Thursday, March 2, 2017

യേശു ക്രിസ്തുവിന്‍റെ മടങ്ങിവരവും അനന്തര സംഭവങ്ങളും

     യേശു ക്രിസ്തുവിന്‍റെ മടങ്ങി വരവും അനന്തര സംഭവങ്ങളും 

DANIE JOSEPH
7561837468,7907412079
BIBLE GEEKS

https://chat.whatsapp.com/BlwFmRZogQC8bfpwquzrNr

സകല സൃഷ്ടികളും ആശയോടെ കാത്തിരിക്കുന്ന ഏക സംഭവമാണ് യേശുക്രിസ്തുവിന്‍റെ മടങ്ങിവരവ്.അതോടുകൂടി സൃഷ്ടിയുടെ വീണ്ടെടുപ് പൂര്‍ത്തിയാകും.
യേശു ക്രിസ്തുവിന്‍റെ മടങ്ങി വരവ് എപ്പോള്‍ ?

കര്‍ത്താവു എപ്പോള്‍ മടങ്ങി വരും എന്നു നാം അറിയുന്നില്ല.അത് പിതാവ് മാത്രം അറിയുന്നു.എന്നാല്‍ ചില അടയാളങ്ങള്‍ കര്‍ത്താവു നമുക്കു നല്കിയിട്ടുണ്ട്.അതില്‍ ചിലത് ഇവിടെ ചേര്‍ക്കുന്നു.

(a ) വിശ്വാസിയോടുള്ള ബന്ധത്തില്‍ 

1.വിശ്വാസ ത്യാഗം-അനേകര്‍ ഭക്തിയുടെ വേഷം ധരിച്ചു അതിന്‍റെ ശക്തിയെ ത്യജിക്കും.എന്നുവെച്ചാല്‍ പുറമേ അത്മികന്‍ എന്ന പുറം ചട്ട ഉണ്ടെങ്കിലും അകമെ വിശ്വാസം ഇല്ലാതെ ദൈവത്തില്‍നിന്നും അകലും.അനേക സഭകള്‍ ആളില്ലാതെ പൊളിച്ചു കളയുന്നു,മദ്യശാലകള്‍ ആകുന്നു,വിശ്വാസികളുടെ മക്കള്‍ മുസ്ലിങ്ങലോ അല്ലെങ്കില്‍ നിരീശ്യര വാദികള്‍ ആകുന്നു.എന്നാല്‍ മനുഷപുത്രന്‍ ഭുമിയില്‍ വരുമ്പോള്‍ അവന്‍ വിശ്വാസം കണ്ടെത്തുമോ?(കുറിപ്പ്:വിശ്വാസത്യാഗം പ്രധാനമായി അതിന്‍റെ മൂര്‍ധന്യ അവസ്ഥയില്‍ എത്തുന്നത്‌ എതിര്‍ക്രിസ്തുവിന്‍റെ ഭരണകാലത്താണ് ) 

2.ലവോദിക്യ സഭയുടെ അനുഭവം -വെളിപ്പാട് 3:17 ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ 
18 നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു. 
19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. 
ഇതാണ് ഇന്നത്തെ സഭയുടെ അനുഭവം.സഭയ്ക്കു മാനസാന്തരം അവിശ്യമായിരികുന്നു.

3.സ്നേഹം തണുത്തു പോകും:വിശ്വാസികള്‍ക്ക് തമ്മില്‍ തമ്മില്‍ സ്നേഹമില്ലാതെ ഒരുവന്‍ നിമിത്തം മറ്റൊരുവന്‍ ഒടുങ്ങിപോകുന്ന അവസ്ഥ.അധര്‍മം പെരുകും.കള്ളാ അപ്പോസ്തലന്മാര്‍ ,കള്ളാ പ്രവാചകന്മാര്‍ എഴുന്നേല്‍ക്കും.അനേകര്‍ ഇവര്‍ നിമിത്തം തെറ്റിപോകും.ലോകവും സഭയും ഇടകലര്‍ന്നു അനേകര്‍ ഭക്തിയുടെ വേഷം ധരിച്ചു അതിന്‍റെ ശക്തിയെ ത്യജിക്കും.

4.എല്ലാവരും നിങ്ങളെ പകയ്ക്കും അവസാനത്തോളം സഹിച്ചു നില്കുന്നവന്‍ രക്ഷിക്കപെടും( എതിര്‍ക്രിസ്തുവിന്റെ ഭരണകാലത്ത് മാനസന്തരപെടുന്ന യിസ്രായേലിനെ ബന്ധപെടുതിയും ചിന്തിക്കാവുന്നതാണ്)

(b)ലോകത്തോടുള്ള ബന്ധത്തില്‍ 

1.അധര്‍മ്മം പെരുകും :ഓരോ വര്‍ഷം കഴിയും തോറും കുറ്റകൃത്യങ്ങള്‍ പെരുകും .കുറ്റത്തിന് ശിക്ഷ ലഭികാത്ത ഒരു കാലം.രഹസ്യത്തില്‍ ചെയുന്ന പല കാര്യങ്ങളും പരസ്യമായി ചെയും.റോമര്‍ 1:32 ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു

2.സ്യവര്‍ഗ്ഗ അനുരാഗികള്‍ ഉണ്ടാകും-റോമര്‍ 1:24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. 
25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. 
26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. 
27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു.

3.യുദ്ധങ്ങള്‍-ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും.ഇതു ഈറ്റുനോവിന്‍റെ ആരംഭം അത്രേ അവസാനം ഉടനെ അല്ലതാനും.രണ്ടു ലോക മഹായുദ്ധങ്ങള്‍ കഴിഞ്ഞു 70 വര്‍ഷത്തോളം ആയി .അത് ഈറ്റുനോവിന്‍റെ ആരംഭം ആയിരുന്നു പക്ഷെ അവസാനം ഉടനെ അല്ലതാനും .നമ്മള്‍ അവസാനത്തോട് അടുത്തുകൊണ്ടിരിക്കുന്നു.

4.ജനാധിപത്യ ഭരണം-ദാനിയേല്‍ 2:43 ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. 
44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

(c)യെഹൂദനോടുള്ള ബന്ധത്തില്‍ 

1.ഇസ്രായേലിന്‍റെ പുനസ്ഥാപനം :മത്തായി 24:2“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”.AD 70 നശിപിക്കപെട്ട ഇസ്രായേല്‍ 1948 പുനസ്ഥപികപെട്ടു.യെഹുദന്‍ എന്ന അത്തി തളിര്‍ത്ത്കൊണ്ടിരിക്കുന്നു.

2.യെരുശലേം ദേവാലയം പുനര്‍നിര്‍മാണം-എതിര്‍ക്രിസ്തുവിന്‍റെ ഭരണകാലത്തു ദേവാലയം പുനര്‍നിര്മിക്കുകയും അവിടെ തന്‍റെ പ്രതിമ സ്ഥാപിക്കുകയും ചെയ്യും .മത്തായി 24:15 എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -.ഇന്ന് യെരുശലേം തിരിച്ചു കിട്ടാനും ദേവാലയം പുനര്‍നിര്‍മിക്കാനുമുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

(D) പ്രകൃതിയോടുള്ള ബന്ധത്തില്‍ 

1.ഭുകബങ്ങള്‍,പ്രകൃതി ക്ഷോഭം ,ക്ഷാമം :ലുക്കോസ് 21:11 വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും.

ഇനിയും അനേക അടയാളങ്ങള്‍ പറയുന്നുണ്ടെങ്കിലും വളരെ ദീര്‍ഗമാകും എന്നുള്ളതുകൊണ്ട് ഇവിടെ ചുരുക്കുന്നു.

    യേശു ക്രിസ്തുവിന്‍റെ രഹസ്യ വരവ് (സഭയെ ചേര്‍ക്കുവാന്‍)-വരവിനു രണ്ടു ഘട്ടമുണ്ടോ ???

യേശു ക്രിസ്തു ജാതികളുടെ പൂര്‍ണസംഗ്യ ചേര്‍ന്ന് കഴിയുമ്പോള്‍ തനിക്കായി കാത്തിരിക്കുന്ന സഭയെയും പഴയ നിയമ വിശുദ്ധന്മാരെയും ചേര്‍ക്കുവാന്‍ കടന്നു വരും .ഇത് രഹസ്യ വരവ്,വരുന്ന കര്‍ത്താവും കര്‍ത്താവിനോടു ചേര്‍ക്കപെടുന്ന വിശുധന്മാരുമല്ലാതെ മറ്റാരും അറിയത്തില്ല.
മത്തായി 24:37 നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും 
38 ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; 
39 ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും. 
40 അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. 
41 രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. 
42 നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്ക കൊണ്ടു ഉണർന്നിരിപ്പിൻ. 
43 കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. 
44 അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. 

മുകളില്‍ പറഞ്ഞിരിക്കും പ്രകാരം വിവിധ ജോലികളില്‍ എര്‍പെട്ടിരിക്കുന്ന ചിലരെ ചേര്‍ക്കും ബാക്കിയുള്ളവര്‍ ഭുമിയില്‍ തന്നെ ആയിരിക്കും ഇതാണ് രഹസ്യ വരവ് .അങ്ങനെ ചേര്‍ക്കപ്പെട്ടവര്‍ കര്‍ത്താവിനോടുകൂടെ സ്വര്‍ഗത്തില്‍ കടക്കും.
1 കൊരിന്ത്യര്‍ 15:23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; 
24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും .

15:24 പറഞ്ഞിരിക്കുന്നത് പിന്നെ അവസാനം എന്നത് ശ്രെദിക്കുക.എന്നുവെച്ചാല്‍  മരണത്തില്‍ നിന്നു അദ്ധ്യഫലമായി ക്രിസ്തു ഉയര്‍ത്തു അവന്‍റെ വരവിങ്കല്‍ ക്രിസ്തുവിനുള്ളവര്‍ ഉയര്‍ക്കും(പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ).അതിനു ശേഷം തന്‍റെ പരസ്യ വരവില്‍ അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.അതാണ് പിന്നെ അവസാനം എന്നു പറഞ്ഞിരിക്കുന്നത്.

15 :51 ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: 
52 നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും. 
53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. 
54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

ഇനിയും അനേക വാക്യങ്ങള്‍ രഹസ്യ വരവിനെക്കുറിച്ച് പറയുന്നുണ്ട് പക്ഷെ തല്‍കാലം ആ ഭാഗം ചുരുക്കുന്നു.മറ്റൊരു ലേഖനത്തില്‍ കര്‍ത്താവിന്‍റെ വരവിന്‍റെ രണ്ടു ഘട്ടത്തെ കുറിച്ചു വിശധമാക്കാം. 

                     അനന്തര സംഭവങ്ങള്‍ 

സഭ,പഴയനിയമ വിശുദ്ധന്മാര്‍ സ്വര്‍ഗത്തില്‍ ഏഴു വര്‍ഷം ആയിരിക്കും ആ സമയത്തു ഭുമിയില്‍ എതിര്‍ക്രിസ്തു എന്ന മനുഷ്യന്‍ സാത്താന്‍റെ ശക്തി അവന്‍റെ മേല്‍ ഇറങ്ങി ഭുമിയെ ഭരിക്കും.സ്വര്‍ഗത്തില്‍ മുദ്രയിടപെട്ട പുസ്തകത്തിന്‍റെ ഏഴു മുദ്രകള്‍ പൊട്ടിക്കുകയും തുടര്‍ന്ന് ഏഴു കാഹളങ്ങള്‍ ഉതുകയും ഏഴു ക്രോദ കലശങ്ങള്‍ പകരുകയും ചെയും.ഈ സംഭവങ്ങള്‍ വെളിപ്പാട് പുസ്തകം മുഴുവന്‍ ഉള്ളതിനാല്‍ പ്രധാന കാര്യങ്ങള്‍ മാത്രം ചേര്‍ക്കുന്നു.വെളിപ്പാടുപുസ്തക വ്യഗ്യാനം പിന്നിടൊരിക്കല്‍ നല്‍കുന്നതായിരിക്കും.
എതിര്‍ക്രിസ്തു (വെള്ള കുതിരപുറത്തിരികുന്നവന്‍) സമാധാനം വിളംബരം ചെയ്തു ഉപായത്താല്‍ അധികാരം കൈക്കലാക്കും.വെളിപ്പാട് 6:2 അപ്പോൾ ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേൽ ഇരിക്കുന്നവന്റെ കയ്യിൽ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവൻ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.യെഹുധനു ദേവാലയം പണിയാന്‍ അനുമതി നല്‍കുകയും അവര്‍ ദേവാലയം പണിയുകയും ചെയ്യും.തങ്ങള്‍ കാത്തിരുന്ന മശിഹ ആണ് ഇ എതിര്‍ക്രിസ്തു എന്നു അവര്‍ തെറ്റിദ്ധരിക്കും.മുന്നര വര്‍ഷത്തോളം ഇസ്രയേലുമായി സമാധാനത്തില്‍ പോകുമെങ്കിലും അവന്‍ ഉടമ്പടി തെറ്റിച്ചു പ്രതിമ ദേവാലയത്തില്‍ സ്ഥാപിക്കുകയും അതിനെ നമസ്കരിക്കുവാന്‍ കല്പിക്കുകയും ചെയ്യും(ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ” - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ).യെഹുധന്മാര്‍ അതിനെ എതിര്‍ക്കുകയും എതിര്‍ക്രിസ്തു അവരെ ഉപദ്രവിക്കുകയും ചെയും.മത്തായി 24:21 ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. 
22 ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.   

അനന്തരം ദൈവം രണ്ടു സാക്ഷികളെ (മോശയും,എലിയാവും ) ദൈവം അയക്കും അവര്‍ മൂന്നര വര്‍ഷം പ്രവചിക്കും.വെളിപ്പാട് 11:3 അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.ഇവര്‍ മശിഹ യെഹുടന്മാര്‍ ക്രുശിച്ച യേശു ആണെന്ന് മനസിലാക്കികൊടുക്കും അങ്ങനെ യെഹുധന്മാര്‍ തങ്ങള്‍ കുത്തിയവങ്കലേക്ക് നോക്കും.വെളിപ്പാട് 11:7 അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. 
8 അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും. 
9 സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല. 
10 ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും. 
11 മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഉൂന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു — 
12 ഇവിടെ കയറിവരുവിൻ എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വർഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു. 
13 ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു. 

എതിര്‍ക്രിസ്തു തന്നോട് എതിര്‍കുന്ന രാജ്യങ്ങളെ കീഴടക്കി ഇസ്രയേലിനെ നശിപ്പിക്കാന്‍ തിരിയും.ഈ സമയം സ്വര്‍ഗത്തില്‍ കുഞ്ഞാടിന്റെ വിവാഹ മഹോത്സവം നടക്കുകയും അതിനുശേഷം കര്‍ത്താവു സകല വിശുടന്മാരുമായി ഒലിവുമലയില്‍ ഇറങ്ങിവരികയും ചെയും(പരസ്യ വരവ് -മഹത്യ പ്രത്യക്ഷത ).
വെളിപ്പാട് 19:6 അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. 
7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.

11 അനന്തരം സ്വർഗ്ഗം തുറന്നിരിക്കുന്നതു ഞാൻ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേൽ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേർ. അവൻ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. 
12 അവന്റെ കണ്ണു അഗ്നിജ്വാല, തലയിൽ അനേകം രാജമുടികൾ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആർക്കും അറിഞ്ഞുകൂടാ. 
13 അവൻ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേർ പറയുന്നു. 
14 സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. 
15 ജാതികളെ വെട്ടുവാൻ അവന്റെ വായിൽ നിന്നു മൂർച്ചയുള്ളവാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു. 
16 രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു. 
യുദ 1:15 15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.

ഇങ്ങനെ കര്‍ത്താവും വിശുടന്മാരും(സഭ,പഴയ നിയമ വിശുദ്ധന്മാര്‍) ഒലിവുമലയില്‍ ഇറങ്ങിവരികയും എതിര്‍ക്രിസ്തുവിനെയും സൈന്യത്തെയും തകര്‍ക്കുകയും ചെയ്യും.അന്നു യേശു തന്നെ വിസ്തരിച്ചപ്പോള്‍ പറഞ്ഞത് നിറവേറും :മാര്‍കോസ് 14:62 ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.അതിനുശേഷം എതിര്‍ക്രിസ്തുവിനെയും കള്ളാ പ്രവാചകനെയും തി പൊയ്കയില്‍ ജീവനോടെ തള്ളികളയും.സാത്താനെ പിടിച്ചു ആയിരം വര്‍ഷത്തേക്ക് ചങ്ങലയ്ക്കിടും.തുടര്‍ന്ന് ആയിരം വര്‍ഷത്തെ ഭരണം.

സഹസ്രാബ്ത വാഴ്ച (ആയിരം വര്‍ഷത്തെ ഭരണം )

വെളിപ്പാട് 20:4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. 
5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. 
6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും


ഗോഗ് മഗോഗ് യുദ്ധം 

വെളിപ്പാട് 20:7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. 
8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. 
9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. 
10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും. 

അന്ത്യ ന്യായവിധി 

വെളിപ്പാട് 20:11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. 
12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. 
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. 
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും


നിത്യത 
വെളിപ്പാട് 22 :3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. 
4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. 
5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. 





    

        

No comments:

Post a Comment