സഹസ്രാബ്ദ വാഴ്ച -ആയിരം വര്‍ഷത്തെ ഭരണം
DANIE JOSEPH
7561837468,7907412079
BIBLE GEEKS
യേശു ക്രിസ്തുവിന്‍റെ മഹത്യ പ്രത്യക്ഷതയ്ക്ക് ശേഷം ആയിരം വര്‍ഷം കര്‍ത്താവു ഈ ലോകത്തെ ഭരിക്കും.അതിനെയാണ് സഹസ്രാബ്ദ വാഴ്ച എന്നു പറയുന്നത്.വാഴ്ച ആരംഭിക്കുന്നതിനു മുന്‍പായി സാത്താനെ ആയിരം വര്‍ഷത്തേക്കു തടവില്‍ ആക്കും.എതിര്‍ക്രിസ്തുവിനെയും കള്ളപ്രവാചാകനെയും തി പൊയ്കയില്‍ തള്ളിയിടും.
വെളിപ്പാട് 20:1 അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു.
2 അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.
ആരൊക്കെയാണ് ആയിരം വര്‍ഷത്തെ ഭരണത്തില്‍ പ്രവേശിക്കുന്നത്?
1.ദൈവ സഭ
2.പഴയ നിയമ വിശുദ്ധന്മാര്‍
യുദ 1:5 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.
3.എതിര്‍ക്രിസ്തുവിന്റെ കാലത്ത് അവനോടു എതിര്‍ത്ത് മരിച്ച വിശുദ്ധന്മാര്‍ .
വെളിപ്പാട് 20:4 ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
4.വിശുധികരികപ്പെട്ട ജാതികള്‍
ആയിരം വര്‍ഷത്തെ ഭരണതിനുമുന്പായി നടക്കുന്ന മറ്റൊരു പ്രധാന കാര്യമാണ് ജാതികളുടെ ന്യായവിധി(അന്ത്യ ന്യായവിധിയല്ല ).അതിന്‍റെ വിവരണം മത്തായി 25:31 31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
പലരും ഈ ഭാഗത്തെ വിചാരിക്കുന്നത് സഭയെ ആണെന്നാണ്.എന്നാല്‍ അങ്ങനെയല്ല .കാരണം അവിടെ എടുത്തു പറഞ്ഞിരിക്കുന്നു
" സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ" .ഇവിടെ സകല വിശുദ്ധന്മാരും എന്നു പറയുന്നതു സഭയും പഴയനിയമ വിശുധന്മാരുമാണ്.താഴോട്ട് വായിക്കുമ്പോള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു..31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
32 സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
ഈ ഏറ്റവും ചെറിയ സഹോധരന്മാരില്‍ എന്നു പറഞ്ഞിരിക്കുന്നത്,എതിര്‍ക്രിസ്തുവിന്റെ കാലത്ത് യെഹുധന്മാര്‍ ഉപദ്രവിക്കപെടുമ്പോള്‍ അവരെ സഹായിക്കുന്ന ജാതികള്‍ അത്രേ.
സെഖർയ്യാവു 14:16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.
അങ്ങനെ മേല്‍പറഞ്ഞ നാലു കൂട്ടരും ആയിരം വര്‍ഷത്തെ ഭരണത്തില്‍ പ്രവേശിക്കും .
പ്രത്യേകതകള്‍ :
1.പാപമില്ല (സാത്താന്‍ തടവിലായി )
2.പക്ഷി മൃഗാതികള്‍ സമാധാനത്തില്‍ കഴിയും
യെശയ്യാ 65:25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു .
3.യേശു ക്രിസ്തുവിന്‍റെ ഇഷ്ടത്താല്‍ പുതിയ യെരുശലേം ദേവാലയം പണിയാപെടും.ആ ദേവാലയത്തെ കുറിച്ചാണ് യെഹസ്ക്കേല്‍ 40 മുതല്‍ 47 വരെയുള്ള അധ്യായങ്ങളില്‍ കാണുന്നത്.
4.ഇസ്രായേലിനു ദേശം അളന്നു വിഭാഗിച്ചു കൊടുക്കും.യെഹാസ്ക്കേല്‍ 40-48 വരെ വായിച്ചു നോക്കുക .
5.സഭയും പഴയനിയമ വിശുദ്ധന്മാരും എതിര്‍ക്രിസ്തുവിന്റെ കാലത്ത് മരിച്ച വിശുദ്ധന്മാരും രൂപാന്തര ശരിരതോടെ യെരുശലെമില്‍ വസിക്കും.
6.മരിക്കാത്ത/ജീവിച്ചിരുന്ന ഇസ്രായേല്‍,വിശുധികരികപ്പെട്ട ജാതികള്‍ സാധാരണ മനുഷ ശരിരമായിരിക്കും
7.മരണം ഉണ്ട് .അകാല മരണമില്ല(രൂപന്താരപ്പെടാത്തവര്‍ക്കാണ് മരണം ഉള്ളത് )
യെശയ്യാ 65:19 ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും എനി അതിൽ കേൾക്കയില്ല;
20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.
8.പപമില്ലെങ്കിലും അന്നുള്ള ജാതികള്‍ അവരുടെ തലമുറകള്‍ തെറ്റ് ചെയ്താല്‍ ഉടന്‍ ശിക്ഷ ഉണ്ടാകും
ഭുമിയുടെ അവസ്ഥ
1.സഭ -ക്രിസ്തുവിനോടൊപ്പം ഭുമിയെ ഭരിക്കും
2.പഴയ നിയമ വിശുദ്ധന്മാര്‍ ക്രിസ്തുവിനോടും സഭയോടും ഒപ്പം യെരുശലെമില്‍
യെരുശലേം ദേവാലയം ഏറ്റവും മഹാതമുള്ളത് ആയിത്തീരും.ആലയത്തില്‍ നിന്നും ജീവ ജല നദി ഒഴുകും.നദിക്കു ചുറ്റും ഓരോ മാസവും വിവിധ ഭലം കായികുന്ന വൃക്ഷങ്ങള്‍ ഉണ്ട്.വൃക്ഷങ്ങളുടെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകും
3.അക്ഷരിക ഇസ്രയേല്‍ കൃഷി ചെയ്തു നന്മ അനുഭവിക്കും.
യെശയ്യാ 65:21 അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
22 അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.
4.ജാതികള്‍-അവര്‍ യെരുശലെമിനും ഇസ്രായേലിന്‍റെ അതിരിനും പുറത്തു മറ്റു രാജ്യങ്ങളായി പാര്‍ക്കും.അവര്‍ വര്‍ഷം തോറും യെരുശലേം ദേവാലയത്തില്‍ വരണം .ഇല്ലെങ്കില്‍ ദൈവം അവരെ ശിക്ഷിക്കും.
സെഖർയ്യാവു 14:16 എന്നാൽ യെരൂശലേമിന്നു നേരെ വന്ന സകലജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുനാൾ ആചരിപ്പാനും ആണ്ടുതോറും വരും.
17 ഭൂമിയിലെ സകലവംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാൻ യെരൂശലേമിലേക്കു വരാത്തപക്ഷം അവർക്കു മഴയുണ്ടാകയില്ല.
18 മിസ്രയീംവംശം വരാത്തപക്ഷം അവർക്കു ഉണ്ടാകയില്ല; കൂടാരപ്പെരുന്നാൾ ആചരിക്കേണ്ടതിന്നു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷ തന്നേ അവർക്കുണ്ടാകും .
ആയിരം വര്‍ഷത്തെ ഭരണ ശേഷം സാത്താനെ അഴിച്ചു വിടും.
ഇതിന്‍റെ ബാക്കി ഭാഗം അടുത്ത ലേഖനത്തില്‍.....
ദൈവം നമ്മെ അനുഗ്രഹികട്ടെ......................
No comments:
Post a Comment