ങള്‍ ഉണ്ട്.തന്നെ നമസ്കരിക്കാതവര്‍ക്ക് എല്ലാം തടയാനും അത് തന്നെ നമസ്കരിക്കുന്നവര്‍ക്ക് കൊടുക്കാനും വളരെ എളുപ്പത്തില്‍ സാധിക്കുന്ന വിധം ലോകം മാറ്റപെട്ട് നമ്മളും മാറി അറിയാതെ തന്നെ.
പ്രിയരേ കര്‍ത്താവിന്‍റെ വരവ് ഏറ്റവും അസന്നമായി.666 എന്ന മുദ്ര ഭുമിയില്‍ കൊണ്ടുവരാനുള്ള എല്ലാ സംവിധാനവും വന്നു കൊണ്ടിരിക്കുന്നു.നമ്മുടെ പ്രത്യാശയിലേക്ക് നാം പ്രവേശിക്കറായി.നാം ഒരുങ്ങി നില്‍ക്കുന്നുവോ ???
ഇത് മറ്റുള്ളവരിലേക്കും എത്തിക്കുക.വചന സത്യങ്ങള്‍ പരമാവധി എല്ലാവരും അറിയട്ടെ ..മാറനാഥ
No comments:
Post a Comment