Sunday, March 19, 2017

പുതിയ യെരുശലേം-നിത്യത

പുതിയ യെരുശലേം-നിത്യത
ദൈവ നാമത്തിനു മഹത്യം ഉണ്ടാകട്ടെ
DANIE JOSEPH
7561837468,7907412079
BIBLE GEEKS
അന്ത്യ ന്യായവിധിക്കു ശേഷം പുതിയ ആകാശം പുതിയ ഭുമി എന്ന പുതിയ അനുഭവത്തിലേക്ക് അന്നുള്ള വിശുദ്ധ ജനം പ്രവേശിക്കും .അവിടെ സമുദ്രം ഇല്ല.
നിത്യത എന്ന വിശയത്തിലേക്ക് കടക്കുന്നതിനുമുന്‍പ്‌ പുതിയ ആകാശം പുതിയ ഭുമി സമുദ്രം ഇല്ല എന്നി കാര്യങ്ങള്‍ എങ്ങനെ സംഭവിക്കും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ആരൊക്കെയാണ് ഇതിലേക്കു പ്രവേശിക്കുന്നത് ?
1.ദൈവ സഭ
2.പഴയ നിയമ വിശുദ്ധന്മാര്‍
3.ഇസ്രായേല്‍ ജനം ,എതിര്‍ക്രിസ്തുവിന്റെ കാലത്ത് കൊല്ലപ്പെടുന്ന ജനവും
4.സഹസ്രാബ്ധ വാഴ്ചയില്‍ പ്രവേശിച്ച ജാതികള്‍ .ഗോഗ് മഗോഗ് യുദ്ധത്തില്‍ ദൈവത്തോട് എതിര്‍ക്കാതെ നിന്നവരും അന്ത്യന്യായ വിധി കഴിഞ്ഞു നിത്യതയില്‍ പ്രവേശിച്ച ജാതികള്‍ .അവരെയാണ് നമുക്കു താഴത്തെ വേദഭാഗത്തില്‍ കാണുവാന്‍ സാധിക്കുന്നത് :
വെളിപ്പാടു - അദ്ധ്യായം 21:24 ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
ഗോഗ് മഗോഗ് യുദ്ധത്തിന്റെ അവസാന ഭാഗത്തില്‍ സാത്തനെയും ജാതികളെയും ആകാശത്തു നിന്നും തിയിറങ്ങി നശിപ്പിക്കും.അപ്പോള്‍ തന്നെ പഴയ ഭുമിയുടെ ശുധികരണവും നടക്കും അതിനെക്കുറിച്ച്‌ പത്രോസ് അപ്പോസ്തലന്‍ ഇപ്രകാരം പറയുന്നു :പത്രൊസ് 2 - അദ്ധ്യായം 3:5 ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും
6 അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും
7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
പത്രോസ് പറയുന്നപോലെ ഇപ്പോഴത്തെ ആകാശത്തെയും ഭുമിയെയും തിക്കായി സുക്ഷിച്ചിരിക്കുന്നു.അത് പുതിയ യെരുശലെമിലേക്ക് പ്രവേശിക്കുന്നതിനുമുന്പ് നടക്കും.അങ്ങനെ ആകാശത്തു നിന്നു തിയറങ്ങി സാത്തനെയും കൂട്ടരെയും നശിപ്പിക്കുകയും ഭുമിയെ ശുധികരിച്ചു പുതുതാക്കുകയും ചെയ്യും .
പത്രൊസ് 2 - അദ്ധ്യായം 3:10 അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു
12 നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.
ഇങ്ങനെ ഇറങ്ങുന്ന തി ആകാശത്തെയും ഭുമിയെയും ശുധികരിക്കും എങ്ങനെ എന്നാല്‍ മുകളിലത്തെ വാക്യത്തില്‍ പറഞ്ഞിരിക്കുന്ന പോലെ മൂലപദാർത്ഥങ്ങൾ(ATOM) കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. പക്ഷെ ഭുമി എന്ന ഗോളം മാറ്റപ്പെടുന്നില്ല അതിന്‍റെ ഉപരിതലത്തില്‍ ഉള്ളതാണ് കത്തി അഴിഞ്ഞു പോകുന്നത്.അതുപോലെ ആകാശം എന്നത് തിയിറങ്ങുമ്പോള്‍ ചുട്ടഴിയും എന്നുവെച്ചാല്‍ വിവധ ഘടകങ്ങളാല്‍ രൂപം കൊണ്ടിരിക്കുന്ന അന്തരിക്ഷത്തില്‍ അല്ലെങ്കില്‍ നാം ഇന്ന് കാണുന്ന ആകാശം TROPOSPHERE,STRATOSPHERE,MESOSPHERE,THERMOSPHERE,EXOSPHERE ഇങ്ങനെ വേര്‍തിരിച്ചിരിക്കുന്നു അതില്‍ കത്തിഅഴിയുന്ന OXYGEN TROPOSPHERE എന്ന ഭാഗത്ത്‌ കൂടുതലായി കാണപ്പെടുന്നു അതുപോലെ NITROGEN,HELIUM,NEON,ARGON CARBON DIOXIDE, തുടങ്ങി ഉള്ള മറ്റു PARTICLES എല്ലാം തിയിര്ങ്ങുമ്പോള്‍ കത്തി ആഴിയും.ദൈവം അതിനെ അപ്രകാരമാണ് ക്രമികരിചിരിക്കുന്നത്.ATOM കത്തിഅഴിഞ്ഞാല്‍ NUCLEAR FISSION വഴി ATOM BOMB പ്രവര്തിക്കുന്നതുപോലെ ഭുമി കത്തി ആഴിയും .ഒരു ATOM BOMB EFFECT അല്ല പകരം ഭുമിയിലെ എല്ലാ ATOM കത്തി അഴിയുമ്പോള്‍ അത് എന്തുമാത്രം ഭയങ്കരമായിരിക്കും എന്നു ചിന്തിക്കുക .
ശാസ്ത്രം ഇന്നുള്ളതുപോലെ പുരോഗിമിക്കാതിരുന്ന കാലത്ത് പത്രോസ് ദൈവം വെളിപ്പെടുത്തിയത് ധൈര്യത്തോടെ പറയുന്നു മൂലപധര്തങ്ങള്‍ കത്തി ആഴിയും എന്നു.
ഇനി സമുദ്രം എങ്ങനെ ഇല്ലാതാകുന്നു എന്നു നോക്കണം .എലിയാവിന്റെ കാലത്ത് തിയിറങ്ങി യാഗത്തെ ദാഹിപ്പിച്ചപ്പോള്‍ തോട്ടിലെ വെള്ളം വറ്റിപോയി.ഇവിടെ തിയിരങ്ങുമ്പോള്‍ സമുദ്രം വറ്റിപോകും.H20 രണ്ടായി പിരിയുമ്പോള്‍ OXYGEN,HYDROGEN.HYDROGEN FLAMMABLE (കത്തുന്നത് ) ഗ്യാസ് OXYGEN കത്താന്‍ സഹായിക്കുന്നതും ആകയാല്‍ ഈ തീ ഇറങ്ങുമ്പോള്‍ സമുദ്രം എങ്ങനെ ഇല്ലാതാകുമെന്ന് വ്യക്തമായല്ലോ ...
അങ്ങനെ പുതിയ ആകാശം പുതിയ ഭുമി എന്ന അവസ്ഥയില്‍ വിശുദ്ധര്‍ നിത്യതയില്‍ പ്രവേശിക്കും.ഭുമി എന്ന ഗോളത്തിന് മാറ്റം വരുന്നില്ല കാരണം വചനത്തില്‍ ഇപ്പ്രകാരം കാണുന്നു
സഭാപ്രസംഗി - അദ്ധ്യായം 1:5 ഭൂമിയോ എന്നേക്കും നില്ക്കുന്നു
സങ്കീർത്തനങ്ങൾ - അദ്ധ്യായം 104:5 അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
ഭുമിയുടെ ഉപരിതലത്തിനു മാറ്റം വന്നു പുതിയ ഭുമി പുതിയ ആകാശം എന്ന പുതിയ അനുഭവത്തിലേക്ക് പ്രവേശിക്കും.
ഇവിടുത്തെ മറ്റു പ്രതേകതകള്‍ :
1.ദൈവം അവരോടു കൂടെ വസിക്കും
2.ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ഭുമിയില്‍ അവര്‍ ഭുമിയില്‍ ഇരിക്കും
3.മരണമില്ല
4.ദുഖവും കഷ്ട്ടവും മുറവിളിയും ഇല്ല
5.സമുദ്രം ഇല്ല
6.യെരുശലേം ദേവാലയം ഇല്ല,കുഞ്ഞാട് അതിന്‍റെ മന്ദിരം ആയിരിക്കും
7.പ്രകാശിപ്പാന്‍ സുര്യന്റെയോ ചന്ദ്രന്റെയോ ആവിശ്യമില്ല .
പുതിയ യെരുശലേം
വെളിപ്പാടു - അദ്ധ്യായം 21:9 അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.
10 അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.
11 അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.
12 അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.
പുതിയ യെരുശലെമിനെ കുറിച്ചുള്ള വിവരണം തുടങ്ങുന്നത് കുഞ്ഞാടിന്റെ കാന്തയെ കാണിച്ചുതരാം എന്നു പറഞ്ഞാണ് പക്ഷെ കാണുന്നത് ഒരു നഗരമാണ് .അതിന്‍റെ അര്‍ഥം ആ നഗരം സഭയ്കുള്ളതാണ് എന്നാണ്.അതിന്‍റെ പന്ത്രണ്ടു അടിസ്ഥാനത്തില്‍ അപ്പൊസ്തലന്മാരുടെ പേരുകളാണ്.
വെളിപ്പാടു - അദ്ധ്യായം 21:14 നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.
അത് പഴയ നിയമ വിശുദ്ധന്മാര്‍ക്കും ഉള്ളതാണ് .അതിനാലാണ് പന്ത്രണ്ടു ഗോപുരങ്ങളില്‍ യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടുഉള്ളത് .
നഗരത്തിന്‍റെ പ്രത്യേകത:
1.എല്ലാ നഗരത്തിനും നീളവും വിതിയും മാത്രമുള്ളപ്പോള്‍ ഇതിനു ഉയരവും കൂടിയുണ്ട്
2.പന്ത്രണ്ടു അടിസ്ഥാനം പന്ത്രണ്ടു രത്നങ്ങള്‍ ആണ്.
3.മതിലിന്‍റെ അളവ് 144 മുഴം .നഗരത്തിനു ഉയരം കൊടുത്തിരിക്കുന്നതിനാല്‍ ഈ പറയുന്ന അളവ് നിശ്ചയമായും മതിലിന്‍റെ വീതി ആണ്.എന്നുവെച്ചാല്‍ 1200 നാഴിക ഉയരം 144 മുഴം വീതി.മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.
4.യെരുശലേം ദേവാലയം അതിലില്ല .വെളിപ്പാടു - അദ്ധ്യായം 21:22 മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.
5.കുഞ്ഞാട് അതിന്‍റെ വിളക്ക്.23 നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.
6.രാത്രി ഇല്ല .25 അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
7.ജാതികളുടെ മഹത്യം അതിലേക്കു കൊണ്ടുവരും.26 ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
8.ജീവ ജല നദി അതിലുണ്ട് .നദിക്കു അക്കരെയും ഇക്കരെയും ജീവവൃക്ഷം ഉണ്ട് .അത് മാസം തോറും പുതിയ ഫലം കായിക്കുന്നു.
9.യാതൊരു ശാപവും ഇനിയില്ല
10.സമ്പൂര്‍ണ ആരാധന
11.ദൈവത്തിന്‍റെ മുഖം കാണും
വെളിപ്പാടു - അദ്ധ്യായം 22:1 വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.
2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.
4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
12.ദാഹിക്കുന്നവനു സൌജന്യമായി ജീവജലം കൊടുക്കും
നഗരത്തിന്‍റെ അളവു :
വെളിപ്പാടു - അദ്ധ്യായം 21:16 നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
ആയിരത്തിരുനൂറു നാഴിക എന്നത് 12000 furlongs അഥവാ 1500 മൈല്‍ .
അതിനെ കിലോമീറ്ററില്‍ ആക്കുമ്പോള്‍ 2414 km എന്നു കിട്ടും .പൊതുവേ 2400 km എന്നു കണക്കാക്കുന്നു.
അങ്ങനെയെങ്കില്‍ അതിന്‍റെ ചുറ്റളവ്‌ (circumference) =2400*4(SHAPE IS SQUARE)=9600 km
അതിന്‍റെ വിസ്ഥിര്‍ണ്ണം (area)=L*B=2400*2400=5760000 SQUARE METER
അതിന്‍റെ വ്യാപ്തി (VOLUME)=L*B*H=2400*2400*2400=13824000000 CUBE METER
ഇത്രെയും വലിയ ഒരു നഗരം അത് പണിയാന്‍ ദൈവത്തിനു മാത്രമേ കഴിയു .
ഞാന്‍ നിങ്ങള്ക്ക് സ്ഥലം ഒരുക്കാന്‍ പോകുന്നു എന്നു യേശു പറഞ്ഞത് ഓര്‍ക്കുക .ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലം എത്ര വലിയത് എത്ര ശോഭയുള്ളത് .അതോര്‍ക്കുമ്പോള്‍ ഈ ഭുമിയിലെ വാസം എത്രയോ ചെറുത് .
ഇതില്‍ ആരൊക്കെയാണ് പ്രവേശിക്കാത്തത് ?
1.വെളിപ്പാടു - അദ്ധ്യായം 21:8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
2.വെളിപ്പാടു - അദ്ധ്യായം 21:27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
3.വെളിപ്പാടു - അദ്ധ്യായം 22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
4.വെളിപ്പാടു - അദ്ധ്യായം 22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
നമുക്കുള്ള ദൂത്
വെളിപ്പാടു - അദ്ധ്യായം 22:11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
14 ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ
20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,

No comments:

Post a Comment