കയിന്‍റെ യാഗത്തില്‍ ദൈവം പ്രസാദിക്കാതിരുന്നത് മൃഗത്തെ യാഗം അര്‍പ്പിക്കാത്തത് കൊണ്ടോ ?
ഞാന്‍ മുന്നോട്ടു വെക്കുന്ന ചില ആശയങ്ങള്‍ മുന്‍വിധിയില്ലാതെ വായിക്കുക എന്നിട്ട് ചിന്തിക്കുക :
1.കയ്യിന്‍ യാഗം കഴിച്ചത് ദൈവം പറഞ്ഞിട്ടല്ല മറിച്ചു ഉല്പത്തി 4:3 കയ്യിന്‍ സ്വയമേ ചെയ്തതാണ് .
2.ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധനാ ആരംഭിച്ചിട്ടില്ലായിരുന്നു ഉല്പത്തി 4:26
3.യാഗങ്ങളെ കുറിച്ചു ദൈവം നിയമം കൊടുക്കുന്നത് മനുഷനെ സൃഷ്ടിച്ചു കഴിഞ്ഞു ഏകദേശം 2550 വര്‍ഷങ്ങള്‍ക്കു ശേഷമാണു
4.പ്രധാനമായി അഞ്ചു യാഗങ്ങള്‍ :(1).ദഹനയാഗം (2)സമാധാന യാഗം (3) ഭോജനയാഗം
(4).പാപയാഗം (5) അകൃത്യയാഗം ഇവ കുടാതെ മറ്റു യാഗങ്ങളും ഉണ്ട് .ദൈവം അര്‍പിക്കാന്‍ പറഞ്ഞിരിക്കുന്ന യാഗ വസ്തുക്കള്‍ കാള,ആട്,പ്രാവ് തുടങ്ങിയവയും ഭോജനയഗത്തില്‍ എണ്ണ പുരട്ടിയ വടകളും ദോശകളും ആണ്.
5.മേല്‍പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നന്നായിട്ട് മനസിലാക്കിയ ശേഷം തുടര്‍ന്ന് വായിക്കുക:
യഹോവയുടെ നാമത്തില്‍ ആരാധനാ തുടങ്ങാതിരുന്ന കാലത്തു കഴിച്ച യാഗത്തെ 2000 വര്‍ഷങ്ങള്‍ക്കു ശേഷം വന്ന നിബന്ദനകളാല്‍ ദൈവം വിധിക്കുമോ?അങ്ങനെ വിധിച്ചാല്‍ അത് നീതിയാണോ....ഇനി ദൈവം യാഗങ്ങളെ കുറിച്ചു പറയുമ്പോള്‍ മൃഗത്തെ മാത്രമല്ല ആഹാര വസ്തുക്കളും യാഗം കഴിക്കാന്‍ പറഞ്ഞിരിക്കുന്നു-ഭോജനയഗത്തില്‍..അപ്പോള്‍ അതില്‍ നിന്നും മനസിലാകുന്നത് രക്ത ചൊരിച്ചില്‍ ഇല്ലാത്ത യാഗങ്ങളിലും ദൈവം പ്രസാദിക്കും .യാഗം അര്‍പിക്കുന്ന വ്യക്തിയെയാണ് ദൈവം നോക്കുന്നത്.തിരുവചനത്തില്‍ ഒരിടത്തുപോലും രക്തചൊരിച്ചില്‍ ഇല്ലാത്തതു കൊണ്ടാണ് ദൈവം കയിന്റെ യാഗത്തില്‍ പ്രസാദികാതിരുന്നത് എന്ന് പറയുന്ന ആശയത്തെ പിന്താങ്ങുന്ന ഒരു വാക്യം പോലുമില്ല .
ദൈവം കയിന്റെ യാഗത്തിൽ പ്രസാധിച്ചില്ല-നമുക്ക് ഒരു ബുദ്ധിഉപദേശം
ദൈവം എന്തുകൊണ്ട് കയിന്റെ യാഗത്തിൽ പ്രസാധിച്ചില്ല എന്നതിന് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്.നമ്മൾ വളരെ പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഒരു വേദഭാഗം വ്യാഖ്യനിക്കുമ്പോൾ ഓരോ പദത്തിനും വള്ളിക്കും പുളിക്കും വരെ തുല്യ പ്രാധാന്യം കൊടുക്കണം.ഇനി വിഷയത്തിലേക്ക്...
കയ്യിനും ഹാബേലും യാഗം കഴിച്ചു.കയ്യിന് യാഗം കഴിച്ചപ്പോൾ ഹാബേലും കൊണ്ടുവന്നു.അതിന്റെ അർത്ഥം യാഗത്തിനു കയ്യിനാണ് മുൻകൈയെടുത്തത്. ഹാബിലിന്റെ യാഗത്തിൽ ദൈവം പ്രസാദിച്ചു.പ്രസാധിച്ചു എന്ന് മലയാളത്തിൽ പറയുമ്പോൾ respected, accept എന്നി വാക്കുകളാണ് ഇംഗ്ലീഷിൽ കൊടുത്തിരിക്കുന്നത്.ഹാബേലിന്റെ യാഗത്തെ ദൈവം ബഹുമാനിച്ചു കയിന്റെ യാഗത്തെ ദൈവം അംഗീകരിച്ചില്ല.കാരണം ഹാബേൽ വിശ്വാസത്താൽ ഏറ്റവും ഉത്തമമായത് തനിക്കുള്ളത്തിൽ കടിഞ്ഞുലിനെ(ആദ്യം ഉണ്ടാകുന്നതിനെ അധികം സ്നേഹിക്കും) അതിന്റെ മേദ സിൽനിന്നു തന്നെ കൊടുത്തു.ആ യാഗത്തെ ദൈവം ബഹുമാനിച്ചു കാരണം വിശ്വാസത്താൽ ദൈവത്തോടുള്ള ബഹുമാനത്തിൽ നിന്നും കൊടുത്തതാണ് (heb 11:4).നമ്മൾ ദൈവനമത്തിനു കൊടുക്കുമ്പോൾ ഏറ്റവും ഉത്തമമായത് കൊടുക്കണം.പണമായിട്ടാണെങ്കിൽ ഏറ്റവും നല്ല നോട്ടുകൾ മറ്റു വസ്തുക്കൾ ആണെങ്കിൽ നമ്മൾ ഇഷ്ടപ്പെടുന്നതില്നിന്നും ഏറ്റവും നല്ലതിനെ കൊടുക്കണം.അല്ലാതെ കിറിയതും നമുക്ക് വേണ്ടത്തതിനെയുമല്ല.. അങ്ങനെ കൊടുത്താൽ ദൈവം അതിനെ ബഹുമാനികത്തില്ല.പക്ഷെ കയിന്റെ യാഗത്തിൽ പ്രെസാധികാതിരുന്നത് അല്ലെങ്കിൽ അംഗീകരിക്കാതിരുന്നത് മറ്റൊരു കാരണമാണ് (Gen 4:6,7) അത് അവന്റെ മനോഭാവമാണ്.നോക്കുക ഒരു യാഗം കഴിഞ്ഞു അടുത്തതായി കയിൻ ചെയ്തത് സഹോദരനെ കൊല്ലുകയാണ്,അവൻ എത്ര കഠിനൻ ആയിരുന്നു എന്ന് മനസിലാക്കേണം.ദൈവം പറയുന്നു നന്മ ചെയുന്നു എങ്കിൽ പ്രസാദം ഉണ്ടാകായില്ലയോ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു നീയോ അതിനെ കീഴടക്കേണം.എന്താണീ പാപം..സഹോദരനോടുള്ള പക തന്നെയായിരുന്നു.ആ പാപം കയ്യിനെ കിഴടക്കുന്നതിനു മുൻപ് ദൈവം മുന്നറിയിപ്പ് കൊടുത്തു കയ്യിൻ പാപത്തെ കിഴടക്കണമായിരുന്നു എങ്കിൽ പിന്നെത്തെത്തിൽ ഒരു പക്ഷെ കയിന്റെ യാഗത്തെ അംഗീകരിച്ചേനെ.എന്നാൽ പാപം കയ്യിനേ കിഴടക്കി സഹോദരനെ കൊന്നു.ഇത് നമുക്ക് ഒരു പാഠമാണ് കൂട്ടു സഹോദരനോട് പക വെച്ചുകൊണ്ട് കഠിന മനസ്സുകൊണ്ട് ദൈവത്തെ ആരാധിച്ചാൽ ദൈവം നമ്മുടെ ആരാധനയിൽ പ്രസാധികാതില്ല എന്ന് മാത്രമല്ല അത് ഒരു ആരാധാനയായി അംഗീകരിക്കതുപോലുമില്ല.ദൈവജനമേ യാഗം കഴിക്കുന്നതിനു മുൻപേ സഹോദരനോട് വല്ലതും ഉണ്ടെങ്കിൽ നിരപ്പ് പ്രാപിക്കാൻ യേശു തന്നെ പറഞ്ഞിരിക്കുന്നു.കർത്താവിന്റെ വചനത്തെ അനുസരിക്കാൻ നമ്മൾ തയാറാണോ..ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
കൂടുതൽ ദൈവ വചനപരമായ ചിന്തകൾക്കായി:
Whatsapp:7561837468
Facebook page:bible geeks
Youtube channel:danie Joseph
No comments:
Post a Comment