യെരുശലേം ദേവാലയവും യേശുക്രിസ്തുവിന്‍റെ മടങ്ങി വരവും
DANIE JOSEPH
7561837468,7907412079
BIBLE GEEKS
പ്രധാനമായി നാലു ദേവാലയങ്ങള്‍ യിസ്രായേലിനോടു ബന്ധപ്പെടുത്തി നമുക്കു കാണുവാന്‍ സാധിക്കും.
1.ആദ്യം ഉണ്ടായിരുന്നത് സമാഗമന കൂടാരമായിരുന്നു എന്നാല്‍ ദാവിദിനു ദേവാലയം പണിയണം എന്നു ആഗ്രഹമുണ്ടായി.സങ്കീർത്തനങ്ങൾ 132:2 അവൻ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:
3 ഞാൻ യഹോവെക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല; എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല. എന്നാല്‍ ദൈവം അത് ഏല്പിച്ചത് ശലോമോനെയാണ്.അങ്ങനെ ഏറ്റവും ജ്ഞാനിയായ ശലോമോന്‍ ആദ്യത്തെ ദേവാലയം പണിതു.അതിന്‍റെ വിവരണം നോക്കിയാല്‍ ഒരു കാര്യം മനസിലാകും ഇന്ന് അതുണ്ടായിരുന്നു എങ്കില്‍ ലോകാത്ഭുതങ്ങളില്‍ ഒന്നാകുമായിരുന്നു.
2.ശലോമോന്‍ പണിത ദേവാലയം BC 586 ല്‍ ബാബിലോണ്‍ അക്രമത്താല്‍ നശിച്ചു.ബാബിലോണ്‍ പ്രവാസം കഴിഞ്ഞു എസ്രായുടെയും സെരുബബെലിന്റെയും (ശേയല്തിയേല്‍) നേത്രത്യത്തില്‍ രണ്ടാമത്തെ ദേവാലയം പണിതു.എന്നാല്‍ ഇതില്‍ ദൈവത്തിന്‍റെ തേജസ്സ് ഇല്ലായിരുന്നു.
3.മുകളില്‍ പറഞ്ഞ ദേവാലയത്തില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു സിറിയ രാജാവ് അന്ധ്യോക്യാസ് എപ്പിഫാനസ് പന്നിയെ ബലിയര്‍പ്പിക്കുകയും ദേവാലയം അശുദ്ധമാക്കുകയും ചെയ്തു.പിന്നെയും ചില വര്‍ഷങ്ങള്‍ കഴിഞ്ഞു യേശുവിന്‍റെ കാലമാകുമ്പോള്‍ ഹെരൊദ രാജാവ്(റോമന്‍ EMPEROR കിഴെ) യെഹുദ്ധന്മാരെ സന്തോഷിപ്പിക്കാന്‍ ദേവാലയം പുതുക്കി പണിതു.ഇതാണ് കല്ലിന്മേല്‍ കല്ല് ശേഷികാതെവണ്ണം തകര്‍ന്നു പോകുമെന്ന് യേശു പറഞ്ഞത്.
യേശു പറഞ്ഞതുപോലെ AD 70 ല്‍ തിത്തോസ് കൈസര്‍ യെഹുദ്ധന്മാരെ കൊല്ലുകയും ദേവാലയം നശിപിക്കുകയും ചെയ്തു.ദേവാലയത്തിന്റെ അടിയില്‍ സ്വര്‍ണ്ണം മറ്റും ഉണ്ടെന്നു പറഞ്ഞു ഒരു കല്ല് മറ്റൊരു കല്ലിനോട് ചെര്‍ന്നിരികതെവണ്ണം യേശു പറഞ്ഞതുപോലെ ദേവാലയം നശിക്കപ്പെട്ടു.
4.മുന്നാമത്തെ ദേവാലയം അത് വരാന്‍ പോകുന്നു.അത് എതിര്‍ക്രിസ്തുവിന്റെ കാലതുള്ളത്.
അതിന്‍റെ കാര്യങ്ങള്‍ ദൈവവചനത്തില്‍ നിന്നും പരിശോധിക്കാം.
അത് എപ്പോള്‍ പണിയപ്പെടും എന്നതിനുമുന്പ് എതിര്‍ക്രിസ്തു അവിടെ എന്തെല്ലാം ചെയ്യും എന്നു മനസിലാക്കണം.
1.ദാനീയേൽ 8:11 അതു സൈന്യത്തിന്റെ അധിപതിയോളം തന്നെത്താൻ വലുതാക്കി, അവന്നുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.
12 അതിക്രമം ഹേതുവായി നിരന്തരഹോമയാഗത്തിന്നെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.
13 അനന്തരം ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; സംസാരിച്ചുകൊണ്ടിരുന്ന വിശുദ്ധനോടു മറ്റൊരു വിശുദ്ധൻ: വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന്നു ഏല്പിച്ചുകൊടുപ്പാൻ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ചു ദർശനത്തിൽ കണ്ടിരിക്കുന്നതു എത്രത്തോളം നില്ക്കും എന്നു ചോദിച്ചു.
14 അതിന്നു അവൻ അവനോടു: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.
എതിര്‍ക്രിസ്തു നിരന്തര ഹോമയാഗം അപഹരിച്ചു വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു എന്നു കാണുന്നു.
ഇത് എപ്പോള്‍ സംഭവിക്കും എന്നുനോക്കണം.രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നേ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും എന്നു എഴുതിയിരിക്കുന്നു.ചില വാക്യങ്ങളും കൂടെ നോക്കണം ദാനീയേൽ 9:25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും. അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും.
69 ആഴ്ചവട്ടം കഴിഞ്ഞു വന്നു ഛേദിക്കപ്പെട്ട അഭിഷിക്തൻ യേശുക്രിസ്തുവാണ്. യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ എന്നെഴുതിയിരിക്കുന്നു ,അതു സംഭവിക്കുന്നത് നെഹാമ്യവിന്റെ നേത്രത്യത്തില്‍ ഏകദേശം B.C 452 അടുത്താണ്.അന്നുമുതല്‍ 483(69*7) വര്‍ഷ ശേഷം(69*7*360=173880 ദിവസങ്ങള്‍.NOTE യെഹുധന്മാരുടെ അന്നത്തെ കണക്കില്‍ ഒരു വര്‍ഷം =360 ദിവസമാണ് ) ആയപ്പോള്‍ പ്രവചനം പോലെ യേശു ക്രിസ്തു ക്രുശിക്കപ്പെട്ടു.അതിനു ശേഷം വരുന്ന പ്രഭുവിനെ കുറിച്ച് പറയുന്നു അതാണ് എതിര്‍ക്രിസ്തു. അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും എന്നെഴുതിയിരിക്കുന്നു എന്നുവെച്ചാല്‍ (1*7) 7 വര്‍ഷം.ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും.എന്നുവെച്ചാല്‍ അവന്‍ ഭരിച്ചു തുടങ്ങി മുന്നര വര്‍ഷം കഴിയുമ്പോള്‍ ദേവാലയത്തിലെ യാഗങ്ങള്‍ നിര്‍ത്തലാക്കും.
മേല്പറഞ്ഞ കാര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ മനസിലാക്കും :
(a ) എതിര്‍ക്രിസ്തു ഭരിക്കുമ്പോള്‍ യെഹുധന്മാര്‍ക്ക് ദേവാലയം ഉണ്ട്.അതില്‍ നിന്നും നമ്മള്‍ മനസിലാക്കേണ്ടത് അവര്‍ ദേവാലയം വീണ്ടും പണിയും അവിടെ യാഗങ്ങളും ആരംഭിക്കും.
(b) ദേവാലയം പണിയുന്നത് യെരുശലെമില്‍ ആണ്.അതാണ് വിശുദ്ധനഗരം.ദാനീയേൽ 11:31 അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു ശൂന്യമാക്കുന്ന മ്ളേച്ഛ ബിംബത്തെ പ്രതിഷ്ഠിക്കും.2 തെസ്സലൊനീക്യർ 2 :4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ
അപ്പോള്‍ നമ്മള്‍ മനസിലാകേണ്ടത് ഇപ്പോള്‍ ഇസ്രായേലും അറബ് രാജ്യങ്ങളും യുദ്ധം ചെയുന്നത് ഈ യെരുശലെമിന് വേണ്ടിയാണു അവിടെ ഇപ്പോള്‍ ഉള്ളത് ഒരു മുസ്ലിം പള്ളിയാണ്.അവര്‍ യെരുശലേം തിരിച്ചു പിടിച്ചു പള്ളി തകര്‍ത്തു ദേവാലയം പണിയും..അതെ അത് സംഭവിക്കും...
എപ്പോള്‍ ദേവാലയം പണിയും എന്നത് ബൈബിള്‍ പണ്ഡിതന്മാരുടെ ഇടയില്‍ ഒരു തര്‍ക്ക വിഷയമാണ്:ചില അഭിപ്രായങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1.എതിര്‍ക്രിസ്തു വരുന്നതിനുമുന്‍പ് ദേവാലയം പണിയപ്പെടും യാഗങ്ങള്‍ പുനരാരംഭിക്കും.
2.എതിര്‍ക്രിസ്തു വന്ന ശേഷം പണിയപ്പെടും
ഇപ്പോള്‍ യിസ്രായേലിന് ദേവാലയം പണിയാന്‍ തടസ്സം അവര്‍ക്ക് യെരുശലേം എന്ന പട്ടണം ഇല്ല എന്നതാണ്.അത് തിരികെ ലഭിക്കാന്‍ അവര്‍ ശ്രെമിക്കുന്നു പക്ഷെ ലോക രാജ്യങ്ങള്‍ (U N) അതിനെ എതിര്‍ക്കുന്നു.
അങ്ങനെയെങ്കില്‍ യിസ്രായേലിന് ദേവാലയം പണിയാന്‍ ലോക രാജ്യങ്ങളുടെ സമ്മദവും വേണം യുദ്ധത്തില്‍ കൂടെയോ ചര്‍ച്ചയില്‍ കൂടെയോ യെരുശലേം തിരിച്ചു പിടിക്കണം.
ഇവിടെയാണ് എതിര്‍ക്രിസ്തുവിന്റെ പ്രാധാന്യം വെളിപ്പെടുന്നത്.....
ദാനീയേൽ 11:21 അവന്നു പകരം നിന്ദ്യനായ ഒരുത്തൻ എഴുന്നേല്ക്കും; അവന്നു അവർ രാജത്വത്തിന്റെ പദവി കൊടുപ്പാൻ വിചാരിച്ചിരുന്നില്ല; എങ്കിലും അവൻ സമാധാനകാലത്തു വന്നു ഉപായത്തോടെ രാജത്വം കൈവശമാക്കും.
22 പ്രാളയതുല്യമായ സൈന്യങ്ങളും നിയമത്തിന്റെ പ്രഭുവും കൂടെ അവന്റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകർന്നുപോകും.
23 ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവൻ വഞ്ചന പ്രവർത്തിക്കും; അവൻ പുറപ്പെട്ടു അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.
സമാധാനകാലത്ത് ഉപായത്തോടെ വന്നു രാജത്യം കൈവശമാക്കും.യിസ്രായേലിന്റെ
പ്രശനം പരിഹരിക്ക പെടണമെങ്കില്‍ യിസ്രായേലും അറബ് രാജ്യങ്ങളും മറ്റു ലോക രാജ്യങ്ങളും അനുസരിക്കുന്ന ഒരു വ്യക്തി എഴുന്നെറ്റലെ സാധിക്കു.
അവന്‍ വന്നു ഇസ്രയേലുമായി ഉടമ്പടി ഉണ്ടാക്കി അറബ് രാജ്യങ്ങളെ കൊണ്ട് അനുസരിപ്പിച്ചു യെരുശലെമില്‍ ദേവാലയം പണിയണം.
ദേവാലയത്തില്‍ അവിശ്യമായ എല്ലാ കാര്യങ്ങളും ഒരുങ്ങി കഴിഞ്ഞു ഒരു കല്പ്പന കിട്ടിയാല്‍ മാത്രം മതി.
മേല്പറഞ്ഞ കാരണങ്ങളാല്‍ നമുക്കു മനസിലാക്കാന്‍ പറ്റുന്നത് എതിര്‍ക്രിസ്തു വന്ന ശേഷം ദേവാലയം പണിയും എന്നാണ്.
ലോകം എതിര്‍ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുമ്പോള്‍ ബൈബിള്‍ പറയുന്നു അതിനുമുന്‍പെ യേശുക്രിസ്തു വരും.2 തെസ്സലൊനീക്യർ2:7 അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
1 തെസ്സലൊനീക്യർ 4:16 കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും.
17 പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും.
നാലാമത്തെ ദേവാലയം യേശുക്രിസ്തു ഭുമിയെ ഭരിക്കുമ്പോള്‍ പണിയപ്പെടുന്ന ദേവാലയം യെഹസ്ക്കേല്‍ 40-48 വരെയുള്ള അദ്ധ്യായങ്ങളില്‍ കാണുന്ന ദേവാലയം ഇതാണ്.
നമുക്കു കര്‍ത്താവിന്‍റെ വരവിനായി ഒരുങ്ങാം ......ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
No comments:
Post a Comment