+91 79 0741 2079: Danie Joseph
ദൈവത്തിന്റെ പെട്ടകം/വിശുദ്ധ പെട്ടകം.അതിനു എന്ത് സംഭവിച്ചു? ഇന്ന് അതുണ്ടോ?ഇനി ഉണ്ടാകുമോ?
സംഗമാന കൂടാരത്തിൽ അതിവിശുദ്ധ സ്ഥലത്തു കാണുന്നതും ഏറ്റവും പ്രധാനപ്പെട്ടതും ദൈവത്തിന്റെ മഹത്വം ഇറങ്ങുന്നതുമായ ഒരു വസ്തുവാണ് നിയമപ്പെട്ടകം.
അതിൽ ഒരിടങ്ങഴി മന്നാ ഇട്ടുവെച്ച പൊൻപത്രം,അഹരോന്റെ തളിർത്ത വടി, പത്തു കല്പനകൾ എഴുതിയ രണ്ടു കാല്പാലകകൾ എന്നിവയാണ് ഉണ്ടായിരുന്നത്.മഹാപാപ പരിഹാര ദിവസം മഹാപുരോഹിതൻ മാത്രമാണ് ഈ പെട്ടകത്തിന് അടുത്തുവരുന്നത്.അതിന്റെ മുകളിൽ രണ്ടു കേറുബ്‌ബുകൾ അതിന്റെ നടുക്കായി ദൈവത്തിന്റെ മഹത്വം (shaikena) ഇറങ്ങും.
ഇസ്രായേൽ മക്കൾ യുദ്ധത്തിനു പോകുമ്പോൾ പെട്ടകം കൊണ്ടുപോകും,ജോർദാൻ വിഭാഗിക്കപ്പെട്ടതും തുടങ്ങി അനേക സംഭവങ്ങൾ പെട്ടകത്തെക്കുറിച്ചു ദൈവവചനത്തിൽ കാണുന്നു.പെട്ടകം ഫെലിസ്ത്യർ പിടിക്കുമ്പോൾ മഹത്വം ഇസ്രായേലിൽ നിന്ന് പൊയ്‌പോയി എന്ന് വിലപിച്ചു മരിച്ചുപോകുന്ന ഇഘബോധിന്റെ അമ്മയെയും ദൈവവചനത്തിൽ കാണുന്നു.പെട്ടകം പിടിക്കപ്പെട്ടു എന്നറിയുമ്പോൾ ഏലി പുരോഹിതൻ പുറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു. ഇസ്രായേൽ ജനതയെ സംബന്ധിച്ച് പെട്ടകം വളരെ പ്രധാനപെട്ടതാണ്.മോശെയ്ക്കും ശേഷം ശമുവേലിന്റെ കാലത്തും അത് കഴിഞ്ഞും പെട്ടകം സമാഗമന കൂടാരത്തിൽ ആയിരുന്നില്ല.
ശലോമോൻ ദേവാലയം പണിതു അതിൽ പെട്ടകം വെക്കുമ്പോൾ അതിൽ നിന്നും മന്നാ,അഹരോന്റെ തളിർത്ത വടി എന്നിവ നഷ്ടപ്പെട്ടിരുന്നു 1 രാജാക്കന്മാർ 8:9.കുറച്ചു കാലം കുടി കഴിയുമ്പോൾ ഇസ്രായേൽ വിഭജിക്കപ്പെടുന്നു അതിനുശേഷം വന്ന രാജാക്കന്മാർ ദൈവ വഴി വിട്ടു നടക്കുകയും ഇസ്രേലിനെ അശ്ശൂരിന്റെ കയ്യിലും യെഹൂദയെ ബാബിലോണിന്റെ അടിമത്തിലും ദൈവം ഏൽപ്പിക്കും.ഈ സമയത്തു പെട്ടകം നഷ്ടപെട്ടുപോയി എന്നുവേണം കരുതാൻ,അല്ലെങ്കിൽ ദൈവം തന്നെ പേടകത്തെ മാറ്റി .യിരമിയാവു 3:16 ~
അങ്ങനെ നിങ്ങൾ ദേശത്തു വർധിച്ചു പെരുകുമ്പോൾ ആ കാലത്തു:യഹോവയുടെ നിയമപ്പെട്ടകം എന്ന് ഇനി പറയുകയില്ല.അത് മനസ്സിൽ വരികയില്ല,അതിനെ ഓർക്കുകയില്ല,ചെന്ന് കാണുകയില്ല,ഇനി അതുണ്ടാക്കുകയുമില്ല എന്ന് യഹോവയുടെ അരുളപ്പാടു. അങ്ങനെയെങ്കിൽ നമുക്ക് മനസിലാക്കാൻ കഴിയുന്നത് പെട്ടകം എന്നേക്കുമായി ദൈവം അതിനെ മാറ്റികളഞ്ഞു.വെളിപ്പാടിലേക്കു വരുമ്പോൾ 11:19 സ്വർഗത്തിൽ ദേവാലയം തുറന്നു അവന്റെ നിയമപ്പെട്ടകം അവന്റെ ആലയത്തിൽ പ്രത്യക്ഷമായി.ഈ വാക്യത്തിൽ നിന്നും ഒരു കാര്യം നമുക്ക് മനസിലാക്കാം ദൈവം ഭൂമിയിൽ മോശ മുഖന്ദിരം കൊടുത്ത കാര്യങ്ങളുടെ original സ്വർഗത്തിൽ ഉണ്ട്.സ്വർഗത്തിൽ ഉള്ളതിനെ ഒരു മാതൃകാ രൂപമാണ് ദൈവം ഭൂമിയിൽ നൽകിയത്.
അപ്പോൾ തന്നെ നമ്മൾ ചിന്തിക്കണം ലോകത്തിന്റെ പാലഭാഗതായി പെട്ടകം കണ്ടുപിടിക്കപ്പെട്ടു എന്നുള്ള വകുർത്തകൾ വന്നിട്ടുണ്ട്.അതെല്ലാം ദൈവത്തിന്റെ പെട്ടകമല്ല എന്ന് ഈ വകയാടിസ്ഥാനത്തിൽ ഞാൻ ഇവിടെ കുറിക്കുന്നു.എസ്രാ കാലത്തു പണിയപ്പെട്ട ദേവാലയത്തിൽ നിയമപ്പെട്ടകം ഇല്ലായിരുന്നു.അലയത്തിന്റെ മുന്പിലത്തെ മഹത്വം കണ്ട പ്രായമായവർ ആ അലയാതെ കണ്ടപ്പോൾ കരഞ്ഞുപോയി.അലയത്തിന്റെ മഹത്വം അതിന്റെ പുറം ഭംഗിയേക്കാൾ ദൈവ സാനിധ്യം ഇറങ്ങിയ പെട്ടകമായിരുന്നു.
പ്രിയ ദൈവ ജെനമേ ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് പെട്ടകം എത്ര മഹത്വം ഉള്ളത് ആയിരുന്നുവെങ്കിലും ജനം പാപം ചെയ്തപ്പോൾ അവർക്കു അത് എന്നേക്കുമായി നഷ്ടപ്പെട്ടു. ദൈവ വചനമാണ് നമ്മുടെ പെട്ടകം നമ്മുടെ ഉള്ളിൽ അതിവിശുദ്ധ സ്ഥലത്തു(അവിടെ പെട്ടകം ഇരികത്തുള്ളൂ) ദൈവ വചനത്തെ സൂക്ഷിക്കുന്നുണ്ടോ? ബഹുമാനികുന്നുണ്ടോ? പരിശുദ്ധാത്മാവ് ദുഃഖിക്കുന്നുവോ? കർത്താവിന്റെ വരവിനായി നമ്മെ തന്നെ ഒരുക്കി നമ്മ തന്നെ സൂക്ഷിക്കാം ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Biblegeeks
ചെറിയ അക്ഷര തെറ്റുകൾ ഉണ്ട് വായിക്കുമ്പോൾ അതുകൂടി shredikkuka
No comments:
Post a Comment