Wednesday, March 1, 2017

MARY MAGDALENE

കര്‍ത്താവായ യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റ ശേഷം മഗ്ദലകാരത്തി മറിയക്കു ആദ്യം പ്രത്യക്ഷനായി.ഒന്ന് ചിന്തിക്കുക അമ്മ മറിയയുടെ അടുക്കലോ തന്നെ അടക്കിയ യോസേഫിന്റെ അടുക്കലോ അതുമല്ലെങ്കില്‍  പ്രിയ ശിഷ്യന്‍ യോഹന്നാന്‍റെ അടുക്കലോ എന്തുകൊണ്ട് പ്രത്യക്ഷമായില്ല.ഇനി യേശു പ്രത്യക്ഷമായ സന്ദര്‍ഭം കൂടെ നോക്കണം,യേശു ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു പിതാവിന്‍റെ അടുക്കല്‍ പോകുന്നതിനു മുന്‍പ് തന്നെ മറിയക്കു പ്രത്യക്ഷമായി.മരണത്തിന്‍റെ അധികാരിയായ പിശാചിനെ തന്‍റെ മരണത്താല്‍ നീക്കി അവന്‍റെ അധിനതയില്‍ ആയിരുന്ന പഴയ നിയമ വിശുദന്മാരെ പാതാളത്തിന്റെ ഭാഗമായിരുന്ന പറുദിസയില്‍ നിന്നും പിടിച്ചുകൊണ്ട് (മോചിപിച്ചുകൊണ്ട്)പിതാവിന്‍റെ അടുക്കല്‍
(ഉയരത്തില്‍ -സ്വര്‍ഗ്ഗത്തില്‍)  പോകുമ്പോള്‍ മറിയക്കു പ്രത്യക്ഷമായി.എഫെസ്യർ 4:8 അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
9 കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ?
10 ഇറങ്ങിയവൻ സകലത്തെയും നിറെക്കേണ്ടതിന്നു സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ കയറിയവനും ആകുന്നു.അപ്പോസ്തല പ്രവര്‍ത്തികള്‍ 2:31 അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിർത്തെഴുന്നേല്പിച്ചു:(പാതാളവും പറുദിസയും എന്ന pdf ,youtube video നേരത്തെ പോസ്റ്ചെയ്തിരുന്നു കുടുതല്‍ അറിയുന്നതിന് അത് refer ചെയുക).

ഇത്രയും കാര്യങ്ങള്‍ മേല്‍ പ്രസ്താവിച്ചത് യേശു വളരെ വലിയ ഒരു ദൌത്യം നിര്‍വഹികുന്നതിനിടയ്ക്കാണ് മറിയക്കു പ്രത്യക്ഷമായത് എന്നു തെളിയിക്കാനായിരുന്നു.അതിന്‍റെ കാരണം എന്ത്?ഒറ്റവാക്കില്‍ പറഞ്ഞാല്‍ മറിയ യേശുവിനെ അത്രമാത്രം സ്നേഹിച്ചു,മറിയയുടെ കണ്ണിരിനെ മറികടന്നു പിതാവിന്‍റെ അടുക്കല്‍ പോകുവാന്‍ യേശുവിനു കഴിഞ്ഞില്ല.പ്രിയരേ ആരോടും പറയാന്‍ കഴിയാതെ,പുറത്തു പറയാന്‍ സാധികാതെ നിന്‍റെ പ്രാര്‍ത്ഥന മുറിയില്‍ ഒരുപക്ഷെ വീട്ടുകാര്‍ പോലുമറിയാതെ നിന്‍റെ ഹൃദയം തേങ്ങുമ്പോള്‍ നിന്‍റെ അടുക്കല്‍ പ്രാണപ്രിയന്‍ നിന്നുകൊണ്ട് നിന്‍റെ പ്രാര്‍ത്ഥനയും ഹൃദയത്തിലെ ചിന്തയും കാണുന്നു എന്നറിയുക.തകര്‍ന്നിരിക്കുന്ന ഹൃദയത്തെ കര്‍ത്താവു നിരസികത്തില്ല,നോക്കുക ഇത്ര വലിയ ദൌത്യതിനിടയ്ക്കും പിതാവിനെ കാണുന്നതിനുമുന്പായി മറിയക്കു വേണ്ടി നിന്നുവെങ്കില്‍ ഇപ്പോള്‍ നമുക്കു വേണ്ടി പക്ഷവാദം ചെയുന്ന കര്‍ത്താവു എത്രയധികം നമ്മുടെ നീറുന്ന ഹൃദയത്തിനു മുന്‍പില്‍ ഇറങ്ങിവരും.
ഇനി മറിയയുടെ മനോഭാവം നമുക്കുണ്ടോ എന്നു നോക്കാം:
1.സ്ത്രികള്‍ ഒന്നിനും മുന്‍പില്‍ നില്കാത്ത ആ കാലത്ത്,രാത്രിയില്‍ യേശുവിന്‍റെ കൂടെനടന്ന ആണുങ്ങളായ ശിഷ്യന്മാര്‍ പേടിച്ചു കതകടചിരിക്കുമ്പോള്‍ മറിയ കല്ലറയ്ക്കല്‍ ചെന്നു -കാരണം യേശുവിനെ കാണണം എന്നുള്ള തീവ്രമായ ആഗ്രഹം.യേശു ആയിരുന്നു മറിയക്കു എല്ലാം.
2.നോക്കുക മറിയ ആരെയൊക്കെ പേടിക്കണന്മായിരുന്നു:(a) യെഹുദ്ധന്മാരെ പേടിക്കണം (b) റോമന്‍ പടയാളികളെ പേടിക്കണം (c) അതൊരു തോട്ടമായിരുന്നു മൃഗങ്ങളെയും നീചാന്മാരെയും പേടിക്കണമായിരുന്നു
എന്നാല്‍ തന്‍റെ കര്‍ത്താവിനെ ഓര്‍ത്തപ്പോള്‍ ഇതൊന്നും മറിയക്കു വിഷയമല്ല,തന്‍റെ ജീവനെയും ഗണ്യമാക്കിയില്ല എന്നുവേണം പറയാന്‍.നമ്മള്‍ യേശുവിനെ എത്ര മാത്രം സ്നേഹിക്കുന്നു....ചിന്തിക്കുക...മടങ്ങിവരിക
3.ദൂദന്മാരുടെ ദര്‍ശനം കണ്ടു കൂടെവന്ന സ്ത്രികള്‍ വാര്‍ത്ത അറിയിക്കാന്‍ മടങ്ങിപോയി.എന്നാല്‍ മറിയ പോയില്ല.മറിയക്കു ദുതനെയല്ല കര്‍ത്താവിനെ തന്നെ കാണണം.പലപ്പോഴും ചെറിയ ആത്മീയ അനുഭവങ്ങളില്‍ ത്രിപ്തിപെട്ടു churchinte നാലു ഭിത്തികുള്ളില്‍ കഴിയുന്ന നമ്മള്‍ എത്ര പേര്‍ കൂടുതല്‍ കര്‍ത്താവിനോടു അടുക്കണം കൂടുതല്‍ ആത്മിക അനുഭവങ്ങള്‍ പ്രാപിക്കണം എന്നു വാന്ജിക്കുന്നു.കര്‍ത്താവിനെ കാണുവാന്‍ വന്ന മറിയ ദൂതനെ കണ്ടു മടങ്ങിപോയില്ല...
4.മാറിയ കരഞ്ഞുകൊണ്ട്‌ നിന്നു.എന്തെങ്കിലും പ്രതിക്ഷിചാനെങ്കില്‍ നില്ക്കാം.പക്ഷെ യേശുവിനോടുള്ള സ്നേഹം കല്ലറ വിട്ടുപോകുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല.മറിയ തോട്ടകാരന്‍ എന്നു നിരുപിച്ചു ചോദിക്കുന്നത് യേശുവിന്‍റെ ശരിരമാണ്.ഞാന്‍ ഒരു കാര്യം നിങ്ങളുടെ ശ്രേദ്ധയില്‍ കൊണ്ടുവരട്ടെ അനേകര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു സൌഖ്യം പ്രാപിച്ചു മറിയയും അവരില്‍ ഒരാള്‍ എന്നേയുള്ളു(ഏഴു ഭുതങ്ങളെ പുറത്താക്കി ) പക്ഷെ മറ്റുള്ളവര്‍ ആരെയും കല്ലറയില്‍ പോയിട്ട് ഗോല്ഗോത മലയിലും ആരുമില്ലായിരുന്നു.ശവം അടക്കാനും ഈ സൌഖ്യം പ്രാപിച്ച ഒരുത്തനെയും കണ്ടില്ല.പ്രിയരേ പലപ്പോഴും നമ്മള്‍ ദൈവം ചെയ്ത നന്മകള്‍ മറന്നുപോയിടില്ലേ ,ചെറിയ കഷ്ടത വന്നപ്പോള്‍ പിറുപിറുതിട്ടില്ലേ.മറ്റുള്ളവരെ പോലെ തന്നയ മറിയയും പക്ഷെ മറിയ കര്‍ത്താവു തനിക്കു ചെയ്ത ഉപകാരം മറന്നുപോയില്ല ഒരു give and take എന്നതിനെക്കാളും അതൊരു ബന്ദമായി വളര്‍ന്നു.ഇത് തന്നെയാ പ്രിയ ദൈവജനമേ നമ്മളും ദൈവവും തമ്മില്‍ വേണ്ടതു.

5.യേശു മറിയയുടെ അടുക്കല്‍ വന്നു മറിയയെ എന്നു വിളിച്ചു ഉടന്‍ മറിയ റബ്ബുനി (ഗുരോ ) എന്നു പറഞ്ഞു.നോക്കുക യേശുവിന്‍റെ വിളികേട്ട ഉടനെ മറിയ യേശുവിനെ തിരിച്ചറിഞ്ഞു.യേശു സാധാരണയായി മറിയയെ വിളിക്കുന്ന ആ സ്വര മാധുര്യതിലയിരിക്കണം മറിയയെ വിളിച്ചത്.അത് കേട്ട ഉടനെ മരിച്ചു എന്ന ചിന്തയെല്ലാം മാറി വായില്‍ വന്നത് ഗുരോ എന്നാണ്.ഈ ഒരു കാര്യം തന്നെ ആ സ്നേഹ ബന്ധത്തിന്റെ തീവ്രത നമ്മെ വിളിച്ചറിയിക്കുന്നു.നമ്മള്‍ കരയുമ്പോള്‍ നമ്മള്‍ നിലവിളിക്കുംബോള്‍ ഒരുവന്‍ നമ്മുടെ അടുത്ത് നിന്നു പേര് വിളിച്ചു അശ്വസിപിക്കുന്നുണ്ട്.എത്ര പേര്‍ അവരവരുടെ സ്വകാര്യ രഹസ്യ പ്രാര്‍ത്ഥനയില്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ട്.നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍ നമ്മുടെ അടുക്കല്‍ ഇറങ്ങിവന്നു നമ്മോടു സംസാരിക്കും അത് കേള്‍ക്കണമെങ്കില്‍ നമുക്കു അവനോടുള്ള ബന്ധം അത്രമാത്രം ആഴമായിരിക്കണം.

യേശു മാറിയയോട് പറയുന്നു എന്നെ തൊടരുത് ഞാന്‍ ഇത് വരെ പിതാവിന്‍റെ അടുക്കല്‍ കയറിപോയിട്ടില്ല.കാരണം പഴയ നിയമ വിശുദന്മാരെ പിടിച്ചുകൊണ്ട് പിതാവിന്‍റെ അടുക്കല്‍ പോകുമ്പോളാണ് മറിയയ്കായി തന്‍റെ യാത്ര ഭുമിയില്‍ അല്‍പസമയം ഒന്ന് നിര്‍ത്തുന്നത്.മറിയയെ കണ്ട ശേഷം അവന്‍ ഉയരത്തില്‍ കയറി പിതാവിന്‍റെ അടുക്കല്‍ ചെന്നു(അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കു ദാനങ്ങളെ കൊടുത്തു). പിതാവിന്‍റെ അടുക്കല്‍ പോയി വന്ന ശേഷം മറ്റുള്ളവര്‍ക്ക് പ്രത്യക്ഷമായി യോഹന്നാന്‍ 20:22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.ദാനങ്ങളെ കൊടുത്തു ഇന്നും കൊടുത്തുകൊണ്ടിരിക്കുന്നു.അതിനു ശേഷമാണു തോമസിനെ കാണുന്നത് 26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.
27 പിന്നെ തോമാസിനോടു: നിന്റെ വിരൽ ഇങ്ങോട്ടു നീട്ടി എന്റെ കൈകളെ കാൺക; നിന്റെ കൈ നീട്ടി എന്റെ വിലാപ്പുറത്തു ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.
28 തോമാസ് അവനോടു: എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ എന്നു ഉത്തരം പറഞ്ഞു.
പ്രിയ ദൈവജനമേ കര്‍ത്താവു നമ്മെ സ്നേഹിക്കുന്നു ആ സ്നേഹം നമുക്കു അളക്കാന്‍ പറ്റത്തില്ല.നമ്മള്‍ കര്‍ത്താവിനെ എത്ര മാത്രം ആഴമായി സ്നേഹിക്കുന്നു നമ്മെ തന്നെ പരിശോദിക്കാം ദൈവം നമ്മെ അനുഗ്രഹികട്ടെ .

message by DANIE JOSEPH
7561837468,7907412079
BIBLEGEEKS
FACEBOOK:BIBLE GEEKS
YOUTUBE:DANIE JOSEPH
WHATSAPP GROUP
https://chat.whatsapp.com/BlwFmRZogQC8bfpwquzrNr

No comments:

Post a Comment