ഗോഗ് മാഗോഗ് യുദ്ധം /മൂന്നാം ലോക മഹായുദ്ധം-സഹസ്രാബ്ധ വാഴ്ച അനന്തര യുദ്ധം
ദൈവ നാമത്തിനു മഹത്യം
DANIE JOSEPH
7561837468
WHATSAPP:BIBLEGEEKS
https://chat.whatsapp.com/BlwFmRZogQC8bfpwquzrNr

ദൈവ വചനത്തില്‍ പറയുന്ന ഒരു പ്രധാന യുദ്ധമാണ് ഗോഗ് മഗോഗ് യുദ്ധം.
പ്രത്യേകിച്ചു അന്ത്യ കാലത്തു ജീവിക്കുന്ന നമുക്കു കര്‍ത്താവിന്റെ വരവു ആസന്നമായി എന്നു കാണിക്കുന്ന ഒരു സംഭവമാണ്.ഗോഗ് മഗോഗ് യുദ്ധം രണ്ടു പ്രാവിശ്യമായി നടക്കും.അതിന്റെ ആദ്യ ഭാഗമാണ് മൂന്നാം ലോക മഹായുദ്ധം.ഇത് എതിര്‍ക്രിസ്തുവിന്റെ കാലത്താണ്.രണ്ടാമത്തേത് സഹസ്രാബ്ധ വാഴ്ചക്കു ശേഷം (ആയിരം വര്‍ഷ ഭരണത്തിനു ശേഷം ) സകല ജാതികളും ദൈവത്തിനെതിരായി സാത്താന്റെ നേത്രത്യത്തില്‍ നടക്കും.

ഗോഗ് മാഗോഗ് യുദ്ധം ഒന്നാം ഭാഗം -മൂന്നാം ലോക മഹായുദ്ധം
1.എപ്പോഴാണ് ഈ യുദ്ധം നടക്കുന്നതു?
2.ആരൊക്കെ തമ്മിലാണ് യുദ്ധം ?
3.അനന്തര ഫലം എന്താണ്?
എപ്പോഴാണ് ഗോഗ് മാഗോഗ് യുദ്ധം ?
എതിര്ക്രിസ്സ്തു ഭുമിയെ ഭരിക്കുമ്പോള്‍ ആണ് ഇത് നടക്കുന്നത്.എതിര്‍ക്രിസ്തു പലരോടും ഉടമ്പടി ചെയും എന്നാല്‍ മൂന്നര വര്‍ഷം കഴിയുമ്പോള്‍ പഴയ പാമ്പായ സാത്താന് മിഘായെലിനാല് തോല്പിക്കപെട്ടു ഭുമിയില്‍ വിഴുകയും സാത്താന് തനിക്കു അല്പ കാലമെയുള്ളു എന്നറിഞ്ഞു തന്റെ വലിയ അധികാരം ശക്തി എല്ലാം മനുഷ്യനായ എതിര്‍ക്രിസ്തുവിനു കൊടുക്കും .
വെളിപ്പാടു - അദ്ധ്യായം 13:4 മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. അങ്ങനെ സാത്താന്റെ ശക്തിയില്‍ എതിര്‍ക്രിസ്തു പലരോടും ഉടമ്പടി തെറ്റിച്ചു യുദ്ധം ചെയും.ഇത് മൂന്നര വര്‍ഷം നീണ്ടുനില്‍ക്കും.
അങ്ങനെയെങ്കില്‍ സഭ എടുക്കപെട്ടതിനു ശേഷം എതിര്‍ക്രിസ്തുവിന്റെ ഭരണ കാലത്തിങ്കല്‍ അവസാന മൂന്നര വര്‍ഷം മുഴുവന്‍ യുദ്ധമായിരിക്കും.
വെളിപ്പാടു - അദ്ധ്യായം 13:5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
6 അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
7 വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
9 ചെവിയുള്ളവൻ കേൾക്കട്ടെ.

ആരൊക്കെ തമ്മിലാണ് യുദ്ധം ?
ഈ ഭാഗം ബൈബിള്‍ പഠിതാക്കളുടെയിടയില്‍ വ്യത്യസ്ത അഭിപ്രായമുള്ള വിഷയമാണ്.എന്നാല്‍ അതിനെ വളരെ ലളിതമായി ഇവിടെ കൊടുക്കുന്നു:
പ്രധാനമായി എതിര്‍ക്രിസ്തുവും ഇസ്രായേലും തമ്മിലാണ്.പക്ഷെ എതിര്‍ക്രിസ്തുവിനോപ്പം നില്കുന്ന രാജ്യങ്ങളുണ്ട് അവനെ എതിര്കുന്ന രാജ്യങ്ങളും ഉണ്ട്.ഈ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കിയാല്‍ ആരൊക്കെ തമ്മിലാണ് യുദ്ധം എന്നു മനസിലാകും.

യേഹേസ്കേൽ - അദ്ധ്യായം 38:2 മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.

ആ യുദ്ധം നയിക്കുന്ന പ്രധാന രാജ്യമാണ്(വ്യക്തിയുമാകാം ) ഗോഗ്.അപ്പോള്‍ നമ്മള് ഗോഗ് ആരാണെന്നു പഠിക്കണം.
ഉല്പത്തി - അദ്ധ്യായം 10:1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
3 ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
4 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
5 ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

മഗോഗ് ദേശത്തിലെ ഗോഗ് എന്നു പറയുമ്പോള്‍ മഗോഗ് നോഹയുടെ മകന് യാഫെത്തിന്റെ മകന് ആണ്.അത് പിന്നിട് രാജ്യമായി മാറി.
രോഷ്,മേശെക് ,തുബല്‍ എന്നിവയുടെ പ്രഭുവായ മഗോഗ് ദേശത്തിലെ ഗോഗ് എന്നു പറയുമ്പോള്‍ അത് റഷ്യ ആണെന്നും അല്ലെന്നും അഭിപ്രായങ്ങള്‍ ഉണ്ട്.
അത് തുര്‍ക്കി ആണെന്നും പറയപ്പെടുന്നു.ഇങ്ങനെ സംശയം വരാന്‍ കാരണം യെഹ്സക്കേല് പ്രവചനം എഴുതപ്പെട്ടപോള് ഉള്ള രാജ്യങ്ങളോ പേരുകളോ അല്ല ഇന്നുള്ളത്.അതുകൊണ്ട് തന്നെ ഇസ്രയേലിനെ കേന്ദ്രികരിച്ച് പറഞ്ഞിരിക്കുന്ന അടയാളങ്ങള്‍ വെച്ച് അത് ഇന്ന രാജ്യമായിരിക്കാം എന്നു ഊഹിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.അതുകൊണ്ട് തന്നെ വടക്കേ അറ്റം എന്നു പറയുന്നു അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ റഷ്യ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ആകാനാണ് സാദ്ധ്യത .
ഇവരോടൊപ്പം നില്കുന്ന രാജ്യങ്ങള്‍ പറഞ്ഞിരിക്കുന്നു :

യേഹേസ്കേൽ -
അദ്ധ്യായം 38:5 അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ, ഗോമെരും
6 അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.

പാര്‍സികള്‍ -ഇറാന്
പുത്യര്‍ ,കുശ്യര് -സുഡാന്
ലിബിയ തുടങ്ങിയ രാജ്യങ്ങളും തുര്‍ക്കിയും റഷ്യയും ആണ് പ്രധാനമായി ഒരുഭാഗത്ത്.

വെളിപ്പാടു - അദ്ധ്യായം 16:12 ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
അങ്ങനെയെങ്കില്‍ കിഴക്കുനിന്നും രാജാക്കന്മാര് വരും എന്നു പറയുന്നു.
അത് ഇസ്രായേലിനു കിഴക്കുള്ള മുസ്ലിം രാജ്യങ്ങളും ചൈന ജപ്പാന് ഇന്ത്യ തുടങ്ങിയ ഏഷ്യയിലെ വന്‍ ശക്തികളും ആകാം.

ഇത് വരെ പറഞ്ഞത് ഗോഗ് മഗോഗ് യുദ്ധത്തില്‍ അവര്‍ക്ക് അനുകുലമായി എതിര്‍ക്രിസ്തുവിനോപ്പം നില്കുന്ന രാജ്യങ്ങള്‍ ആണ്.
ഇനി എതിര്‍ക്രിസ്തുവിനെ എതിര്‍ക്കുകയും എതിര്‍ക്രിസ്തുവിനാല്‍ തോല്പിക്കപെടുകയും ചെയുന്ന രാജ്യങ്ങള്‍ ഉണ്ട് അവ ഏതൊക്കെയാണെന്ന് നോക്കണം .
യേഹേസ്കേൽ - അദ്ധ്യായം 38:13 ശെബയും ദെദാനും തർശീശ് വർത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടു: നീ കൊള്ളയിടുവാനോ വന്നതു? കവർച്ചചെയ്വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.
ഇതു അറേബ്യ ,സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ ആണ് .അവര്‍ എതിര്കതില്ല അക്രമികുന്നതായിട്ടും പറയുന്നില്ല .ഒരു പക്ഷേ നിഷ്പക്ഷ നിലപാടായിരിക്കും.
എന്നാല്‍ എതിര്‍ക്രിസ്തുവിനോട് യുദ്ധം ചെയ്യുന്ന ചില രാജ്യങ്ങള്‍ ഉണ്ട് :
ദാനീയേൽ - അദ്ധ്യായം 7:8 ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
ഈ ഭാഗം നോക്കുമ്പോള്‍ എതിര്‍ക്രിസ്തുവിനോട് എതിര്‍ത്ത് നശിച്ചുപോകുന്ന മൂന്ന് രാജ്യങ്ങള്‍ ഉണ്ട് എന്നു മനസിലാകും.
അത് മാത്രമല്ല മറ്റു ചില രാജ്യങ്ങളും എതിര്‍ക്കും ചിലര്‍ രക്ഷപ്പെടും .
ദാനീയേൽ - അദ്ധ്യായം 11:30 കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
യൂറോപ്പ്യന്‍ ശക്തികളെയാണ് ഇവിടെ പറയുന്നത് എന്നു ന്യായമായി ചിന്തിക്കാം .

ദാനീയേൽ - അദ്ധ്യായം 11:40 പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
ഇസ്രായേലിന്റെ തെക്ക് വടക്ക് ഉള്ള രാജ്യങ്ങളില്‍ EGYPT,സിറിയ തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ക്രിസ്തുവിനോട് എതിര്‍ക്കും എന്നു മനസിലാക്കാം.എന്നാല്‍ EGYPT തോല്പിക്കപെടും .മറ്റു രാജ്യങ്ങള്‍ എതിര്‍ക്രിസ്തുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടും .
ദാനീയേൽ - അദ്ധ്യായം 11:41 അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും.
42 അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.

ചുരുക്കത്തില്‍ ഗോഗ് മഗോഗ് യുദ്ധത്തില്‍ ഒരുഭാഗത്തു തുര്‍ക്കി ,റഷ്യ ഇറാന് മറ്റു മുസ്ലിം രാജ്യങ്ങള്‍ ,സുഡാന് ലിബിയ ,ചൈന ,ജപ്പാന് ,ഇന്ത്യ
മറുഭാഗത്ത് ഇസ്രായേല്‍,EGYPT(മിസ്രയിം),സിറിയ,യൂറോപ്പ്യന്‍ ശക്തികള്‍ ,അറേബ്യ ,സ്പെയിന്,എദോം ,മോവാബ് , അമ്മോന്യശ്രേഷ്ഠന്മാരും എന്നിവരും ആയിരിക്കും.
അനന്തര സംഭവങ്ങള്‍
എതിര്‍ക്രിസ്തുവിനാല്‍ മിസ്രയിം തോല്പിക്കപെടും ,മറ്റു ചെറു രാജ്യങ്ങള്‍ രക്ഷപെടും അവസാനം ഇസ്രായേല്‍ ഒറ്റയ്ക്കാകും. ഇസ്രായേല്‍ ജനത്തില്‍ പലരും കൊല്ലപ്പെടും .സ്ത്രികളെ വഷളാക്കും ,നഗരം പിടിക്കപെടും.അപ്പോള്‍ യേശു ക്രിസ്തു സകല വിശുധന്മാരുമായി ഒലിവുമലയില്‍ ഇറങ്ങും.വലിയ ഭുകമ്പം ഉണ്ടായി മല രണ്ടായി പിളര്‍ന്നു ഒരു വലിയ താഴ്വര ഉണ്ടാകും.അതിനു മെഗിദ്ധോ താഴ്വര എന്നു പേര്.ആ താഴ്വരയിലേക്ക് ശേഷിക്കുന്ന ഇസ്രായേല്‍ ജനം ഓടി രക്ഷപ്പെടും.കര്‍ത്താവു തന്റെ പ്രത്യക്ശ്ശതയുടെ പ്രഭാവത്താല്‍ എതിര്‍ക്രിസ്തുവിനെയും സൈന്യത്തെയും തോല്പിക്കും.അവര്‍ക്ക് ഒരു ബാധ ഉണ്ടായിട്ടു തമ്മില്‍ തമ്മില്‍ വെട്ടും,അവര്‍ നിന്ന നില്പില് തന്നെ ചിഞ്ഞ് അഴുകിപോകും.
യേഹേസ്കേൽ - അദ്ധ്യായം 38:22 ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.

സെഖർയ്യാവു - അദ്ധ്യായം 14:2 ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
3 എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.
4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
5 എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
6 അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്ഗ്ഗോളങ്ങൾ മറഞ്ഞുപോകും.
7 യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
8 അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

ഇങ്ങനെ യുദ്ധം അവസാനിക്കും .എതിര്‍ക്രിസ്തുവിനെയും കള്ളപ്രവച്ചകാനെയും തിപോയ്കയില്‍ തള്ളിയിടും .സാത്താനെ ആയിരം ആണ്ടു അഗാതകൂപത്തില് ബന്ധിക്കും .ആയിരം ആണ്ടു കഴിയുമ്പോള്‍ അവനെ അഴിച്ചുവിടും.
ഈ ആയിരം ആണ്ടു കര്‍ത്താവു നീതിയോടെ ഭുമിയെ ഭരിക്കും.
വെളിപ്പാടു - അദ്ധ്യായം 20:1 അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു.
2 അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.

ഗോഗ് മാഗോഗ് യുദ്ധം രണ്ടാം ഭാഗം
ആയിരം വര്‍ഷത്തെ ഭരണത്തിനുശേഷം സാത്താനെ അഴിച്ചുവിടുകയും അന്നുഭുമിയില് ശേഷിക്കുന്ന സകല ജാതികളെയും സാത്താന് വഞ്ചിച്ചു ദൈവത്തിനും ദൈവജനത്തിനും എതിരെ യുദ്ധം ചെയാന്‍ കൂട്ടികൊണ്ട് വരികയും ചെയും.ഈ ജാതികള്‍ ആരെന്നു വേറൊരു ലേഖനത്തില്‍ വിവരിച്ചതിനാല്‍ അത് ഇവിടെ പറയുന്നില്ല.എന്നാല്‍ ആകാശത്തു നിന്നും തിയിറങ്ങി അവരെ നശിപ്പിക്കും .സാത്താനെ തിപോയ്കയില്‍ തള്ളും.
വെളിപ്പാടു - അദ്ധ്യായം 20:5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.

അതിനുശേഷം അന്ത്യ ന്യായവിധി പിന്നെ നിത്യത ..തുടര്‍ ഭാഗങ്ങള്‍ bible geeks ഗ്രൂപ്പില്‍ മറ്റൊരു ലേഖനത്തില്‍ പോസ്റ്റ് ചെയും ....
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...
Good
ReplyDeleteCan you add this no 9895898843 in the group.
ReplyDelete