Thursday, October 19, 2017

ബ്രാന്‍ഹാമും ദുരുപദേശങ്ങളും

ബ്രാന്‍ഹാമും ദുരുപദേശങ്ങളും
1909 ല്‍ അമേരിക്കയില്‍ KENTUKKY എന്ന സ്ഥലത്ത് ജനിച്ച ബ്രാന്‍ഹാം അടയാളങ്ങളും പ്രവചനങ്ങളും ഒക്കെ നടത്തി അറിയപ്പെടുന്ന ഒരു സുവിശേഷകന്‍ എന്ന നിലയില്‍ അനേകം സഭകള്‍ അമേരിക്കയുടെ പ്രദേശങ്ങളില്‍ സ്ഥാപിച്ചു .എന്നാല്‍ ദൈവത്തില്‍ നിന്നും നേരിട്ട് തനിക്കു മാത്രമായി പ്രത്യേക മര്‍മങ്ങള്‍ വെളിപ്പെട്ടു എന്നും പറഞ്ഞു സാത്താന്‍ അയാളില്‍ കൂടി അനേക ദുരുപദേശങ്ങള്‍ സഭകളില്‍ കൊണ്ടുവന്നു .ഇത് തിരിച്ചറിഞ്ഞ അന്നത്തെ സഭകള്‍ അദ്ധേഹത്തെ മുടക്കുകയും സഭകളില്‍ വിലക്കുകയും ചെയ്തു .എന്നാല്‍ ബ്രാന്‍ഹാം സ്ഥാപിച്ച ഉപദേശങ്ങള്‍ പിടിച്ചുകൊണ്ടിരിക്കുന്ന സഭകള്‍ ഇന്ന് ലോകത്ത് ഉണ്ട് .നമ്മുടെ കേരളത്തിലും പ്രത്യേകാല്‍ തിരുവനന്തപുരത്തും (പ്രധാനമായി നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ ) ഇന്ന് ഉണ്ട് .അവരോടു പലപ്പോഴായി സംവാദം നടത്തിയിട്ടുള്ള വ്യക്തി എന്ന നിലയില്‍ അവരുടെ ദുരുപദേശങ്ങള്‍ കൂടുതലായി അറിയാനും ദൈവം ഇടയാക്കി .ഇവരുടെ ഉപദേശങ്ങളെകുറിച്ചു ഇന്ന് പലര്‍ക്കും അറിയാത്തതിനാല്‍ ചിലരെങ്കിലും ഇവരുടെ ഉപദേശങ്ങളില്‍ കുടുങ്ങി പോകാറുണ്ട് .പ്രധാനമയി ഏതെങ്കിലും സഭകളില്‍ പോകുന്നവരെയാണ് ഇവര്‍ നോട്ടമിടുന്നത് .അതിനാല്‍ തന്നെ ഇങ്ങനെ ഒരു ലേഖനം എഴുതേണ്ടത് ആവിശ്യമായി വന്നു .ഈ ലേഖനം വിവധ സോഷ്യല്‍ മീഡിയകള്‍ വഴിയായും BIBLE GEEKS എന്ന FACEBOOK പേജിലും മറ്റു വിവധ മാര്‍ഗ്ഗങ്ങളില്‍ കൂടി ഇവരുടെ ഉപദേശവും കാര്യങ്ങളും അറിയാത്തവരിലേക്ക് എത്തിക്കുവാന്‍ ദൈവകൃപയില്‍ ആശ്രയിച്ചു പരിശ്രമിക്കുന്നു.
ഇവരുടെ ഉപദേശങ്ങള്‍
1.എദേന്‍ തോട്ടത്തില്‍ സാത്താന്‍ (പാമ്പ് ) ഹവ്വയുമായി ശാരിരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അങ്ങനെ ഉണ്ടായ മകനാണ് കയ്യിന്‍ എന്ന് പഠിപ്പിക്കുന്നു .പാപം അങ്ങനെയാണ് പ്രവേശിച്ചതെന്ന് ഇവര്‍ പഠിപ്പിക്കുന്നു.ഇന്ന് ഇവരുടെ ഉപദേശങ്ങള്‍ അംഗികരിക്കാത്ത എല്ലാ സഭകളും (പെന്തകൊസ്തു സഭകള്‍ ഉള്‍പ്പെടെ ) കയ്യിന്‍റെ തലമുറകളാണ് എന്ന് അവര്‍ പഠിപ്പിക്കുന്നു.കയ്യിന്‍റെ തലമുറകളെയാണ്‌ യോഹന്നാന്‍ സ്നാപകന്‍ സര്‍പ്പ സന്തതികളെ എന്ന് വിളിച്ചത് അവരെയാണ് യേശുക്രിസ്തു പിശാച്ച് എന്ന പിതാവിന്‍റെ മക്കള്‍ എന്ന് വിളിച്ചത് എന്ന് ഈ കൂട്ടര്‍ പഠിപ്പിക്കുന്നു.
2.പിതാവ് തന്നെയാണ് പുത്രന്‍ പുത്രന്‍ തന്നെയാണ് പരിശുധത്മാവ് -കര്‍ത്താവായ യേശുക്രിസ്തു എന്നാ പേരില്‍ കര്‍ത്താവു പിതാവ്, യേശു പുത്രന്‍ ,ക്രിസ്തു പരിശുധാത്മാവ് എന്ന് ഇവര്‍ പഠിപ്പിക്കുന്നു .
3.സ്നാനം യേശുവിന്‍റെ നാമത്തില്‍ -മത്തായി 28:19ല്‍ യേശുക്രിസ്തു പിതാവിന്‍റെയും പുത്രന്റെയും പരിശുധാത്മവിന്റെയും നാമത്തില്‍ സ്നാനപെടുത്തണം എന്ന് കല്പിക്കുമ്പോള്‍ ഈ കൂട്ടര്‍ അപ്പോസ്തലന്മാര്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും സ്നാനം യേശുവിന്‍റെ നാമത്തില്‍ ആയിരിക്കണം എന്നു പഠിപ്പിക്കുന്നു .ഇവര്‍ ഒരു വിശ്വാസിയെ ഇവരുടെ പക്ഷതാക്കാന്‍ ആദ്യം പറയുന്നതും ഈ ഉപദേശമാണ് .(NOTE:ഈ കൂട്ടര്‍ യേശുനാമം വിഭാഗമല്ല )
4.സുവിശേഷങ്ങള്‍ (മത്തായി ,മര്‍ക്കോസ്,ലുക്കോസ്,യോഹന്നാന്‍ ) പഴയ നിയമമാണ് എന്നു പഠിപ്പിക്കുന്നു.പഴയനിയമം അനുസരിക്കേണ്ടാതില്ല പരിശുധത്മാവ് പഴയ നിയമ ഭാഗങ്ങള്‍ തിരുത്തി പുതിയത് അപ്പോസ്തലന്മാരെ പഠിപ്പിച്ചു അങ്ങനെ അപ്പോസ്ഥലപ്രവര്തികള്‍ 2 അദ്ധ്യായം മുതലാണ് പുതിയനിയമത്തിന്റെ ആരംഭം എന്നു പഠിപ്പിക്കുന്നു.
5.മത്തായി 28:19 ല്‍ പറയുന്ന പിതാവും പുത്രനും പരിശുധാത്മവും സ്ഥാന നാമങ്ങള്‍ മാത്രമാണ് എന്ന് പഠിപ്പിക്കുന്നു .
6.ബൈബിള്‍ കോളേജുകളും സഭകളും സാത്തന്യം എന്നും കര്‍ത്താവിന്റെ വരവില്‍ ഇവര്‍ മാത്രം എടുക്കപ്പെടുമെന്നും പറയുന്നു .
7.മലാഖി 4:5,6 ല്‍ പറയുന്ന ഏലിയാവ് ഇവരുടെ സഭ സ്ഥാപകനായ BRANHAM ആണ് എന്ന് ഇവര്‍ വാദിക്കും .ദൈവം പ്രത്യേകമായി ബ്രന്ഹാമിനു മര്‍മങ്ങള്‍ വെളിപ്പെടുത്തി അതു ഒരു പുസ്തക രൂപത്തില്‍ ആക്കി .ആരാധനയ്ക്ക് ബൈബിളിനു പകരം ഉപയോഗിക്കുന്നത് ഇതാണ് .
8.ദാനിയേല്‍ 9:27 അവൻ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്റെ മദ്ധ്യേ അവൻ ഹനനയാഗവും ഭോജനയാഗവും നിർത്തലാക്കിളക്കയും; മ്ളേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവൻ വരും; നിർണ്ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്റെ മേൽ കോപം ചൊരിയും- ഈ പറഞ്ഞിരിക്കുന്ന ഭാഗം യേശുക്രിസ്തുവിനെ കുറിച്ചാണ് എന്ന് പഠിപ്പിക്കുന്നു.
9.ഒന്നാമത്തെ സഭ എഫസോസ് ആണെന്നും ഏഴാമത്തെ സഭ ഇവരുടെതെന്നും പഠിപിക്കുന്നു .എഴാം തലമുറക്കാരനായ ഹാനോക് എടുക്കപ്പെട്ടതുപോലെ ഇവര്‍ എടുക്കപെടുമെന്നും പറയുന്നു.
10.വെളിപ്പാട് പുസ്തക സംഭവങ്ങളെ ദുര്‍വ്യഗ്യനം ചെയ്യുക :
(A).വെളിപ്പാട് 10:6 ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതൻ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്റെ കാലത്തു ദൈവത്തിന്റെ മർമ്മം അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും
7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.
ഇത് ബ്രന്ഹാമിനെ ബന്ധപെടുത്തി പഠിപ്പിക്കും.
(B).വെളിപ്പാട് 13 അദ്ധ്യായത്തില്‍ പറയുന്ന ഭുമിയില്‍നിന്നു കയറുന്ന മൃഗവും സമുദ്രത്തില്‍ നിന്നു കയറുന്ന മൃഗവും കത്തോലിക്കാ സഭയുടെ പോപ്പും അമേരിക്കന്‍ പ്രസിഡന്റ്‌ ആണെന്ന് വ്യാഗ്യനിക്കും.
(C).വെളിപ്പാട് 13:17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.
ഈ മുദ്ര ദുരുപദേശത്തെ സൂചിപിക്കുന്നു എന്നും ബ്രന്ഹമിന്റെ ഉപദേശം സ്വീകരിക്കാത്ത എല്ലാ സഭകളും വിശ്വാസികളും ഈ മുദ്ര ഏറ്റിരിക്കുകയണന്നും പഠിപ്പിക്കുന്നു.
(D) നിത്യമായ നരകം ഇല്ലെന്നു പറയും
(E) ഏഴുവര്‍ഷത്തെ മഹോദ്രപവകാലം സാത്താന്യ പഠിപ്പിക്കല്‍ എന്ന് ഈ കൂട്ടര്‍ വാദിക്കുന്നു.
ഇത്രെയുമാണ് പ്രധാനമായി പഠിപ്പിക്കുന്നത്‌ ,ഈ വിഷയങ്ങളോട് ചേര്‍ന്ന് വചനത്തെ ദുര്‍വ്യഗ്യനം ചെയ്യും.
ഇവരുടെ ആരാധനാ രീതി
യേശുവിന്റെ നാമത്തിലുള്ള പാട്ടുകള്‍ പാടി ഞായറാഴ്ച ആരാധനാ ആരംഭിക്കും .അതിനു ശേഷം പ്രാര്‍ത്ഥന .അതും കഴിഞ്ഞു ബ്രന്ഹാമിന്റെ പ്രസംഗങ്ങള്‍ മലയാള പരിഭാഷയോടുകൂടിയത് AUDIO ആയി PLAY ചെയ്യും .അതിനുശേഷം ബ്രന്ഹാമിന്റെ മര്‍മങ്ങള്‍ അടങ്ങിയ പുസ്തകം(ബൈബിള്‍ അല്ല ) വായിച്ചു പ്രസംഗിക്കും .ഇവരുടെ ആരാധനയ്ക്ക് ശേഷം കാലുകഴുകല്‍ ശ്രുശുഷ ഉണ്ട് .
ഇവരുടെ പ്രവര്‍ത്തനം
പ്രധാനമായി പെന്തകൊസ്തു സഭകളെയും കത്തോലിക് സഭകളെയും കേന്ദ്രികരിച്ചാണ് .വചനം അറിയാത്ത പാവപെട്ട വിശ്വാസികളെ ഇവരുടെ ലേഗനങ്ങള്‍ കൊടുത്തും ഉപദേശങ്ങള്‍ പറഞ്ഞും സഭ പടിപിക്കുന്നത് തെറ്റാണു എല്ലാവരും സാത്താന്റെ കീഴിലാണ് ഇവര്‍ ആണ് ശരി എന്ന് പറഞ്ഞു ആളുകളെ ഇവരുടെ പിന്നാലെ കൊണ്ടുപോകും .ഒരു അവിശ്വസിയോടു സുവിശേഷം പറയതുമില്ല -അതിനു പരിശുധാത്മാവ് ഇവരില്‍ ഇല്ലല്ലോ ..
അതുകൊണ്ട് ഈ ഉപദേശങ്ങള്‍ കൊണ്ട് വരുന്നവരെ സുക്ഷിക്കുക .
ഇവരുടെ ഉപദേശങ്ങല്കുള്ള വചനപ്രകാരമുള്ള ശരിയായ വിശദികരണം അടുത്ത ലേഖനത്തില്‍ ..
DANIE JOSEPH -7561837468

No comments:

Post a Comment