seventh day സഭയുടെ ദുരുപദേശങ്ങള്‍
DANIE JOSEPH,ARAMADA
ഇവരുടെ ഉത്ഭവം ഒരു ബാപ്ടിസ്റ്റ് പ്രാസംഗികന്‍-വില്ല്യം മില്ലര്‍ 1844 ല്‍ കര്‍ത്താവു മടങ്ങി വരും എന്നുപ്രവചിച്ചു.അനേകര്‍ അവരുടെ എല്ലാം വിറ്റ് കര്‍ത്താവു വരും എന്നുപറഞ്ഞു നോക്കിയിരുന്നു.എന്നാല്‍ കര്‍ത്താവു വന്നില്ല .അപ്പോള്‍ ഹെലെന്‍ ജി വൈറ്റ് എന്ന സ്ത്രി കര്‍ത്താവു 1844ല്‍ പിന്നെയും പാപങ്ങള്‍ പരിഹരിക്കാന്‍ അതിവിശുദ്ധ സ്ഥലത്ത് പ്രവേശിച്ചു എന്ന് പുതിയ ഉപദേശം കൊണ്ടുവന്നു .ഒരിക്കലായി പ്രവേശിച്ചു എന്ന് വചനം പറയുമ്പോള്‍ അവര്‍ അതു രണ്ടാക്കി.ഇങ്ങനെയാണ് ഈ വിഭാഗത്തിന്‍റെ തുടക്കം.
1.രക്ഷ പ്രവര്‍ത്തിയാല്‍ എന്ന് വിശ്വസിക്കുന്നു .രക്ഷയ്ക്ക് പത്തു കല്പനകള്‍ അനുസരിക്കണം അതില്‍ എടുത്തു പറയുന്നത് യെഹുദ്ധന്റെ ആചാരമായ ശബ്ബത്തും.
2.അവരുടെ പ്രധാന ഉപദേശം ശബ്ബത്ത് ആചരണമാണ്.വെള്ളിയാഴ്ച വൈകുന്നേരം 6 മണി തൊട്ടു ശനി വൈകുന്നേരം വരെ മറ്റു ജോലികളില്‍ ഒന്നിലും ഏര്‍പ്പെടാതെ ദൈവത്തിനായി മാറ്റി വെക്കുന്നു.ശബ്ബത്ത് ആചരിക്കാതവരെ 666 എന്ന മുദ്ര ഏറ്റ വിശ്വാസികളായി ഞായറാഴ്ച ആരാധനക്കാരെ ഇവര്‍ ചിത്രികരിക്കുന്നു.ഞായറാഴ്ച ആരാധനാ സാതന്യമാണെന്ന് ഇവര്‍ പഠിപ്പിക്കുന്നു.ദൈവത്തെ പ്രസധിപ്പിക്കണമെങ്കില്‍ കല്പനകള്‍ അനുസരിക്കുക അതു പത്തു കല്പനകള്‍ ആണ് എന്നാണ് ഇവരുടെ വാദം .
എന്നാല്‍ നമുക്കറിയാം ശബ്ബത്ത് യെഹുധനു കൊടുത്തതാണ് .പുതിയ നിയമ സഭയ്ക്കു ശബ്ബത്ത് ആചരണം ഇല്ല പകരം ഒരു ശബ്ബത്തിന്റെ അനുഭവം ശേഷിച്ചിരിക്കുന്നു.
കോലോസ്യര്‍ 2:16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.
17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.
എബ്രായര്‍ 9:15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.
എബ്രായര്‍ 8:6 അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.
എബ്രായര്‍ 8 :13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.
പ്രവൃത്തികൾ - അദ്ധ്യായം 15:3 അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേർന്ന സഹോദരന്മാർക്കു വന്ദനം.
24 ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു
25 ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
26 പ്രീയ ബർന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
27 ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
28 വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.
29 ഇവ വർജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
ഇങ്ങനെ അനേക വേദ ഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നിയമ സഭ യെഹുദ്ധന്റെ ആചാരങ്ങള്‍ ആചരിക്കേണ്ട എന്ന് വ്യക്തമാകുന്നു .
സഭ കൂടി വന്നത് ഒന്നാം ദിവസമാണ് .നമ്മുടെ കര്‍ത്താവും മരിച്ചവരുടെ ഇടയില്‍നിന്നും ഉയര്‍ത്തത് ഒന്നാം ദിവസമാണ് .എന്നാല്‍ ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവനു എല്ലാ ദിവസവും ഒരുപോലെ അനുഗ്രഹമാണ് .
പ്രവൃത്തികൾ - അദ്ധ്യായം 20:7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
റോമർ - അദ്ധ്യായം 14:5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
3.വീണ്ടും ജനനം സ്നാനത്തിലുടെയാണ് എന്ന് പഠിപ്പിക്കുന്നു.
റോമർ - അദ്ധ്യായം 10:9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
10 ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
4.ഇവര്‍ പഠിപ്പിക്കുന്ന മറ്റൊരു കാര്യം യേശു ക്രിസ്തു ദൈവമല്ല സൃഷ്ടി മാത്രമാണ് എന്നാണ് .
യേശു ക്രിസ്തു ദൈവമെന്നു ബൈബിള്‍ വ്യക്തമായി പറയുമ്പോള്‍ സത്യാ വിശ്വാസികള്‍ സത്യത്തില്‍ ഉറച്ചു നില്ക്കും .ഇങ്ങനെയുള്ള വേദ വിപരിത ഉപദേശങ്ങളെ തുറന്നു കാട്ടണം .
വെളിപ്പാടു - അദ്ധ്യായം 1:8 ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു.
വെളിപ്പാടു - അദ്ധ്യായം 21:7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും.
അതെ മരണത്തെ ജയിച്ച സാത്താനെ ആയുധവര്‍ഗ്ഗം വെപ്പിച്ച സര്‍വശക്തനും മഹാ ദൈവവുമാണ് കര്‍ത്താവായ യേശുക്രിസ്തു.
5.യേശു ക്രിസ്തുവിന്റെ കാല്‍വരി മരണത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പാപങ്ങള്‍ കഴുകപെടുകയല്ല പകരം പാപങ്ങള്‍ മറയ്ക്കുകയാണ് എന്നു ഇവര്‍ പഠിപ്പിക്കുന്നു
പത്രൊസ് 1 - അദ്ധ്യായം 1:18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
6.വെളിപ്പാട് പുസ്തകത്തില്‍ ആറാം കാഹളം വരെയുള്ള കാര്യങ്ങള്‍ സംഭവിച്ചു കഴിഞ്ഞു എന്നു ഇവര്‍ പഠിപ്പിക്കുന്നു.വെളിപ്പാട് പുസ്തകം അവരുടെതായ വ്യാഗ്യനം ചെയ്തു സത്യത്തെ വളച്ചൊടിക്കുന്നു.എതിര്‍ക്രിസ്തു വരും മഹോപദ്ര കാലം ഉണ്ടെന്നും സഭയുടെ ഉല്പ്രാപണം തുടങ്ങിയ കാര്യങ്ങള്‍ ഈ കൂട്ടര്‍ അന്ഗീകരിക്കുന്നില്ല.
7.investigating judgement -ഇങ്ങനെ ഒരു ന്യായവിധിയെകുറിച്ചു വചനം ഒന്നും പറയുന്നില്ല.പക്ഷേ ഇവര്‍ പഠിപ്പിക്കുന്നത് ദാനിയേല്‍ പ്രവചനത്തില്‍ പറയുന്ന 2300 സന്ധ്യയും ഉഷസ്സും 2300 വര്ഷം ആണെന്നും അതു 1844 ല്‍ പൂര്‍ത്തിയായെന്നും ആണ് .1844 ല്‍ കര്‍ത്താവു അതിപരിശുധ സ്ഥലത്ത് പ്രവേശിച്ചു. പാപങ്ങള്‍ക്ക് ഇപ്പോഴും പരിഹാരം വരുത്തികൊണ്ടിരിക്കുന്നു .ഇപ്പോള്‍ വിശ്വാസികളില്‍ പരിശോധന ന്യായവിധി നടന്നു കൊണ്ടിരിക്കുന്നു എന്നാണ് .
വചനം എന്ത് പറയുന്നു എന്ന് നോക്കാം :
എബ്രായർ - അദ്ധ്യായം 9:11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
ഒരിക്കലായിട്ടു പ്രവേശിച്ചു വീണ്ടെടുപ്പു സാധിച്ചു.അല്ലാതെ 1844 മുതല്‍ കര്‍ത്താവു പാപ പരിഹാരം വരുത്തുകയല്ല.ന്യായവിധി സഭയ്ക്കുള്ളത് ഉല്പ്രാപണത്തിനു ശേഷവും അന്ത്യ ന്യായവിധി സഹസ്രബ്ധ വാഴ്ചക്ക് ശേഷവുമാണ്.അക്ഷരിക യെഹുദനും ജാതികള്‍ക്കുമുള്ള ന്യായവിധി വേറെയും അല്ലാതെ ഇപ്പോള്‍ ഒരു പരിശോധന ന്യായവിധിയും ഇല്ല.
വെളിപ്പാടു - അദ്ധ്യായം 20:11 ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.
12 മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി.
13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി.
14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
15 ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
8.മിഖായേല്‍ ദുതന്‍ യേശു ക്രിസ്തു ആണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട് .ഇവര്‍ തിരുവത്താഴം ബാക്കി വരുന്നത് കുഴിച്ചിടുകയാണ് ചെയ്യുന്നത് .അതിനു ആധാരമായി പറയുന്നത് യാഗം കഴിക്കുമ്പോള്‍ അതിന്റെ waste കത്തിച്ചുകളയും അതിനുപകരമാണ് കുഴിചിടുന്നത് എന്നാണ് .വളരെ വിചിത്രമായ ആചാരങ്ങള്‍...
ഈ വിഭാഗത്തിന്‍റെ ദുരുപദേശം ചെറിയ നിലയില്‍ എങ്കിലും മനസിലാക്കാന്‍ ഈ ലേഘനം കൊണ്ടു സാധിക്കും എന്നു വിശ്വസിച്ചുകൊണ്ടു ഉപസംഹരിക്കുന്നു.ദൈവം നമ്മളെ സത്യാ വചനത്തില്‍ നിലനിറുത്തട്ടെ .
WHATSAPP:BIBLE GEEKS