Tuesday, February 7, 2017

സഭയുടെ വിവാഹം മദ്ധ്യാകാശത്തിലോ???



നമ്മള്‍ ആരാധനയ്കൊക്കെ പാടുന്ന പാട്ടിന്‍റെ ചില വരികളാണ് "മദ്ധ്യാകാശതിങ്കല്‍ മണിപന്തലില്‍ മണവാട്ടി സഭയുടെ വേളി നടക്കും" ഇതു തിരുവചനപ്രകാരം തെറ്റാണു.

1.യേശു ക്രിസ്തു മണിപന്തല്‍ ഇടും എന്ന് ദൈവവചനം പറയുന്നില്ല.പിന്നെ മണിപന്തല്‍ ഇടുന്ന ഒരുവന്‍ ഉണ്ട് അത് എതിര്‍ക്രിസ്തു (ANTICHRIST) ആണ്.ദാനിയേല്‍ 11:44 പിന്നെ അവന്‍ സമുദ്രത്തിനും മഹത്യമുള്ള വിശുദ്ധപര്‍വതത്തിനും മദ്ധ്യേ മണിപന്തല്‍ ഇടും;അവിടെ അവന്‍ അന്തരിക്കും;ആരും അവനെ രക്ഷിക്കുകയുമില്ല.

2.സഭയുടെ വിവാഹം മദ്ധ്യാകാശത്തിലല്ല അതു സ്വര്‍ഗത്തില്‍ ആണ്.വെളിപ്പാട് 4:1 അനന്തരം സ്വര്‍ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു;കാഹളനാദം പോലെ എന്നോട് സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്:ഇവിടെ കയറിവരുക;മേലാല്‍ സംഭവിപ്പാനുള്ളതു ഞാന്‍ നിനക്ക് കാണിച്ചു തരാം എന്ന് കല്പിച്ചു. ഇവിടെ നമുക്ക് മനസിലാകുന്നത് യോഹന്നാന്‍ കാണുന്നത് സ്വര്‍ഗത്തില്‍ ഭാവിയില്‍ സംഭവികേണ്ട കാര്യങ്ങള്‍ ആണ് എന്നുള്ളതാണ് അല്ലാതെ മദ്ധ്യാകശത്തിലെ കാര്യമല്ല കാണുന്നത്.ഇനി സഭയുടെ കല്യാണത്തെകുറിച്ചു പറയുന്ന വേദഭാഗം നോക്കാം ...
വെളിപ്പാട് 19:1 അനന്തരം ഞാന്‍ സ്വര്‍ഗത്തില്‍ വലിയൊരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടത്:..........19 അദ്ധ്യായം സ്വര്‍ഗത്തിലെ സംഭവങ്ങള്‍ പറഞ്ഞു തുടങ്ങുന്നു തുടര്‍ന്നു താഴോട്ടു വായിക്കുമ്പോള്‍ 19:7 കാണുന്നു "കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ അവന്‍റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു" തുടര്‍ന്നുള്ള വാക്യങ്ങളും വായിക്കുമ്പോള്‍ സഭയുടെ വിവാഹം മദ്ധ്യാകശാതിലല്ല സ്വര്‍ഗത്തില്‍ എന്ന് വ്യക്തമാകുന്നു.

പ്രിയ ദൈവമക്കളെ ഇതു മറ്റുള്ളവരോടും പറയുക നമ്മുടെ പ്രത്യാശയെകുറിച്ചുള്ള തെറ്റായ ധാരണകള്‍ മാറ്റുക അതിനു ദൈവം നമ്മെ സഹായികട്ടെ .

"അവന്‍റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു" നാം നമ്മളെ കര്യാസ്തന്‍റെ സഹായത്താല്‍ ഒരുക്കുന്നുണ്ടോ? നമ്മെ തന്നെ പരിശോധിക്കാം....

ഈ വിഷയത്തെ കുറിച്ചു കുടുതലായി അറിയുവാന്‍ :



FACEBOOK :BIBLEGEEKS

നിങ്ങളുടെ അഭിപ്രായങ്ങള്‍ അത് POSITIVE ആയാലും NEGATIVE ആയാലും WHATSAPP ,FACEBOOK വഴി അറിയിക്കാവുന്നതാണ് ...

No comments:

Post a Comment