Friday, October 20, 2017

ക്രിസ്തിയ സ്നാനം ആരുടെ നാമത്തില്‍ -ത്രിയേക ദൈവത്തിന്‍റെ നാമത്തിലോ? യേശുവിന്‍റെ നാമത്തിലോ ?

ക്രിസ്തിയ സ്നാനം ആരുടെ നാമത്തില്‍ -ത്രിയേക ദൈവത്തിന്‍റെ നാമത്തിലോ? യേശുവിന്‍റെ നാമത്തിലോ ?

ക്രൈസ്തവര്‍ എന്ന പേരോടെ കടന്നു വന്നിട്ടുള്ള ചില സംഘടനകള്‍ ദൈവചന വിരുദ്ധമായി പഠിപ്പിക്കുകയും ചിലരെയെങ്കിലും തെറ്റിച്ചുകളയുകയും ചെയ്യുന്നു .അങ്ങനെയുള്ള സംഘടനകളില്‍  ചില വിഭാഗങ്ങള്‍ ഉന്നയിക്കുന്ന ഒരു കാര്യമാണ് ത്രിത്യം ഇല്ല എന്നും സ്നാനം കഴിപ്പിക്കേണ്ടത് യേശുവിന്‍റെ നാമത്തില്‍ ആണെന്നും .ബ്രാന്ഹാം എന്ന ദുരുപദേഷകന്റെ സംഘടന കേരളത്തില്‍ ചില ഇടങ്ങളില്‍ ഉണ്ട് .അവരുടെ ഉപദേശങ്ങള്‍ എന്തെല്ലാമാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍  ഒരു പോസ്റ്റ്‌ എഴുതുവാന്‍ ദൈവം സഹായിച്ചു.അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഈ ലേഘനവും എഴുതുന്നത്‌ .

ചില വാക്യങ്ങള്‍ ഉന്നയിച്ചാണ് സാധാരണയി ഇങ്ങനെയുള്ള വിഭാഗങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടണമെന്നു പറയുന്നത് .ആ വാക്യങ്ങള്‍ ഇവിടെ കൊടുക്കുന്നു :
അപ്പോസ്തല പ്രവര്‍ത്തികള്‍ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
അപ്പോസ്തല പ്രവര്‍ത്തികള്‍ 10:48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
അപ്പോസ്തല പ്രവര്‍ത്തികള്‍ 19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.

മുകളില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങളില്‍ എല്ലാം യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റു ആയതിനാല്‍ അപ്പോസ്തലാന്മാര്‍ സ്നാനപ്പെടുത്തിയത് യേശുക്രിസ്തുവിന്റെ നാമത്തില്‍ ആണ് അതു തുടര്‍ന്നു വരണം പിതാവിന്‍റെയും പുത്രനറെയും പരിശുധാത്മവിന്റെയും നാമത്തില്‍ ഉള്ള സ്നാനം പൈശാചികമാണ് എന്ന് ഈ കൂട്ടര്‍ പഠിപ്പിക്കുകയും അവരുടെ കൂടെ ചേരുന്നവരെ വീണ്ടും സ്നാനപ്പെടുത്തുകയും ചെയ്യും .

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആചരിക്കേണ്ട രണ്ടു കാര്യങ്ങളാണ്‌ സ്നാനവും തിരുവത്താഴവും.ഒരു ഉപദേശം സ്ഥാപിക്കുമ്പോള്‍ ആദ്യം അതു അങ്ങനെ ബൈബിളില്‍ ഉണ്ടോ എന്ന് നോക്കണം രണ്ടാമത് ആ വിഷയത്തെക്കുറിച്ച് യേശുക്രിസ്തുവും അപ്പൊസ്തലന്മാരും എന്ത് പറഞ്ഞിരിക്കുന്നു ആദിമ സഭയില്‍ വിശ്വാസികള്‍ ആ ഉപദേശം എങ്ങനെ കൈകൊണ്ടു  എന്നും പരിശോധിക്കണം .സ്നാനം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കാരണം സ്നാനത്തില്‍ കൂടി നാം ക്രിസ്തുവിന്‍റെ മരണപുനരുദധനങ്ങളോട് ഏകി ഭവിക്കുകയും ക്രിസ്തുവിനോട് ചേരുകയും ചെയ്യുകയാണ് .

സ്നാനത്തിന്റെ പ്രാധാന്യം :

കോലോസിയര്‍ 2:12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.
ഗലാത്യർ - അദ്ധ്യായം 3:26,27 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
മര്‍ക്കോസ് 16:15,16 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.
 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.
റോമര്‍ 6:3-5 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.

സ്നാനത്തെകുറി ച്ചുള്ള  ഉപദേശം :

1.സ്നാനപ്പെടണമെന്നുള്ളത് യേശുക്രിസ്തുവിന്‍റെ കല്പനയാണ് അതു പിതാവായ ദൈവത്തിന്‍റെ ഹിതവുമാണ് .അതിനാല്‍ തന്നെ യേശുക്രിസ്തുവും സ്നാനത്തില്‍ കൂടി ആ ഹിതം (നീതി ) നിര്‍വഹിക്കണം എന്നു മാതൃക കാണിച്ചു .
മത്തായി 3 :13-17  അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.
 യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
 യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു.
 യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;
 ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

2.ആര് സ്നാനപ്പെടണം ?-കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചു രക്ഷയുടെ അനുഭവത്തിലേക്ക് കടന്നവര്‍ സ്നാനപ്പെടണം ..

അപ്പോസ്തല പ്രവര്‍ത്തികള്‍ 8 :36-39 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
 അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

3.എങ്ങനെ സ്നാനപ്പെടണം ?കര്‍ത്താവായ യേശുക്രിസ്തുവും ആദിമ സഭയും ചെയ്തതുപോലെ ഒരു സ്നാപകന്‍ കൈകീഴില്‍ വെള്ളത്തില്‍ മുങ്ങി സ്നാനമേല്‍ക്കണം .
മത്തായി 3 :13,14 അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.
 യോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
 യേശു അവനോടു: “ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”; എന്നാറെ അവൻ അവനെ സമ്മതിച്ചു.
സ്നാനം എന്ന പദത്തിന്റെ ശരിയായ അര്‍ഥം മുങ്ങിക്കുളി (ബാപ്ടിസോ ) എന്നാണ് .യേശുക്രിസ്തു വെള്ളത്തില്‍ നിന്ന് കയറി എന്ന് കാണുന്നു അതിനര്‍ഥം വെള്ളത്തില്‍ ഇറങ്ങി മുങ്ങി സ്നാനമേറ്റു എന്ന് തന്നെയാണ് അതുപോലെ തന്നെ അപ്പോസ്തല പ്രവര്‍ത്തികള്‍ 8 :36-39 അവര്‍ വെള്ളത്തില്‍ ഇറങ്ങി സ്നാനം കഴിപ്പിച്ചു എന്നും അതിനുശേഷം വെള്ളത്തില്‍ നിന്നും കയറി എന്നും കാണുന്നു .

4.സ്നാനം ആരുടെ നാമത്തില്‍ ? പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമത്തില്‍ ..

മത്തായി - അദ്ധ്യായം 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
സ്നാനം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആയിരിക്കണമെന്നു യേശുക്രിസ്തുവിന്‍റെ കല്പനയാണ് .അതിനു മാറ്റമില്ല .വാക്കു മാറ്റുന്നവനല്ല ദൈവം .യേശുപറഞ്ഞതിനു  വിപരിതമായി അപ്പോസ്തലന്മാര്‍ പ്രവര്‍ത്തികത്തുമില്ല ആദിമ സഭയും പ്രവര്‍തിച്ചതായിട്ടു  തെളിവുമില്ല .

സ്നാനം യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വേണം എന്ന് BRANHAM FOLLOWERS പഠിപ്പിക്കുമ്പോള്‍ അവര്‍ അതു സ്ഥാപിക്കാനായി പറയുന്ന ചില വേദ വിപരിതമായ കാര്യങ്ങള്‍ ഉണ്ട് :
1.പിതാവും പുത്രനും പരിശുധത്മാവും യേശുക്രിസ്തു തന്നെയാണ് .അതായതു യേശുക്രിസ്തു തന്നെയാണ് പിതാവയിട്ടിരിക്കുന്നതും പരിശുധത്മവും .അതയായത് ദൈവം അങ്ങോട്ടും ഇങ്ങോട്ടും വേഷം മാറി കളിക്കുകയായിരുന്നു എന്നു പറയാം .സാമാന്യം മലയാളം അറിയാവുന്ന ഏതു വ്യക്തിക്കും ദൈവവചനം വായിക്കുമ്പോള്‍ പിതാവും പുത്രനും പരിശുധതമാവ് മൂന്നു വ്യക്തികള്‍ ആണ് എന്ന് മനസിലാക്കാന്‍ സാധിക്കും .
2.സുവിശേഷങ്ങള്‍ പഴയ നിയമമാണ് -അതുകൊണ്ട് മത്തായി 28:19 പറയുന്ന പിതാവിന്‍റെയും പുത്രന്റെയും പരിശുധതമാവിന്റെയും നാമത്തില്‍ ഉള്ള സ്നാനം എന്നത് പഴയനിയമ ഭാഗമാണ് അതു പാലിക്കേണ്ട അതു പരിശുധത്മാവ് തിരുത്തി യേശുവിന്‍റെ നാമത്തില്‍ എന്നാക്കി .
3.യേശുവിന്‍റെ കല്പന പരിശുധത്മാവ് മാറ്റി വേറൊരു സ്നാനം കൊണ്ടുവന്നു അതാണ് യേശുവിന്‍റെ നാമത്തില്‍ ഉള്ള സ്നാനം.ദൈവം ഒരിക്കല്‍ പറഞ്ഞത് പറഞ്ഞത് തന്നെയാണ് അതു മാറ്റി പറയാന്‍ ദൈവം മനുഷ്യനല്ല .വാക്കു മാറ്റുന്ന ദൈവത്തെയാണ് ബ്രന്‍ഹം വിഭാഗം പിന്തുടരുന്നത് എന്ന് പറയാം .എന്നാല്‍ നമ്മുടെ ദൈവം വാക്കു പറഞ്ഞാല്‍ മാറാത്ത ദൈവമാണ് .

എന്തുകൊണ്ട് അപ്പോസ്തലന്മാര്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി /അവര്‍ യേശുവിന്‍റെ കല്പന മാറ്റിയോ ?

അപ്പോസ്തല പ്രവര്‍ത്തികളില്‍ ചില ഭാഗങ്ങളില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനം എന്ന് കാണുന്നു .വാക്യങ്ങള്‍ പോസ്റ്റിന്റെ തുടക്കം കൊടുത്തിട്ടുണ്ട് .അതുപോലെ തന്നെ ഒരു നാമവും പറയാതെ സ്നാനപ്പെടുത്തിയ സംഭവങ്ങളും തിരുവചനത്തില്‍ കാണാന്‍ സാധിക്കും.
അപ്പോസ്തല പ്രവര്‍ത്തികള്‍ 8:36-39  അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
(അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;
അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.     ഈ വേദ ഭാഗത്ത്‌ യേശുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞ വ്യക്തിയെ സ്നാനപ്പെടുത്തിയതായി കാണുന്നു അവിടെ യേശുവിന്‍റെ നാമത്തില്‍ സ്നാനപ്പെടുത്തി എന്നു കാണുന്നില്ല.

അപ്പോസ്തല പ്രവര്‍ത്തികള്‍ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
 ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു.      ഇവിടെയും യേശുവിന്‍റെ നാമത്തില്‍ എന്ന് പറയാത്ത സ്നാനം കാണുന്നു എന്നാല്‍ അതിനുമുന്ബ്  "യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു " എന്നു കാണുന്നു .യേശുവില്‍ വിശ്വസിച്ചവരെ ആണ് സ്നാനപ്പെടുത്തിയത് .

അപ്പോസ്തല പ്രവര്‍ത്തികള്‍ 11:23 അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു. 
24 അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു.   ഈ വേദ ഭാഗത്ത്‌ സ്നാനം എന്ന പദമേ ഇല്ല എന്നാല്‍ കര്‍ത്താവിനോടു ചേര്‍ന്നു എന്നതുകൊണ്ട്‌ സ്നാനപ്പെട്ടു എന്ന് തന്നെ നമുക്കു മനസിലാക്കാം .

ചുരുക്കത്തില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്നു പറഞ്ഞിരിക്കുന്നു ഒരു നാമവും പറയാത്ത സംഭവങ്ങളും കാണുന്നു അതുപോലെ സ്നാനം എന്നു പറയാതെ കര്‍ത്താവിനോടു ചേര്‍ന്നു എന്നും കാണുന്നു .അതുകൊണ്ട് നമ്മള്‍ മനസിലാക്കേണ്ടത് യേശുവിന്‍റെ നാമത്തിലുള്ള സ്നാനം എന്നു പറഞ്ഞിരിക്കുന്നത് യേശുവിലുള്ള വിശ്വാസത്താല്‍ സ്നാനപ്പെടുന്നതുകൊണ്ടാണ് വിശ്വാസം ഏറ്റു പറഞ്ഞിരിക്കുന്ന ഭാഗങ്ങളില്‍ പിന്നെയും യേശുവിന്‍റെ നാമത്തില്‍ എന്ന് എടുത്തു പറഞ്ഞിട്ടില്ല ( (അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു).
 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു; ). ഈ ഭാഗത്തു യേശുവിന്‍റെ നാമത്തില്‍ എന്ന് പറഞ്ഞിട്ടില്ല കാരണം അവന്‍ കര്‍ത്താവിലുള്ള വിശ്വാസത്തെ അവിടെ ഏറ്റു പറയുന്നു .അതുപോലെ ഈ വേദ ഭാഗത്തും (അപ്പോസ്തല പ്രവര്‍ത്തികള്‍ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു)  യേശുവിന്‍റെ നാമത്തില്‍ എന്ന് പറഞ്ഞിട്ടില്ല അതിനുമുന്ബ്  യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം എന്നു പറഞ്ഞിരിക്കുന്നു.
ചുരുക്കത്തില്‍ യേശുവില്‍ വിശ്വസിച്ചവരും യേശു ദൈവപുത്രനായ ക്രിസ്തു എന്നു ഏറ്റു പറഞ്ഞവരെയുമാണ് സ്നാനപ്പെടുത്തിയത് അതുകൊണ്ട് യേശുവിന്‍റെ നാമത്തില്‍ ഉള്ള സ്നാനം എന്നു പറഞ്ഞിരിക്കുന്നു.

രണ്ടാമതായി അന്നു അനേക സ്നാനങ്ങള്‍ ഉണ്ടായിരുന്നു -ഗ്രീക്ക് സംസ്കാരത്തിലുള്ള സ്നാനങ്ങള്‍ ,യോഹന്നാന്‍ സ്നാപകന്റെ മാനസാന്തര സ്നാനം തുടങ്ങിയവയുള്ളപ്പോള്‍ ചരിത്രകാരനായ ലുക്കൊസ് അപ്പോസ്തലപ്രവര്തികള്‍ എഴുതുമ്പോള്‍ അതില്‍ നിന്നും വിഭിന്നമായ യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചവര്കുള്ള സ്നാനം എന്ന നിലയില്‍ യേശുവിന്‍റെ നാമത്തില്‍ എന്നെഴുതി -അല്ലാതെ വെള്ളത്തില്‍ മുക്കുമ്പോള്‍ യേശുവിന്‍റെ നാമം മാത്രമേ പറഞ്ഞുള്ളൂ എന്ന് അര്‍ഥമില്ല ,അങ്ങനെയെങ്കില്‍ അതു യേശുവിന്‍റെ കല്പനയ്ക്ക് വിപരിതമായിട്ടു വരും മാത്രമല്ല സ്നാനപെടുത്തി എന്ന് മാത്രം പറഞ്ഞിരിക്കുന്ന ഭാഗങ്ങളില്‍ ഒരു നാമവും ഉപയോഗിച്ചില്ല എന്നും വരും .ഇതൊക്കെ വേദ വിപരിതമാണെന്നു മനസിലായികാണുമല്ലോ.

ഒരുവനെ വെള്ളത്തില്‍ മുക്കുമ്പോള്‍ പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും  നാമം പറയുമായിരുന്നു എന്നതിന്‍റെ തെളിവാണ് അപ്പോസ്തല പ്രവര്‍ത്തികള്‍ 19 അദ്ധ്യായത്തില്‍ പൗലോസ്‌ യോഹന്നാന്‍ സ്നാപകന്റെ ശിഷ്യന്മാരെ സ്നാനം കഴിപ്പിക്കുന്നത് :
1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
6 പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.

ഇവിടെ അവര്‍ പരിശുധത്മാവ് ഉണ്ടെന്നു പോലും അവര്‍ കേട്ടിട്ടില്ല എന്നു പറയുമ്പോള്‍ പൗലോസ്‌ ആദ്യം ചോദിക്കുന്നത് നിങ്ങളുടെ സ്നാനം ഏതായിരുന്നു എന്നാണ് .അതിനര്‍ഥം സ്നാനപെടുമ്പോള്‍ എങ്കിലും ഇവര്‍ ആ നാമം കേള്‍ക്കണം എന്നു തന്നെയാണ് .ഇത് പിതാവിന്‍റെയും പുത്രന്റെയും പരിശുധത്മാവിന്റെയും നാമം സ്നാനത്തില്‍ ഉപയോഗിച്ചിരുന്നു എന്നതിന്‍റെ തെളിവാണ്.

എന്തുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും  നാമത്തില്‍ സ്നാനപ്പെടണം ?

1.കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കല്പന -മത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

2.സ്നാനപ്പെടുമ്പോള്‍ ത്രിയേക ദൈവത്തിന്‍റെ സാന്നിധ്യം (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും) ഉണ്ട് അതുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം പറയേണ്ടത് അനിവാര്യമാണ് .ഒരുവനില്‍ പരിശുധത്മാവ് പ്രവര്ത്തിചിട്ടാണ് അവന്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ പിതാവിന്റെ അടുക്കല്‍ വരുന്നത് .ആ മാനസാന്തരം പരസ്യമായി ജലത്തില്‍ സാക്ഷിക്കുന്ന ഒരു കര്‍മമാണ് സ്നാനം.

3.സ്നാനം മാത്രമല്ല അപ്പോസ്തോലിക ആശിര്‍വാദവും ത്രിയേക ദൈവത്തിന്‍റെ നാമത്തില്‍ ആണ് ,എന്നുവെച്ചാല്‍ ഏതൊരു പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും എല്ലാം തന്നെ ത്രിയേക നാമത്തില്‍ ആണ് -2 കൊരിന്ത്യര്‍ 13:14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.ഇവിടെ അപ്പോസ്തോലിക ആശിര്‍വാദം ത്രിയേക ദൈവത്തിന്‍റെ നാമത്തില്‍ ആണ് അങ്ങനെയെങ്കില്‍ സ്നാനപ്പെടുമ്പോള്‍ മാത്രം ത്രിയേക ദൈവത്തിന്‍റെ നാമം പറയത്തില്ല എന്ന് പഠിപ്പിക്കുന്നത്‌ എന്തുമാത്രം അപകടകരമാണ് എന്ന് നാം തിരിച്ചറിയേണം .

ഉപസംഹാരം :
യേശുവിന്‍റെ നാമത്തില്‍ വിശ്വസിച്ചവരെ സ്നാനപ്പെടുത്തിയതുകൊണ്ടും ക്രൈസ്തവ സ്നാനം അന്നു ഉണ്ടായിരുന്ന മറ്റു സ്നാനങ്ങളില്‍ നിന്നും വേര്‍ തിരിച്ചറിയാനും ലുക്കൊസ് യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്ന് എഴുതി .യേശുവിന്‍റെ നാമം ഏറ്റു പറഞ്ഞ ശേഷം നടത്തിയ സ്നാനങ്ങളില്‍ ഭാഗങ്ങളില്‍ യേശുവിന്‍റെ നാമത്തില്‍ സ്നാനപെടുത്തി എന്ന് പറഞ്ഞിട്ടില്ല .വിശ്വസിച്ചവരെ യേശുക്രിസ്തുവിന്‍റെ കല്പന പ്രകാരവും കാണിച്ച മാതൃക പ്രകാരവും  പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ വെള്ളത്തില്‍ മുക്കി തന്നെയാണ് സ്നാനം കഴിപ്പിച്ചത് സത്യാ ഉപദേശം മുറുകെ പിടിച്ചിരിക്കുന്ന സഭകള്‍ അതു ഇന്നും തുടര്‍ന്ന് പോകുന്നു .ഇങ്ങനെയുള്ള ദുരുപദേശ വിഭാഗങ്ങളെ തിരിച്ചറിഞ്ഞു അവരുടെ ചതിവില്‍ വീണുപോകാതെ കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കാം .ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .ഈ ലേഘനതിന്‍റെ തുടര്‍ച്ചയായി ബ്രാന്ഹാം വിഭാഗത്തിന്‍റെ ദുരുപദേശങ്ങള്‍ വചന വെളിച്ചത്തില്‍ വരും ദിവസങ്ങളില്‍ ചിന്തിക്കുന്നതായിരിക്കും .
Br.ഡാനി ജോസഫ്‌ 7561837468 

Thursday, October 19, 2017

ബ്രാന്‍ഹാമും ദുരുപദേശങ്ങളും

ബ്രാന്‍ഹാമും ദുരുപദേശങ്ങളും
1909 ല്‍ അമേരിക്കയില്‍ KENTUKKY എന്ന സ്ഥലത്ത് ജനിച്ച ബ്രാന്‍ഹാം അടയാളങ്ങളും പ്രവചനങ്ങളും ഒക്കെ നടത്തി അറിയപ്പെടുന്ന ഒരു സുവിശേഷകന്‍ എന്ന നിലയില്‍ അനേകം സഭകള്‍ അമേരിക്കയുടെ പ്രദേശങ്ങളില്‍ സ്ഥാപിച്ചു .എന്നാല്‍ ദൈവത്തില്‍ നിന്നും നേരിട്ട് തനിക്കു മാത്രമായി പ്രത്യേക മര്‍മങ്ങള്‍ വെളിപ്പെട്ടു എന്നും പറഞ്ഞു സാത്താന്‍ അയാളില്‍ കൂടി അനേക ദുരുപദേശങ്ങള്‍ സഭകളില്‍ കൊണ്ടുവന്നു .ഇത് തിരിച്ചറിഞ്ഞ അന്നത്തെ സഭകള്‍ അദ്ധേഹത്തെ മുടക്കുകയും സഭകളില്‍ വിലക്കുകയും ചെയ്തു .എന്നാല്‍ ബ്രാന്‍ഹാം സ്ഥാപിച്ച ഉപദേശങ്ങള്‍ പിടിച്ചുകൊണ്ടിരിക്കുന്ന സഭകള്‍ ഇന്ന് ലോകത്ത് ഉണ്ട് .നമ്മുടെ കേരളത്തിലും പ്രത്യേകാല്‍ തിരുവനന്തപുരത്തും (പ്രധാനമായി നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ ) ഇന്ന് ഉണ്ട് .അവരോടു പലപ്പോഴായി സംവാദം നടത്തിയിട്ടുള്ള വ്യക്തി എന്ന നിലയില്‍ അവരുടെ ദുരുപദേശങ്ങള്‍ കൂടുതലായി അറിയാനും ദൈവം ഇടയാക്കി .ഇവരുടെ ഉപദേശങ്ങളെകുറിച്ചു ഇന്ന് പലര്‍ക്കും അറിയാത്തതിനാല്‍ ചിലരെങ്കിലും ഇവരുടെ ഉപദേശങ്ങളില്‍ കുടുങ്ങി പോകാറുണ്ട് .പ്രധാനമയി ഏതെങ്കിലും സഭകളില്‍ പോകുന്നവരെയാണ് ഇവര്‍ നോട്ടമിടുന്നത് .അതിനാല്‍ തന്നെ ഇങ്ങനെ ഒരു ലേഖനം എഴുതേണ്ടത് ആവിശ്യമായി വന്നു .ഈ ലേഖനം വിവധ സോഷ്യല്‍ മീഡിയകള്‍ വഴിയായും BIBLE GEEKS എന്ന FACEBOOK പേജിലും മറ്റു വിവധ മാര്‍ഗ്ഗങ്ങളില്‍ കൂടി ഇവരുടെ ഉപദേശവും കാര്യങ്ങളും അറിയാത്തവരിലേക്ക് എത്തിക്കുവാന്‍ ദൈവകൃപയില്‍ ആശ്രയിച്ചു പരിശ്രമിക്കുന്നു.
ഇവരുടെ ഉപദേശങ്ങള്‍
1.എദേന്‍ തോട്ടത്തില്‍ സാത്താന്‍ (പാമ്പ് ) ഹവ്വയുമായി ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അങ്ങനെ ഉണ്ടായ മകനാണ് കയ്യിന്‍ എന്ന് പഠിപ്പിക്കുന്നു .പാപം അങ്ങനെയാണ് പ്രവേശിച്ചതെന്ന് ഇവര്‍ പഠിപ്പിക്കുന്നു.ഇന്ന് ഇവരുടെ ഉപദേശങ്ങള്‍ അംഗികരിക്കാത്ത എല്ലാ സഭകളും (പെന്തകൊസ്തു സഭകള്‍ ഉള്‍പ്പെടെ ) കയ്യിന്‍റെ തലമുറകളാണ് എന്ന് അവര്‍ പഠിപ്പിക്കുന്നു.കയ്യിന്‍റെ തലമുറകളെയാണ്‌ യോഹന്നാന്‍ സ്നാപകന്‍ സര്‍പ്പ സന്തതികളെ എന്ന് വിളിച്ചത് അവരെയാണ് യേശുക്രിസ്തു പിശാച്ച് എന്ന പിതാവിന്‍റെ മക്കള്‍ എന്ന് വിളിച്ചത് എന്ന് ഈ കൂട്ടര്‍ പഠിപ്പിക്കുന്നു.
2.പിതാവ് തന്നെയാണ് പുത്രന്‍ പുത്രന്‍ തന്നെയാണ് പരിശുധത്മാവ് -കര്‍ത്താവായ യേശുക്രിസ്തു എന്നാ പേരില്‍ കര്‍ത്താവു പിതാവ്, യേശു പുത്രന്‍ ,ക്രിസ്തു പരിശുധാത്മാവ് എന്ന് ഇവര്‍ പഠിപ്പിക്കുന്നു .
3.സ്നാനം യേശുവിന്‍റെ നാമത്തില്‍ -മത്തായി 28:19ല്‍ യേശുക്രിസ്തു പിതാവിന്‍റെയും പുത്രന്റെയും പരിശുധാത്മവിന്റെയും നാമത്തില്‍ സ്നാനപെടുത്തണം എന്ന് കല്പിക്കുമ്പോള്‍ ഈ കൂട്ടര്‍ അപ്പോസ്തലന്മാര്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും സ്നാനം യേശുവിന്‍റെ നാമത്തില്‍ ആയിരിക്കണം എന്നു പഠിപ്പിക്കുന്നു .ഇവര്‍ ഒരു വിശ്വാസിയെ ഇവരുടെ പക്ഷതാക്കാന്‍ ആദ്യം പറയുന്നതും ഈ ഉപദേശമാണ് .(NOTE:ഈ കൂട്ടര്‍ യേശുനാമം വിഭാഗമല്ല )
4.സുവിശേഷങ്ങള്‍ (മത്തായി ,മര്‍ക്കോസ്,ലുക്കോസ്,യോഹന്നാന്‍ ) പഴയ നിയമമാണ് എന്നു പഠിപ്പിക്കുന്നു.പഴയനിയമം അനുസരിക്കേണ്ടാതില്ല പരിശുധത്മാവ് പഴയ നിയമ ഭാഗങ്ങള്‍ തിരുത്തി പുതിയത് അപ്പോസ്തലന്മാരെ പഠിപ്പിച്ചു അങ്ങനെ അപ്പോസ്ഥലപ്രവര്തികള്‍ 2 അദ്ധ്യായം മുതലാണ് പുതിയനിയമത്തിന്റെ ആരംഭം എന്നു പഠിപ്പിക്കുന്നു.
5.മത്തായി 28:19 ല്‍ പറയുന്ന പിതാവും പുത്രനും പരിശുധാത്മവും സ്ഥാന നാമങ്ങള്‍ മാത്രമാണ് എന്ന് പഠിപ്പിക്കുന്നു .
6.ബൈബിള്‍ കോളേജുകളും സഭകളും സാത്തന്യം എന്നും കര്‍ത്താവിന്റെ വരവില്‍ ഇവര്‍ മാത്രം എടുക്കപ്പെടുമെന്നും പറയുന്നു .
7.മലാഖി 4:5,6 ല്‍ പറയുന്ന ഏലിയാവ് ഇവരുടെ സഭ സ്ഥാപകനായ BRANHAM ആണ് എന്ന് ഇവര്‍ വാദിക്കും .ദൈവം പ്രത്യേകമായി ബ്രന്ഹാമിനു മര്‍മങ്ങള്‍ വെളിപ്പെടുത്തി അതു ഒരു പുസ്തക രൂപത്തില്‍ ആക്കി .ആരാധനയ്ക്ക് ബൈബിളിനു പകരം ഉപയോഗിക്കുന്നത് ഇതാണ് .
8.ദാനിയേല്‍ 9:27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും- ഈ പറഞ്ഞിരിക്കുന്ന ഭാഗം യേശുക്രിസ്തുവിനെ കുറിച്ചാണ് എന്ന് പഠിപ്പിക്കുന്നു.
9.ഒന്നാമത്തെ സഭ എഫസോസ് ആണെന്നും ഏഴാമത്തെ സഭ ഇവരുടെതെന്നും പഠിപിക്കുന്നു .എഴാം തലമുറക്കാരനായ ഹാനോക് എടുക്കപ്പെട്ടതുപോലെ ഇവര്‍ എടുക്കപെടുമെന്നും പറയുന്നു.
10.വെളിപ്പാട് പുസ്തക സംഭവങ്ങളെ ദുര്‍വ്യഗ്യനം ചെയ്യുക :
(A).വെളിപ്പാട് 10:6 ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും
7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.
ഇത് ബ്രന്ഹാമിനെ ബന്ധപെടുത്തി പഠിപ്പിക്കും.
(B).വെളിപ്പാട് 13 അദ്ധ്യായത്തില്‍ പറയുന്ന ഭുമിയില്‍നിന്നു കയറുന്ന മൃഗവും സമുദ്രത്തില്‍ നിന്നു കയറുന്ന മൃഗവും കത്തോലിക്കാ സഭയുടെ പോപ്പും അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന് വ്യാഗ്യനിക്കും.
(C).വെളിപ്പാട് 13:17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
ഈ മുദ്ര ദുരുപദേശത്തെ സൂചിപിക്കുന്നു എന്നും ബ്രന്ഹമിന്റെ ഉപദേശം സ്വീകരിക്കാത്ത എല്ലാ സഭകളും വിശ്വാസികളും ഈ മുദ്ര ഏറ്റിരിക്കുകയണന്നും പഠിപ്പിക്കുന്നു.
(D) നിത്യമായ നരകം ഇല്ലെന്നു പറയും
(E) ഏഴുവര്‍ഷത്തെ മഹോദ്രപവകാലം സാത്താന്യ പഠിപ്പിക്കല്‍ എന്ന് ഈ കൂട്ടര്‍ വാദിക്കുന്നു.
ഇത്രെയുമാണ് പ്രധാനമായി പഠിപ്പിക്കുന്നത്‌ ,ഈ വിഷയങ്ങളോട് ചേര്‍ന്ന് വചനത്തെ ദുര്‍വ്യഗ്യനം ചെയ്യും.
ഇവരുടെ ആരാധനാ രീതി
യേശുവിന്റെ നാമത്തിലുള്ള പാട്ടുകള്‍ പാടി ഞായറാഴ്ച ആരാധനാ ആരംഭിക്കും .അതിനു ശേഷം പ്രാര്‍ത്ഥന .അതും കഴിഞ്ഞു ബ്രന്ഹാമിന്റെ പ്രസംഗങ്ങള്‍ മലയാള പരിഭാഷയോടുകൂടിയത് AUDIO ആയി PLAY ചെയ്യും .അതിനുശേഷം ബ്രന്ഹാമിന്റെ മര്‍മങ്ങള്‍ അടങ്ങിയ പുസ്തകം(ബൈബിള്‍ അല്ല ) വായിച്ചു പ്രസംഗിക്കും .ഇവരുടെ ആരാധനയ്ക്ക് ശേഷം കാലുകഴുകല്‍ ശ്രുശുഷ ഉണ്ട് .
ഇവരുടെ പ്രവര്‍ത്തനം
പ്രധാനമായി പെന്തകൊസ്തു സഭകളെയും കത്തോലിക് സഭകളെയും കേന്ദ്രികരിച്ചാണ് .വചനം അറിയാത്ത പാവപെട്ട വിശ്വാസികളെ ഇവരുടെ ലേഗനങ്ങള്‍ കൊടുത്തും ഉപദേശങ്ങള്‍ പറഞ്ഞും സഭ പടിപിക്കുന്നത് തെറ്റാണു എല്ലാവരും സാത്താന്റെ കീഴിലാണ് ഇവര്‍ ആണ് ശരി എന്ന് പറഞ്ഞു ആളുകളെ ഇവരുടെ പിന്നാലെ കൊണ്ടുപോകും .ഒരു അവിശ്വസിയോടു സുവിശേഷം പറയതുമില്ല -അതിനു പരിശുധാത്മാവ് ഇവരില്‍ ഇല്ലല്ലോ ..
അതുകൊണ്ട് ഈ ഉപദേശങ്ങള്‍ കൊണ്ട് വരുന്നവരെ സുക്ഷിക്കുക .
ഇവരുടെ ഉപദേശങ്ങല്കുള്ള വചനപ്രകാരമുള്ള ശരിയായ വിശദികരണം അടുത്ത ലേഖനത്തില്‍ ..
DANIE JOSEPH -7561837468