Wednesday, March 29, 2017

സങ്കേത നഗരങ്ങള്‍


ദൈവനാമത്തിനു മഹത്യം ഉണ്ടാകട്ടെ

സങ്കേത നഗരങ്ങള്‍ ദൈവം ഇസ്രായേലിനു കൊടുത്തതിന്‍റെ ഉദ്ദേശം ഒരാള്‍ അബദ്ധവശാല്‍ വേറൊരാളെ കൊന്നാല്‍ രക്ത പ്രതികാരകന്‍ അയാളെ കൊല്ലാതെ ആ വിഷയം ന്യായം വിധിക്കും വരെ കാപ്പാനും മനപൂര്‍വ്വം കൊന്നതാണെങ്കില്‍ വധ ശിക്ഷയും അല്ലെങ്കില്‍ മഹാപുരോഹിതന്റെ മരണം വരെ കൊലപാതകി ഓടി ചെന്ന സങ്കേത നഗരത്തില്‍ പാര്‍ക്കണം അവനെ കൊല്ലാതെ സംരക്ഷിക്കാന്‍ ആയിട്ടാണ് സങ്കേത നഗരങ്ങള്‍ ദൈവം കൊടുത്തത്.

ദൈവം മോശയോടാണ് ഇതിനെക്കുറിച്ച് പറയുന്ന ഭാഗം നോക്കാം :

സംഖ്യാപുസ്തകം - അദ്ധ്യായം 35:6 നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.

ഇതില്‍ നിന്നും മനസിലാകുന്നത് ലേവ്യര്‍ക്കു കൊടുത്ത പട്ടണങ്ങളില്‍ ആറു പട്ടണമാണ് സങ്കേത നഗരങ്ങളായി വേര്‍തിരിച്ചിരിക്കുന്നത്.

സങ്കേത നഗരങ്ങള്‍ എന്തിനു ?

1.അബദ്ധവശാല്‍ കൊന്നവനെ മറ്റുള്ളവര്‍ അല്ലെങ്കില്‍ രക്ത പ്രതികാരകന്‍കൊല്ലാതിരിക്കെണ്ടതിനു.

2.തെറ്റുകാരനെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കുകയോ രക്തപ്രതികാരകന് ഏല്പിച്ചു കൊടുക്കുകയോ ചെയ്യും.

3.മനപൂര്‍വമല്ലാതെ കൊന്നതാണെങ്കില്‍ അന്നത്തെ മഹാപുരോഹിതന്റെ മരണം വരെ അവിടെ പാര്‍ക്കേണം .മരണ ശേഷം മടങ്ങി പോകാം.

സങ്കേത നഗരങ്ങള്‍ എവിടെയൊക്കെ ?

1സംഖ്യാപുസ്തകം - അദ്ധ്യായം 35:3 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.
14 യോർദ്ദാന്നക്കരെ മൂന്നുപട്ടണവും കനാൻ ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.
15 അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം.

യോർദ്ദാന്നക്കരെ മൂന്നുപട്ടണവും കനാൻ ദേശത്തു മൂന്നു പട്ടണവും എന്നു കാണുന്നു.അതിനു കാരണം രണ്ടര ഗോത്രം കനാന്‍ നാട്ടില്‍ പ്രവേശിക്കാതെ യോർദ്ദാന്നക്കരെ പാര്‍ത്തു.അവരെയും കൂടി ഉള്‍പ്പെടുത്തി ആണ് ആറു നഗരങ്ങള്‍ വേര്‍തിരിച്ചത്.

ആവർത്തനം - അദ്ധ്യായം 4:41 അക്കാലത്തു മോശെ യോർദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.
42 പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
43 അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.

ഇങ്ങനെ മൂന്ന് പട്ടണങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അവര്‍ അവിടെ ആയിരുന്നു പക്ഷേ കനാന്‍ പിടിച്ചടക്കിയിട്ടില്ലായിരുന്നു .അതിനാല്‍ കനാന്‍ പിടിച്ചടക്കുമ്പോള്‍ ഇനിയും മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം എന്നു പറഞ്ഞു.
ആവർത്തനം - അദ്ധ്യായം 19:9 നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്കു കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.

അങ്ങനെ അവര്‍ കനാന്‍ പിടിച്ചടക്കിയ ശേഷം മൂന്നു പട്ടണങ്ങള്‍ കൂടി വേര്‍തിരിച്ചു :
ഇനി കനാന്‍ നാട്ടിലെ പട്ടണങ്ങള്‍ എതെല്ലാം ആണെന്ന് നോക്കാം:

യോശുവ - അദ്ധ്യായം 20:7 അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമല നാട്ടിൽ ഹെബ്രോൻ എന്ന കിർയ്യത്ത്-അർബ്ബയും
8 കിഴക്കു യെരീഹോവിന്നെതിരെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.

എഴാം വാക്യത്തില്‍ കനാന്‍ നാട്ടിലെ പട്ടണങ്ങളും എട്ടാം വാക്യത്തില്‍ യോര്‍ധാനക്കരെയുള്ള പട്ടണങ്ങളും കാണാം.
സങ്കേത നഗരത്തില്‍ പെട്ടെന്ന് പ്രവേഷിക്കെണ്ടതിനു അതിനായി വഴികള്‍ ഉണ്ടാക്കി.


ആരൊക്കെ സങ്കേത നഗരത്തില്‍ പ്രവേശിച്ചു രക്ഷപ്പെടും ?

അബദ്ധവശാല്‍ കൊന്നുപോയതാണെന്ന് ന്യായം വിസ്തരിക്കുമ്പോള്‍ മനസിലായാല്‍ നഗരത്തില്‍ പാര്‍ത്തു രക്ഷപ്പെടാം.

യോശുവ - അദ്ധ്യായം 20:5 രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കുലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.

ആവർത്തനം - അദ്ധ്യായം 19:4 കുല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ:
5 മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ,
6 ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടർന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.

ആവർത്തനം - അദ്ധ്യായം 4:42 പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.

സംഖ്യാപുസ്തകം - അദ്ധ്യായം 35:22 എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേൽ എറിഞ്ഞുപോകയോ,
23 അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ
24 കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
25 കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.

സങ്കേത നഗരത്തില്‍ പ്രവേശിചാലും ശിക്ഷിക്കപ്പെടുന്നത് ആരൊക്കെ ?


സംഖ്യാപുസ്തകം - അദ്ധ്യായം 35:16 എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
17 മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണ ശിക്ഷ അനുഭവിക്കേണം.
18 അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
19 രക്തപ്രതികാരകൻ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.
20 ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,
21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കുലപാതകൻ; രക്തപ്രതികാരകൻ കുലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.

ആവർത്തനം - അദ്ധ്യായം 19:11 എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,
12 അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.
13 നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കക്കളയേണം.

സങ്കേത നഗരത്തിലെ നിബന്ധനകള്‍

1.കുറ്റക്കാരന്‍ ആദ്യം തന്‍റെ കാര്യം പട്ടണ മൂപ്പന്മാരോട് പറയണം

യോശുവ - അദ്ധ്യായം 20:4 ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.

2.തെറ്റ് മനപൂര്‍വം ചെയ്തതല്ലെങ്കില്‍ ആ സങ്കേത നഗരത്തില്‍ പാര്‍ക്കേണം.ആ കാലത്തേ മഹാപുരോഹിതന്റെ മരണശേഷം മാത്രമേ സ്വന്ത ദേശത്തേക്കു മടങ്ങിപോകാവു.

യോശുവ - അദ്ധ്യായം 20:6 അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കുലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.

3.മഹാപുരോഹിതന്റെ മരണത്തിനുമുന്പ് സങ്കേത നഗരം വിട്ടു പുറത്തിറങ്ങിയാല്‍ രക്തപ്രതികാരകന് അവനെ കൊല്ലാം .അവന്‍റെ മേല്‍ കുറ്റം കണക്കിടുകയില്ല.യഹുദ മത വിഭാഗം പറയുന്നത് മഹാപുരോഹിതന്റെ മരണം എല്ലാവര്‍ക്കും വളരെ ദുഖം ആണ് അതിനാല്‍ എല്ലാവരും തങ്ങളുടെ മനസിലെ പക ഉപേക്ഷിക്കും എന്നാണ് .

സംഖ്യാപുസ്തകം - അദ്ധ്യായം 35:25 കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
26 എന്നാൽ കുലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
27 അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കുലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
28 അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.


സങ്കേത നഗരങ്ങള്‍ ആത്മിക അര്‍ത്ഥം.

എബ്രായർ - അദ്ധ്യായം 6:18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.

ഈ അദ്ധ്യായത്തില്‍ പ്രധാനമായി സമാഗമന കൂടാരത്തെകുറിച്ചാണ് പറയുന്നതെങ്കിലും ശരണത്തിനായി ഓടിവന്ന നാം എന്നത് ശ്രധിക്കേണം.
പാപികളായ നാം ശരണതിനായി കര്‍ത്താവിന്‍റെ അടുക്കല്‍ ഓടി വന്നിരിക്കുന്നു .അങ്ങനെ വന്ന നാം അതിര്‍ വിട്ടുപോകാതെ മഹപുരോഹിതന്റെ മരണം വരെ നഗരത്തില്‍ പാര്‍ക്കേണം.എന്നുവെച്ചാല്‍ കര്‍ത്താവിന്‍റെ അടുക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ മഹാപുരോഹിതന്‍റെ അടുക്കല്‍ പാര്‍ക്കേണം.നമ്മുടെ മഹാപുരോഹിതന്‍ കര്‍ത്താവു ആണ് അവനു മരണമില്ല.എന്നുവെച്ചാല്‍ ഒരിക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ കര്‍ത്താവിന്‍റെ അടുക്കല്‍ ആത്മിക ആഹാരം ഭക്ഷിച്ചു കൊണ്ട് ഒന്നുകില്‍ നമ്മുടെ മരണം വരെ അല്ലെങ്കില്‍ കര്‍ത്താവിന്‍റെ വരവ് വരെ പാര്‍ക്കേണം.
നോക്കുക സങ്കേത നഗരത്തില്‍ പാര്‍ക്കുന്നവന് തിരിച്ചു സ്വന്ത ദേശത്തില്‍ പോകാന്‍ വളരെ ആഗ്രഹം തോന്നും എന്നാല്‍ അവന്‍ ആ ആഗ്രഹത്തെ കീഴടക്കി നഗരത്തില്‍ തന്നെ പാര്‍ക്കേണം.അതിര്‍ കഴിഞ്ഞാല്‍ രക്തപ്രതികാരകന് കൊല്ലാന്‍ ദൈവം അനുവധിചിട്ടുണ്ട്.അതുപോലെ നമ്മളും ലോക മോഹങ്ങള്‍ നമ്മളെ വിളിക്കുമ്പോള്‍ നായ ചര്‍ദിച്ച ചര്ധിയിലെക്ക്‌ തിരിയുന്നത് പോലെ തിരിയരുത് .അതിര്‍ കടന്നാല്‍ ആരെ വിഴുങ്ങേണ്ടു എന്നു നോക്കി നടക്കുന്ന സാത്താന്‍ ഉണ്ട് .
സങ്കേത നഗരത്തില്‍ പാര്‍ക്കുന്നവന്‍ സ്വന്ത ദേശത്ത് മടങ്ങി പോകുവാന്‍ കഴിയുന്നത് മഹപുരോഹിതന്റെ മരണശേഷമാണ്.നമ്മുടെ സ്വന്ത ദേശത്ത് പോകുവാന്‍ നമുക്കു കഴിയുന്നത് നമ്മുടെ മഹാപുരോഹിതന്‍ വരുമ്പോള്‍ ആണ് .അതിനായി നോക്കിപാര്‍ക്കാം ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .

BY DANIE JOSEPH
7561837468
WHATSAPP:BIBLE GEEKS

No comments:

Post a Comment