അറിയിപ്പ്
താങ്കളുടെ ജീവിതത്തെ മുഴുവന്‍ രൂപാന്തരപ്പെടുത്തുന്ന ഒരു സന്ദേശം
അറിയിക്കുന്നു.ആയതിനാല്‍ ഈ ലേഖനം മുഴുവന്‍ വായിക്കുകയുo അവസാനം ഏറ്റവും ഉചിതമെന്ന്
തോന്നുന്ന തീരുമാനം താങ്കള്‍ സ്വീകരിക്കണം എന്നും ഓര്‍പ്പിക്കുന്നു.താങ്കളെടുത്ത
തീരുമാനം ഏതായാലും ആ തീരുമാനം നിശ്ചയമായും താങ്കളുടെ ജീവിതത്തെ മാറ്റി മറിക്കും.
ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുവാന്‍ ഇന്നു മനുഷ്യര്‍കഷ്ടപ്പെടുന്നു. രോഗങ്ങള്‍,കടഭാരങ്ങള്‍,മദ്യപാനം,കുടുoബ
പ്രശ്നങ്ങള്‍,മക്കളുടെ ഭാവി, വിദ്യാഭ്യാസം,മരണഭയം തുടങ്ങിയവയൊക്കെ ഏതൊരു
വ്യക്തിയുടെയും ജീവിതം കയ്‌പ്പു നിറഞ്ഞതാക്കുന്നു.ഒരു പക്ഷേ ഇതു വായിക്കുന്ന
താങ്കളുടെ ജീവിതത്തിലും ഇതൊക്കെ അനുഭവിക്കുന്നുണ്ടായിരിക്കാം കാരണം ഈ അനുഭവങ്ങള്‍
സമ്പന്നനും ദരിദ്രനും ഉണ്ട്.അതെ ഇവയില്‍ പലതും ഞങ്ങള്‍ക്കും ഉണ്ട്.എന്നാല്‍
അപ്പോള്‍ തന്നെ ഞങ്ങള്‍ സമാധാനം അനുഭവിക്കുന്നു,സന്തോഷിക്കുന്നു.ഭുമിയില്‍
ഇങ്ങനെയൊരു ജീവിതo നല്കിയ ദൈവത്തെ സ്നേഹിക്കുന്നു.ഞങളുടെ സന്തോഷത്തിനു കാരണം
ഞങ്ങളുടെ പ്രശ്നങ്ങളെ അതിജീവിക്കുവാന്‍ കരുത്തു പകരുന്ന സന്തോഷവും സമാധാനവും
നല്കുന്ന ഒരുവനെ കണ്ടുമുട്ടിയതാണ്.അത് നമ്മുടെ സൃഷ്ടാവും നിത്യ ദൈവവുമായ
യേശുക്രിസ്തുവത്രെ.
ഇവിടെ ഒരു മതത്തെ ഉയര്‍ത്തുകയോ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിക്കുകയോ
അല്ല,സകല മനുഷ്യര്‍ക്കും സമാന്യ ബുദ്ധിക്കു മനസിലാകുന്ന സത്യം അനേകര്‍ മനപൂര്‍വം
മനസിലാക്കാതിരിക്കുന്നതിനെ ഞങ്ങള്‍ അറിയിക്കുന്നു. ദൈവത്തിന്‍റെ മൊഴികള്‍
രേഖപ്പെടുത്തിയിരിക്കുന്ന തിരുവചനത്തിലെ സത്യങ്ങള്‍
ചിലത് ഇവിടെ കുറിക്കുന്നു.ദൈവം മനുഷനെ പപരഹിതമായി സൃഷ്ടിച്ചു.എന്നാല്‍ അനുസരണക്കെടിനാല്‍
മനുഷന്‍ പാപത്തില്‍ വീണു.അതുകൊണ്ട് ഓരോ മനുഷ്യനും മനസാക്ഷിക്കും സമുഹത്തിനും
ദൈവവചനത്തിനും എതിരായി പാപപ്രവര്‍ത്തികള്‍
ചെയുന്നു. ഈ പാപങ്ങള്‍ക്ക് സ്വന്ത
പ്രവര്‍ത്തികളാലെ ഒരു
പരിഹാരം ലഭിക്കയില്ല.പാപത്തിന്‍റെ ശമ്പളം(ശിക്ഷ) മരണമത്രേ.പാപത്തില്‍
മരിക്കുന്നവന്‍ നിത്യ നരകത്തില്‍ തള്ളപ്പെടുന്നു.കാരണം മനുഷ്യന്‍റെ ആത്മാവ്
ശിക്ഷിക്കപ്പെടുന്നത് അവിടെയാണ്.
ഈ ശിക്ഷയില്‍ നിന്നുള്ള വിടുതലാണ് രക്ഷ ഇന്നു പറയുന്നത്.ഒരുവന്‍റെ പാപത്തിനു
പരിഹാരം ഉണ്ടാകണന്മെങ്കില്‍ ശിക്ഷ അനുഭവിക്കണം.നമ്മള്‍ അനുഭവിക്കേണ്ട ശിക്ഷയത്രെ യേശുക്രിസ്തു സ്വന്ത
ശരിരത്തില്‍ ഏറ്റെടുത്തത്.മനുഷ്യന്‍റെ നന്മ പ്രവര്‍ത്തികള്‍ പാപത്തിനു
പരിഹാരമാകാതെ വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ ഒരു മനുഷനായി ഈ ലോകത്തിലേക്ക്
അയച്ചു.ഓരോ മനുഷ്യനും അനുഭവിക്കേണ്ട ശിക്ഷയ്ക്കു പകരമായി ഗോല്ഗോധയില്‍ ഒരു പാപ
പരിഹാര യാഗമായി തീര്‍ന്നു.ഓരോ രോഗത്തിനും ഇന്ന മരുന്ന് എന്നതുപോലെ മനുഷ്യനു
ലഭിക്കാവുന്ന ശിക്ഷയ്ക്കുള്ള പരിഹാരമാണ് യേശുക്രിസ്തുവിന്‍റെ ക്രുശികരണം.
ഇത് നിങ്ങള്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും
ചെയുമ്പോള്‍ നിങ്ങളുടെ പാപത്തിനും പരിഹാരമായി ദൈവികമായ രക്ഷ എന്ന അനുഭവത്തിലേക്ക്
കടക്കുന്നു.ഇത് ഒരു വിശ്വാസം മാത്രമല്ല അനുഭവമാണ്.ബൈബിള്‍ (ദൈവ വചനം ) ഇങ്ങനെ
പറയുന്നു റോമര്‍ 10:9-10 “യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റു പറയുകയും
ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയര്‍ത്തെഴുന്നെല്‍പ്പിച്ചു എന്നു ഹൃദയം കൊണ്ട്
വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും.ഹൃദയം കൊണ്ടു നീതിക്കായി
വിശ്വസിക്കുകയും വായി കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറയുകയും ചെയ്യുന്നു.”
ആയതിനാല്‍ ഈ എഴുതിയിരിക്കുന്നത് താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ യേശുവിന്‍റെ
നാമത്തില്‍ പ്രാര്‍ത്ഥിക്കുക:”അങ്ങ് എന്‍റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നു
ഞാന്‍ വിശസിക്കുന്നു.അങ്ങയെ എന്‍റെ കര്‍ത്താവും രക്ഷകനുമായി
സ്വികരിക്കുന്നു.പിതാവായ ദൈവമേ എന്നെ അങ്ങയുടെ മകനായി/മകളായി അംഗികരിക്കേണമേ”.ഇങ്ങനെ
മാനസാന്തരത്തിലെക്കും രക്ഷയിലെക്കും വരുമ്പോള്‍ യേശു ക്രിസ്തു നിങ്ങളില്‍
വസിക്കും.താങ്കളുടെ സ്വഭാവത്തില്‍ ജീവിത രീതിയില്‍ പ്രവര്‍ത്തികളില്‍ വലിയ
മാറ്റവും വിജയവും ഉണ്ടാകും.അതു താങ്കള്‍ക്കു മാത്രമല്ല നിങ്ങളെ കാണുന്ന
മറ്റുള്ളവര്‍ക്കും അത് മനസിലാകും.യേശു ക്രിസ്തു വസിക്കുന്ന ഹൃദയത്തില്‍ സമാധാനവും
സന്തോഷവും ഉണ്ടാകും.നിരാശയും മനപ്രയാസങ്ങളും മരണഭീതി ആത്മഹത്യാചിന്ത ദുശ്ചിന്ത
എല്ലാം മാറിപോകും.ക്രിസ്തുവില്‍ വിശ്വസിക്കുക എന്നത് ക്രിസ്തുവിനെ
അനുഭവിക്കുകയാണ്.
വിശ്വസിക്കുന്നവന്‍ ക്രിസ്തുവിന്‍റെ സ്നേഹത്തെ സമാധാനത്തെ അനുഭവിക്കുന്നു.ഒരു
പക്ഷെ താങ്കള്‍ വളരെ പ്രശ്നങ്ങള്‍ നേരിടുന്നവരാകാം,യേശു ക്രിസ്തു നിങ്ങളുടെ
ഉള്ളില്‍ വരുമ്പോള്‍ നിങ്ങളുടെ സകല പ്രശ്നത്തിനും പരിഹാരം വരും.മദ്യപാനിയോ മറ്റു
ദുര്‍മാര്‍ഗങ്ങളില്‍ ആയിരിക്കുന്നു എങ്കില്‍ ക്രിസ്തുവിനെ സ്വീകരിക്കു.യേശു
നിങ്ങളെ രക്ഷിക്കും.ഒടുവില്‍ പാപമില്ലാത്ത ദൈവത്തിനൊപ്പം പാപപരിഹാരം ലഭിച്ച നമ്മള്‍
ഒരുമിച്ചു അവനോടൊപ്പം വസിക്കും .
ഇനി തീരുമാനിക്കു എന്താണ് താങ്കളുടെ തീരുമാനം.ഈ കര്‍ത്താവിനെ ഹൃദയത്തില്‍
സ്വീകരിച്ചു ഒരു നല്ല ജീവിതം നയിച്ച് യേശുവിനൊപ്പം വസിക്കുന്നോ?അതോ ഇതൊന്നും
സത്യമല്ല എന്നു വിശ്വസിച്ചു ജീവിക്കുന്നോ?താങ്കള്‍ ഏതു തീരുമാനം എടുത്താലും ആ
തീരുമാനം താങ്കളുടെ ജീവിതത്തെ മാറ്റിമറിക്കും.
യേശു ക്രിസ്തു പാപികളെ
രക്ഷിക്കുന്നു
യേശു ക്രിസ്തു രോഗികളെ
സൌഗ്യമാക്കുന്നു
യേശു ക്രിസ്തു
പരിശുദധത്മാവിനെ നല്‍കുന്നു
യേശു ക്രിസ്തു
നമുക്കായി വീണ്ടും വരുന്നു
മരണം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.അതിനു ശേഷം താങ്കളുടെ വാസം എവിടെ?
ചിന്തിക്കുക തീരുമാനിക്കുക.ഈ അറിയിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.
കുടുതല്‍ അറിയുന്നതിനായി പ്രാര്‍ത്ഥിക്കുക ബൈബിള്‍ വായിക്കുക ദൈവം
വെളിപ്പെടുത്തിതരും.
ഞങ്ങളെ ബന്ധപ്പെടുവാന്‍:MOB:7561837468