Wednesday, March 29, 2017

സങ്കേത നഗരങ്ങള്‍


ദൈവനാമത്തിനു മഹത്യം ഉണ്ടാകട്ടെ

സങ്കേത നഗരങ്ങള്‍ ദൈവം ഇസ്രായേലിനു കൊടുത്തതിന്‍റെ ഉദ്ദേശം ഒരാള്‍ അബദ്ധവശാല്‍ വേറൊരാളെ കൊന്നാല്‍ രക്ത പ്രതികാരകന്‍ അയാളെ കൊല്ലാതെ ആ വിഷയം ന്യായം വിധിക്കും വരെ കാപ്പാനും മനപൂര്‍വ്വം കൊന്നതാണെങ്കില്‍ വധ ശിക്ഷയും അല്ലെങ്കില്‍ മഹാപുരോഹിതന്റെ മരണം വരെ കൊലപാതകി ഓടി ചെന്ന സങ്കേത നഗരത്തില്‍ പാര്‍ക്കണം അവനെ കൊല്ലാതെ സംരക്ഷിക്കാന്‍ ആയിട്ടാണ് സങ്കേത നഗരങ്ങള്‍ ദൈവം കൊടുത്തത്.

ദൈവം മോശയോടാണ് ഇതിനെക്കുറിച്ച് പറയുന്ന ഭാഗം നോക്കാം :

സംഖ്യാപുസ്തകം - അദ്ധ്യായം 35:6 നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം.

ഇതില്‍ നിന്നും മനസിലാകുന്നത് ലേവ്യര്‍ക്കു കൊടുത്ത പട്ടണങ്ങളില്‍ ആറു പട്ടണമാണ് സങ്കേത നഗരങ്ങളായി വേര്‍തിരിച്ചിരിക്കുന്നത്.

സങ്കേത നഗരങ്ങള്‍ എന്തിനു ?

1.അബദ്ധവശാല്‍ കൊന്നവനെ മറ്റുള്ളവര്‍ അല്ലെങ്കില്‍ രക്ത പ്രതികാരകന്‍കൊല്ലാതിരിക്കെണ്ടതിനു.

2.തെറ്റുകാരനെങ്കില്‍ വധശിക്ഷയ്ക്കു വിധിക്കുകയോ രക്തപ്രതികാരകന് ഏല്പിച്ചു കൊടുക്കുകയോ ചെയ്യും.

3.മനപൂര്‍വമല്ലാതെ കൊന്നതാണെങ്കില്‍ അന്നത്തെ മഹാപുരോഹിതന്റെ മരണം വരെ അവിടെ പാര്‍ക്കേണം .മരണ ശേഷം മടങ്ങി പോകാം.

സങ്കേത നഗരങ്ങള്‍ എവിടെയൊക്കെ ?

1സംഖ്യാപുസ്തകം - അദ്ധ്യായം 35:3 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം.
14 യോർദ്ദാന്നക്കരെ മൂന്നുപട്ടണവും കനാൻ ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.
15 അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം.

യോർദ്ദാന്നക്കരെ മൂന്നുപട്ടണവും കനാൻ ദേശത്തു മൂന്നു പട്ടണവും എന്നു കാണുന്നു.അതിനു കാരണം രണ്ടര ഗോത്രം കനാന്‍ നാട്ടില്‍ പ്രവേശിക്കാതെ യോർദ്ദാന്നക്കരെ പാര്‍ത്തു.അവരെയും കൂടി ഉള്‍പ്പെടുത്തി ആണ് ആറു നഗരങ്ങള്‍ വേര്‍തിരിച്ചത്.

ആവർത്തനം - അദ്ധ്യായം 4:41 അക്കാലത്തു മോശെ യോർദ്ദാന്നക്കരെ കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.
42 പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.
43 അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.

ഇങ്ങനെ മൂന്ന് പട്ടണങ്ങള്‍ നിശ്ചയിക്കുമ്പോള്‍ അവര്‍ അവിടെ ആയിരുന്നു പക്ഷേ കനാന്‍ പിടിച്ചടക്കിയിട്ടില്ലായിരുന്നു .അതിനാല്‍ കനാന്‍ പിടിച്ചടക്കുമ്പോള്‍ ഇനിയും മൂന്നു പട്ടണങ്ങള്‍ വേര്‍തിരിക്കണം എന്നു പറഞ്ഞു.
ആവർത്തനം - അദ്ധ്യായം 19:9 നിന്റെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ നിന്റെ അതിർ വിശാലമാക്കി നിന്റെ പിതാക്കന്മാർക്കു കൊടുക്കുമെന്നു വാഗ്ദത്തം ചെയ്ത ദേശം ഒക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങൾ കൂടാതെ വേറെയും മൂന്നു വേറുതിരിക്കേണം.

അങ്ങനെ അവര്‍ കനാന്‍ പിടിച്ചടക്കിയ ശേഷം മൂന്നു പട്ടണങ്ങള്‍ കൂടി വേര്‍തിരിച്ചു :
ഇനി കനാന്‍ നാട്ടിലെ പട്ടണങ്ങള്‍ എതെല്ലാം ആണെന്ന് നോക്കാം:

യോശുവ - അദ്ധ്യായം 20:7 അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമല നാട്ടിൽ ഹെബ്രോൻ എന്ന കിർയ്യത്ത്-അർബ്ബയും
8 കിഴക്കു യെരീഹോവിന്നെതിരെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.

എഴാം വാക്യത്തില്‍ കനാന്‍ നാട്ടിലെ പട്ടണങ്ങളും എട്ടാം വാക്യത്തില്‍ യോര്‍ധാനക്കരെയുള്ള പട്ടണങ്ങളും കാണാം.
സങ്കേത നഗരത്തില്‍ പെട്ടെന്ന് പ്രവേഷിക്കെണ്ടതിനു അതിനായി വഴികള്‍ ഉണ്ടാക്കി.


ആരൊക്കെ സങ്കേത നഗരത്തില്‍ പ്രവേശിച്ചു രക്ഷപ്പെടും ?

അബദ്ധവശാല്‍ കൊന്നുപോയതാണെന്ന് ന്യായം വിസ്തരിക്കുമ്പോള്‍ മനസിലായാല്‍ നഗരത്തില്‍ പാര്‍ത്തു രക്ഷപ്പെടാം.

യോശുവ - അദ്ധ്യായം 20:5 രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കുലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.

ആവർത്തനം - അദ്ധ്യായം 19:4 കുല ചെയ്തിട്ടു അവിടേക്കു ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാൽ: ഒരുത്തൻ പൂർവ്വദ്വേഷംകൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ, എങ്ങനെയെന്നാൽ:
5 മരംവെട്ടുവാൻ ഒരുത്തൻ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരംവെട്ടുവാൻ കോടാലി ഓങ്ങുമ്പോൾ കോടാലി ഊരി തെറിച്ചു കൂട്ടുകാരന്നു കൊണ്ടിട്ടു അവൻ മരിച്ചുപോയാൽ,
6 ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകൻ മനസ്സിന്റെ ഉഷ്ണത്തോടെ പിന്തുടർന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാൻ അവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂർവ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.

ആവർത്തനം - അദ്ധ്യായം 4:42 പൂർവ്വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.

സംഖ്യാപുസ്തകം - അദ്ധ്യായം 35:22 എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേൽ എറിഞ്ഞുപോകയോ,
23 അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ
24 കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
25 കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.

സങ്കേത നഗരത്തില്‍ പ്രവേശിചാലും ശിക്ഷിക്കപ്പെടുന്നത് ആരൊക്കെ ?


സംഖ്യാപുസ്തകം - അദ്ധ്യായം 35:16 എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
17 മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണ ശിക്ഷ അനുഭവിക്കേണം.
18 അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം.
19 രക്തപ്രതികാരകൻ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം.
20 ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ,
21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കുലപാതകൻ; രക്തപ്രതികാരകൻ കുലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം.

ആവർത്തനം - അദ്ധ്യായം 19:11 എന്നാൽ ഒരുത്തൻ കൂട്ടുകാരനെ ദ്വേഷിച്ചു തരംനോക്കി അവനോടു കയർത്തു അവനെ അടിച്ചുകൊന്നിട്ടു ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,
12 അവന്റെ പട്ടണത്തിലെ മൂപ്പന്മാർ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യിൽ ഏല്പിക്കേണം.
13 നിനക്കു അവനോടു കനിവു തോന്നരുതു; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കക്കളയേണം.

സങ്കേത നഗരത്തിലെ നിബന്ധനകള്‍

1.കുറ്റക്കാരന്‍ ആദ്യം തന്‍റെ കാര്യം പട്ടണ മൂപ്പന്മാരോട് പറയണം

യോശുവ - അദ്ധ്യായം 20:4 ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതിൽക്കൽ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.

2.തെറ്റ് മനപൂര്‍വം ചെയ്തതല്ലെങ്കില്‍ ആ സങ്കേത നഗരത്തില്‍ പാര്‍ക്കേണം.ആ കാലത്തേ മഹാപുരോഹിതന്റെ മരണശേഷം മാത്രമേ സ്വന്ത ദേശത്തേക്കു മടങ്ങിപോകാവു.

യോശുവ - അദ്ധ്യായം 20:6 അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കുലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.

3.മഹാപുരോഹിതന്റെ മരണത്തിനുമുന്പ് സങ്കേത നഗരം വിട്ടു പുറത്തിറങ്ങിയാല്‍ രക്തപ്രതികാരകന് അവനെ കൊല്ലാം .അവന്‍റെ മേല്‍ കുറ്റം കണക്കിടുകയില്ല.യഹുദ മത വിഭാഗം പറയുന്നത് മഹാപുരോഹിതന്റെ മരണം എല്ലാവര്‍ക്കും വളരെ ദുഖം ആണ് അതിനാല്‍ എല്ലാവരും തങ്ങളുടെ മനസിലെ പക ഉപേക്ഷിക്കും എന്നാണ് .

സംഖ്യാപുസ്തകം - അദ്ധ്യായം 35:25 കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
26 എന്നാൽ കുലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
27 അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കുലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
28 അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.


സങ്കേത നഗരങ്ങള്‍ ആത്മിക അര്‍ത്ഥം.

എബ്രായർ - അദ്ധ്യായം 6:18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.

ഈ അദ്ധ്യായത്തില്‍ പ്രധാനമായി സമാഗമന കൂടാരത്തെകുറിച്ചാണ് പറയുന്നതെങ്കിലും ശരണത്തിനായി ഓടിവന്ന നാം എന്നത് ശ്രധിക്കേണം.
പാപികളായ നാം ശരണതിനായി കര്‍ത്താവിന്‍റെ അടുക്കല്‍ ഓടി വന്നിരിക്കുന്നു .അങ്ങനെ വന്ന നാം അതിര്‍ വിട്ടുപോകാതെ മഹപുരോഹിതന്റെ മരണം വരെ നഗരത്തില്‍ പാര്‍ക്കേണം.എന്നുവെച്ചാല്‍ കര്‍ത്താവിന്‍റെ അടുക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ മഹാപുരോഹിതന്‍റെ അടുക്കല്‍ പാര്‍ക്കേണം.നമ്മുടെ മഹാപുരോഹിതന്‍ കര്‍ത്താവു ആണ് അവനു മരണമില്ല.എന്നുവെച്ചാല്‍ ഒരിക്കല്‍ ശരണതിനായി ഓടി വന്ന നാം വിശുദ്ധിയുടെ അതിര്‍ വിട്ടുപോകാതെ കര്‍ത്താവിന്‍റെ അടുക്കല്‍ ആത്മിക ആഹാരം ഭക്ഷിച്ചു കൊണ്ട് ഒന്നുകില്‍ നമ്മുടെ മരണം വരെ അല്ലെങ്കില്‍ കര്‍ത്താവിന്‍റെ വരവ് വരെ പാര്‍ക്കേണം.
നോക്കുക സങ്കേത നഗരത്തില്‍ പാര്‍ക്കുന്നവന് തിരിച്ചു സ്വന്ത ദേശത്തില്‍ പോകാന്‍ വളരെ ആഗ്രഹം തോന്നും എന്നാല്‍ അവന്‍ ആ ആഗ്രഹത്തെ കീഴടക്കി നഗരത്തില്‍ തന്നെ പാര്‍ക്കേണം.അതിര്‍ കഴിഞ്ഞാല്‍ രക്തപ്രതികാരകന് കൊല്ലാന്‍ ദൈവം അനുവധിചിട്ടുണ്ട്.അതുപോലെ നമ്മളും ലോക മോഹങ്ങള്‍ നമ്മളെ വിളിക്കുമ്പോള്‍ നായ ചര്‍ദിച്ച ചര്ധിയിലെക്ക്‌ തിരിയുന്നത് പോലെ തിരിയരുത് .അതിര്‍ കടന്നാല്‍ ആരെ വിഴുങ്ങേണ്ടു എന്നു നോക്കി നടക്കുന്ന സാത്താന്‍ ഉണ്ട് .
സങ്കേത നഗരത്തില്‍ പാര്‍ക്കുന്നവന്‍ സ്വന്ത ദേശത്ത് മടങ്ങി പോകുവാന്‍ കഴിയുന്നത് മഹപുരോഹിതന്റെ മരണശേഷമാണ്.നമ്മുടെ സ്വന്ത ദേശത്ത് പോകുവാന്‍ നമുക്കു കഴിയുന്നത് നമ്മുടെ മഹാപുരോഹിതന്‍ വരുമ്പോള്‍ ആണ് .അതിനായി നോക്കിപാര്‍ക്കാം ദൈവം നമ്മെ അനുഗ്രഹിക്കട്ടെ .

BY DANIE JOSEPH
7561837468
WHATSAPP:BIBLE GEEKS

Thursday, March 23, 2017

ബൈബിള്‍ ഒറ്റനോട്ടത്തില്‍ -ഭാഗം 1 പഴയനിയമ പുസ്തകങ്ങള്‍


ദൈവനാമത്തിനു മഹത്യം ഉണ്ടാകട്ടെ
DANIE JOSEPH
7561837468,7907412079
WHATSAPP:BIBLE GEEKS
കാനോനികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ബൈബിളില്‍ പഴയ നിയമത്തില്‍ 39 പുസ്തകങ്ങള്‍ ആകെ 929 അദ്ധ്യായങ്ങള്‍.പുതിയ നിയമത്തില്‍ 27 പുസ്തകങ്ങളിലായി 260 അദ്ധ്യായങ്ങള്‍ .ആകെ 66 പുസ്തകങ്ങള്‍ 1189 അദ്ധ്യായങ്ങള്‍.
1.ഉല്പ്പത്തി
: ഗ്രന്ഥകാരന്‍-മോശ, എഴുതിയ കാലഘട്ടം-B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം-2329 വര്‍ഷം
.50 അദ്ധ്യായങ്ങള്‍ 1533 വാക്യങ്ങള്‍ .
ദൈവം ആദിയില്‍ ആകാശവും ഭുമിയും സൃഷ്ട്ടിച്ചു.ലുസിഫറിന്‍റെ മത്സരം നിമിത്തം പാഴും ശൂന്യവുമായ ഭുമിയെ ദൈവം ആറുദിവസം കൊണ്ടു പുന ക്രമികരണം ചെയ്തു മനുഷനെ സൃഷ്ട്ടിച്ചു എദേനില്‍ ഒരു തോട്ടം ഉണ്ടാക്കി അവിടെ പാര്‍പ്പിച്ചു.സാത്താന്‍ ഹവ്വയെ ചതിച്ചു കല്പ്പന ലംഘിച്ചു അങ്ങനെ പാപം മനുഷനില്‍ പ്രവേശിച്ചു .മനുഷ്യന്‍ പെരുകി പെലേഗിന്റെ കാലത്ത് ഭുവാസികള്‍ പിരിഞ്ഞു പോയി.പാപം പെരുകി നോഹയുടെ കാലത്ത് ജലപ്രളയത്താല്‍ 8 മനുഷ്യര്‍,പെട്ടകത്തില്‍ കയറിയ മൃഗങ്ങള്‍,സമുദ്രത്തിലെ മത്സ്യ വര്‍ഗ്ഗങ്ങള്‍ എന്നിവ ഒഴിച്ച് ബാക്കിയെല്ലാം നശിച്ചു.പ്രളയത്തിനു ശേഷം മനുഷ്യന്‍ പിന്നെയും വര്‍ദ്ധിക്കുകയും നിമ്രോധിന്റെ നേത്രിത്യത്തില്‍ ബാബേല്‍ ഗോപുരം പണിതു അവിടെ വെച്ച് ദൈവം ഭാഷ കലക്കി കളഞ്ഞു.തുടര്‍ന്നു പ്രധാനമായി വരുന്നത് അബ്രഹാമിന്‍റെയും തലമുറകളുടെയും ചരിത്രം.യാക്കോബും മക്കളും യോസേഫ് കുടുംബം ഉള്‍പ്പെടെ മിസ്രയിമില്‍ വരുന്നു .യോസെഫിന്റെ മരണത്തോടെ ഉല്പ്പത്തി പുസ്തകം അവസാനിക്കുന്നു.
2.പുറപ്പാടു: ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -216 വര്‍ഷം. 40 അദ്ധ്യായങ്ങള്‍ 1213 വാക്യങ്ങള്‍.
മിസ്രയിമില്‍ കഷ്ട്ടപ്പെടുന്ന ജനത്തെ മോശ മുഖാന്തിരം ദൈവം കൊണ്ടുവരുന്നു .മരുഭുമിയില്‍ അവര്‍ക്കു നിയമങ്ങളും പ്രമാണങ്ങളും സമാഗമന കൂടാരത്തിന്റെ കാര്യങ്ങളും എല്ലാം നല്കുന്നു .
3.ലേവ്യ : ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഒരു മാസം. 27 അദ്ധ്യായങ്ങള്‍ 859 വാക്യങ്ങള്‍.
ആരാധനയ്ക്കുള്ള പ്രമാണങ്ങള്‍,മഹാ പുരോഹിത കര്‍ത്തവ്യങ്ങള്‍,യാഗങ്ങള്‍ ,ഉത്സവങ്ങള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു.പ്രധാന വിഷയം വിശുദ്ധി എന്നതാണ്.
4.സംഖ്യാ പുസ്തകം :ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -39 വര്‍ഷം . 36 അദ്ധ്യായങ്ങള്‍ 1288 വാക്യങ്ങള്‍.
ഇസ്രായേല്‍ മക്കളുടെ മരുഭുമിയിലെ ചരിത്രം ഇവിടെ കാണുന്നു.മിസ്രയെമില്‍നിന്നും ഇറങ്ങിയ തലമുറ മരിച്ചു അവരില്‍ യോശുവയും കാലേബും മാത്രം ശേഷിച്ചു.മോശ തനിക്കു പിന്‍ഗാമിയായി യോശുവയെ ആക്കുന്നു .
5.ആവര്‍ത്തന പുസ്തകം:ഗ്രന്ഥകാരന്‍ -മോശ,എഴുതിയ കാലം -B.C 1450-1410
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഒരു മാസം. 34 അദ്ധ്യായങ്ങള്‍ 959 വാക്യങ്ങള്‍.
സിനായി മലയില്‍ നല്കപ്പെട്ട പ്രമാണങ്ങള്‍ മോശ വിവരിക്കുന്നു.പ്രധാനമയി മോശയുടെ മൂന്നു പ്രസംഗം ഇവിടെ കാണുവാന്‍ സാധിക്കും.
6.യോശുവ:ഗ്രന്ഥകാരന്‍ -യോശുവ ,എഴുതിയ കാലം -B.C 14 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഏകദേശം 15 വര്‍ഷം . 24 അദ്ധ്യായങ്ങള്‍ 658 വാക്യങ്ങള്‍.
യോര്‍ധാന്‍ കടന്നു യോശുവയും ജനവും കനാന്‍ പിടിച്ചടക്കുന്നു .ഓരോ ഗോത്രത്തിനും വിഭാഗിച്ചു കൊടുക്കുന്നു .ഈ കാര്യങ്ങളാണ്‌ ഇതില്‍ പ്രധാനമായി കാണുവാന്‍ കഴിയുന്നത്.യോശുവയുടെയും എലയാസരിന്റെയും മരണം പറഞ്ഞുകൊണ്ട് പുസ്തകം അവസാനിക്കുന്നു.
7.ന്യായാധിപന്മാര്‍ :പരാജയത്തിന്‍റെ പുസ്തകം എന്നറിയപ്പെടുന്നു. ഗ്രന്ഥകാരന്‍ -ശമുവേല്‍ ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 450 വര്‍ഷം . 21 അദ്ധ്യായങ്ങള്‍ 618 വാക്യങ്ങള്‍.
ഒത്നിയേല്‍ മുതല്‍ ശിംശോന്‍ വരെയുള്ള ന്യധിപന്മാരുടെ കാര്യവും ശമുവേലിന്റെ കാര്യവും കാണുവാന്‍ കഴിയും.ഈ പുസ്തകത്തില്‍ 13 പേര്‍ ന്യായപാലനം ചെയ്തതായി കാണുന്നു.
8.രൂത്ത് : ഗ്രന്ഥകാരന്‍ -ശമുവേല്‍ ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 11 വര്‍ഷം 3മാസം . 4 അദ്ധ്യായങ്ങള്‍ 85 വാക്യങ്ങള്‍.
മോവാബ്യ സ്ത്രിയായ രൂത്ത് യേശു ക്രിസ്തുവിന്‍റെ വംശാവലിയില്‍ എത്തിയ ചരിത്രം പറയുന്ന അതോടൊപ്പം ദൈവത്തോട് അന്യ ജാതിക്കാരന്‍ അടുത്തുവന്നാല്‍ അവനെയും ദൈവം ചേര്‍ക്കും എന്നു കാണിച്ചു തരുന്ന ഗ്രന്ഥം.
9.1 ശമുവേല്‍ : ഗ്രന്ഥകാരന്‍ -ശമുവേല്‍ ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം -ഏകദേശം 115 വര്‍ഷം. 31 അദ്ധ്യായങ്ങള്‍ 810 വാക്യങ്ങള്‍.
ശമുവേലിനെ ദൈവം തിരഞ്ഞെടുക്കുന്നു .ജനം രാജാവിനെ ചോദിച്ചതിനാല്‍ ശൌലിനെ കൊടുക്കുന്നു .അതിനുശേഷം ദാവിദിനെ കാണുവാന്‍ സാധിക്കുന്നു.ശൌലിന്റെയും മക്കളുടെയും മരണത്തോടെ പുസ്തകം അവസാനിക്കുന്നു.
10.2 ശമുവേല്‍ : ഗ്രന്ഥകാരന്‍ -ശമുവേലിന്റെ ശിഷ്യന്മാര്‍ ആകാം ,എഴുതിയ കാലം -B.C 10 നൂറ്റാണ്ട്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 38 വര്‍ഷം. 24 അദ്ധ്യായങ്ങള്‍ 695 വാക്യങ്ങള്‍.
ദാവിദ് രാജാവാകുന്നു .താന്‍ ചെല്ലുന്നിടതൊക്കെ വിജയിക്കുന്നു .ബാത്ത് ശേബയുടെ വിഷയത്തില്‍ പാപം ചെയുന്നു .മറ്റു പാപങ്ങള്‍ അതിനൊക്കെ ലഭിച്ച ശിക്ഷകള്‍ .
11.1 രാജാക്കന്മാര്‍ :ഗ്രന്ഥകാരന്‍ -യിരമിയാവ് ,എഴുതിയ കാലം -B.C 646-586 നു മുന്‍പ്
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 120 വര്‍ഷം. 22 അദ്ധ്യായങ്ങള്‍ 316 വാക്യങ്ങള്‍.
ദാവിദിന്റെ മരണം,ശലോമോന്‍ ദേവാലയം പണിയുന്നു .തന്‍റെ മരണത്തിനു ശേഷം രാജ്യം വിഭാഗിക്കപെടുന്നു.
12.2 രാജാക്കന്മാര്‍ : ഗ്രന്ഥകാരന്‍ -യിരമിയാവ് ,എഴുതിയ കാലം -B.C 560 നു ശേഷം
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 300 വര്‍ഷം. 25 അദ്ധ്യായങ്ങള്‍ 719 വാക്യങ്ങള്‍.
പ്രധാനമായി ഏലിയാവിന്റെയും എലിശയുടെയും ചരിത്രം കാണുന്നു .ഇസ്രായേലിന്റെ തകര്‍ച്ച .അവര്‍ പൂര്‍ണമായി അശൂരിനാല്‍ നശിക്കുന്നു .ശേഷിക്കുന്ന യെഹുധ രാജ്യത്തിന്‍റെ ചരിത്രം കാണുന്നു.
13.1 ദിനവൃത്താന്തം :ഗ്രന്ഥകാരന്‍ -എസ്രാ ,എഴുതിയ കാലം -B.C 450-400
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 41 വര്‍ഷം. 28 അദ്ധ്യായങ്ങള്‍ 934 വാക്യങ്ങള്‍.
ആദാം മുതല്‍ ദാവിദ് വരെയുള്ള തലമുറകളുടെ കാര്യം .ശൌലിന്റെയും ദാവിദിന്റെയും ഭരണത്തിലെ നല്ല വശങ്ങള്‍ പ്രധാനമായി കൊടുത്തിരിക്കുന്നു.
14.2 ദിനവൃത്താന്തം :ഗ്രന്ഥകാരന്‍ -എസ്രാ ,എഴുതിയ കാലം -B.C 450-400
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം - 433 വര്‍ഷം. 36 അദ്ധ്യായങ്ങള്‍ 822 വാക്യങ്ങള്‍.
ശാലോമോന്റെയും അതിനുശേഷം വന്ന യെഹുധ രാജാക്കന്മാരുടെ ചരിത്രം .യെരുശലേം ദേവാലയം നശിപ്പിക്കപെട്ടു.അങ്ങനെ പ്രവസതിലായ ജനത്തിന് കൊരേഷ് സ്വാതന്ത്ര്യം പ്രഘ്യാപികുന്നു.
15.എസ്രാ : ഗ്രന്ഥകാരന്‍ -എസ്രാ ,എഴുതിയ കാലം -B.C 415-400
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം. 10 അദ്ധ്യായങ്ങള്‍ 280 വാക്യങ്ങള്‍.
ബാബിലോണ്‍ പ്രവാസത്തിലായിരുന്ന ജനം മടങ്ങി വരുന്നു.ദേവാലയം പണി ആരംഭിക്കുന്നു.ഒരു ആത്മീയ ഉണര്‍വ് ജനത്തിന്‍റെ ഇടയില്‍ ഉണ്ടാകുന്നു.
16.നെഹ്മിയാവ് :ഗ്രന്ഥകാരന്‍ -നെഹാമ്യവ് ,എഴുതിയ കാലം -B.C 464-422
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം. 13 അദ്ധ്യായങ്ങള്‍ 406 വാക്യങ്ങള്‍.
മടങ്ങി വന്ന ജനം നെഹാമ്യവിന്റെ കിഴില്‍ മതില്‍ പണിയുന്നു.ആത്മിക ഉണര്‍വ് പിന്നെയും ഉണ്ടാകുന്നു .
17.എസ്ഥേര്‍ :ഗ്രന്ഥകാരന്‍ -മോര്‍ധേക്കായി ,എഴുതിയ കാലം -B.C 486-464
പുസ്തകത്തില്‍ പറയുന്ന ചരിത്രകാലം(എസ്രാ ,നെഹമിയ ,എസ്ഥേര്‍ സംയുക്ത ചരിത്ര കാലം - ഏകദേശം 110 വര്‍ഷം.).എസ്ഥേര്‍ പുസ്തകത്തിലെ മാത്രം ചരിത്രകാലം 10വര്‍ഷമാണ്‌.10 അദ്ധ്യായങ്ങള്‍ 167 വാക്യങ്ങള്‍.
ദേവാലയ പണി കഴിഞ്ഞു 40 വര്‍ഷത്തിനു ശേഷവും മതില്‍ പണിക്കു മുപ്പത് വര്‍ഷം മുന്‍പും ആണ് ഈ ചരിത്രം നടക്കുന്നത്.പേര്‍ഷ്യയിലെ രാജ്ഞി ആയി തീരുന്ന എസ്തേറിന്റെ ചരിത്രം.ഹാമാന്റെ പരാജയ ചരിത്രവും മോര്ധേക്കായിയുടെ വിജയവും.പൂരിം എന്ന പെരുന്നാളിന്റെ ചരിത്രവും ഈ പുസ്തകം പറയുന്നു.
18.ഇയ്യോബ് :ഗ്രന്ഥകാരന്‍-ആരെന്നു വ്യക്തമല്ല.മോശെ ആണെന്ന് വിചാരിക്കുന്നു-യെഹുധന്മാരുടെ പണ്ടത്തെ ഗ്രന്ഥങ്ങള്‍ അങ്ങനെ പറയുന്നു.
പുസ്തകത്തില്‍ പറയുന്ന രചന ചരിത്രകാലം ഏകദേശം 1 വര്‍ഷം .ഉല്പത്തിക്കു മുന്‍പ് അല്ലെങ്കില്‍ ആ കാലത്ത് എഴുതപ്പെട്ടു എന്നു വിചാരിക്കുന്നു.
ജ്ഞാന സാഹിത്യം .ബൈബിളിനെ ശാസ്ത്രവുമായി ബന്ധിപ്പിക്കുന്ന ശ്രേഷ്ട്ടമായ ഗ്രന്ഥം.പല ശാസ്ത്രിയ കാര്യങ്ങള്‍ ജന്തു ശാസ്ത്ര പരമായ കാര്യങ്ങള്‍ ,ജ്യോതിഷപരമായ കാര്യങ്ങള്‍ അങ്ങനെ ആഴമായി പഠിക്കുന്ന ഒരു വേദ പടിതാവിനു വിവിധ ശാസ്ത്രപരമായ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഗ്രന്ഥം.ഇയോബിന്റെ കഷ്ട്ത,പരിക്ഷണം അതിന്‍റെ മേല്‍ ഇയോബിന്റെ ജയം.
19.സങ്കീര്‍ത്തനം : ഗ്രന്ഥകാരന്‍ :ദാവിദ്(73 എണ്ണം ) ,ശലോമോന്‍(2 എണ്ണം ) ,കൊരഹിന്റെ പുത്രന്മാര്‍(12 എണ്ണം ) ,മോശ(ഒരെണ്ണം -90) ,എധാന്റെതു (ഒരെണ്ണം -89),അസാഫിന്റെത്‌ (12 എണ്ണം ).പെരെഴുതാത്തത് 50 എണ്ണം അത് ദാവിദിന്റെ ആണെന്ന് വിശ്വസിക്കുന്നു.
രചന ചരിത്ര കാലം :മോശ മുതല്‍ യെഹുധന്മാരുടെ പ്രവാസം വരെ (B.C 1450-430).
വ്യത്യസ്ത സാഹചര്യങ്ങളില്‍ പാടിയിരുന്ന ഗീതങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു..
അകെ 150 സംഗീര്‍ത്തനങ്ങള്‍ 2461 വാക്യങ്ങള്‍ .
20.സാദ്രശ്യവാക്യങ്ങള്‍ :ഗ്രന്ഥകാരന്‍ :ശലോമോന്‍ ,അഗൂര്‍ ,ലെമുവേല്‍ ,ഹിസ്കിയവിന്റെ ശാസ്ത്രിമാര്‍ (എഴുത്തുകാര്‍ ) ശേകരിച്ചത് .
രചനാകാലം :B.C 1000-630.31 അദ്യായങ്ങള്‍ 915 വാക്യങ്ങള്‍.
ജ്ഞാന സാഹിത്യം .നല്ല ജീവിതത്തിനുള്ള നല്ല ഉപദേശങ്ങള്‍ .ഒരു അപ്പന്‍ മകന് ഉപദേശിച്ചു കൊടുക്കുന്ന രീതിയില്‍ എഴുതിയിരിക്കുന്നു.
21. സഭാപ്രസംഗി:ഗ്രന്ഥകാരന്‍ -ശലോമോന്‍ ,രചനാകാലം B.C 10 നുറ്റാണ്ട് .
സകലതും മായ .ദൈവത്തെ കൂടാതെയുള്ള ജീവിതം ശൂന്യമാണ് .ദൈവത്തെ ഭയപ്പെട്ടു ജീവിക്കുക .ലോകമോഹങ്ങളില്‍ ജീവിച്ച ശലോമോന്‍ ജീവിതത്തിന്‍റെ ശൂന്യതയെ തിരിച്ചറിഞ്ഞു എഴുതുന്ന ഗ്രന്ഥം.12 അദ്ധ്യായങ്ങള്‍ 222 വാക്യങ്ങള്‍ .
22.ഉത്തമഗീതം :ഗ്രന്ഥകാരന്‍ -ശലോമോന്‍ .രചനാകാലം -B.C 10 നൂറ്റാണ്ട
പ്രേമ കാവ്യം .കാന്തന്‍ -ശലോമോന്‍ (ക്രിസ്തുവിനു സാദൃശ്യം ),കാന്ത -ശൂലേമി (ശൂനേം കാരിയായ അബിശഗ് ആയിരിക്കാം -സഭയ്ക്ക് സാദൃശ്യം ).വിവാഹ ജീവിതത്തിലെ സ്നേഹം കാവ്യാ രൂപത്തില്‍ ക്രിസ്തുവിനും സഭയ്ക്കും സാദ്രിശ്യമായി കാണിക്കിന്നു.
ഈ പുസ്തകത്തില്‍ 8 അദ്ധ്യായങ്ങളിലായി 117 വാക്യങ്ങള്‍ ഉണ്ട്.
23.യെശയ്യാവ് :ഗ്രന്ഥകാരന്‍ -യെശയ്യാവ്,രചനാകാലം -B.C 740-680
66 അദ്ധ്യായങ്ങള്‍ 1292 വാക്യങ്ങള്‍.
ഈ പ്രവചന പുസ്തകത്തെ ലഘു വേദപുസ്തകം എന്നറിയപ്പെടുന്നു.1 മുതല്‍ 35 വരെയുള്ള അദ്ധ്യായങ്ങള്‍ ന്യായവിധി പറയുന്നു .36-39 വരെയുള്ള അദ്ധ്യായങ്ങള്‍ യഹുധ രാജ്യത്തു നടന്ന ചില യുദ്ധങ്ങളും മറ്റു സംഭവങ്ങളും കാണുന്നു.40 മുതല്‍ 66 വരെയുള്ള അദ്ധ്യായങ്ങള്‍ ആശ്വാസ പ്രവചനങ്ങള്‍ ആണ്.കൊരേഷ് ജനിക്കുന്നതിനും 150 വര്‍ഷം മുന്‍പ് തന്നെ ആ കാര്യങ്ങള്‍ പ്രവിചിച്ചു .49-57 വരെ മശിഹ പ്രവചനങ്ങള്‍ ആണ്.58-66 വരെ ഭാവികാല സംഭവങ്ങളും പ്രധാനമായി പ്രവചിച്ചിരിക്കുന്നു.
24.യിരമിയാവ് :ഗ്രന്ഥകാരന്‍ -യിരമിയാവ്,രചനാകാലം -B.C 627-580
ചരിത്രകാലം -ഏകദേശം 40 അധികം വര്‍ഷങ്ങള്‍.52 അദ്ധ്യായങ്ങള്‍ 1364 വാക്യങ്ങള്‍ .
യെഹുധ ബാബിലോനിനാല്‍ തകരുന്നതിനും 20 വര്‍ഷം മുന്‍പേ യിരമിയവ് പ്രവിചിച്ചു തുടങ്ങി .യെരുഷലെമിന്റെയും ദേവാലയത്തിന്റെയും നാശം നേരില്‍ കണ്ട വ്യക്തിയാണ് യിരമിയവ്.നിയമപെട്ടകവും യിരമിയവാണ് ദൈവത്തിന്‍റെ കല്പനപ്രകാരം എന്നേക്കുമായി മാറ്റിയത് എന്നും വിചാരിക്കുന്നു.അവസാനം മിസ്രയിമില്‍ വെച്ച് കല്ലെറിഞ്ഞു കൊല്ലപ്പെട്ടു എന്നു വിചാരിക്കുന്നു.70 വര്‍ഷം കൊണ്ട് ബാബിലോണ്‍ പ്രവാസം തീരും എന്നു പ്രവചിച്ചു.ഈ പ്രവചനത്തെ വെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ആണ് ദാനിയേലിന് 70 ആഴ്ച്ചവട്ടാതെ കുറിച്ചുള്ള ദര്‍ശനം കിട്ടിയത്.
25.വിലാപങ്ങള്‍ :ഗ്രന്ഥകാരന്‍ -യിരമിയാവ്,രചനാകാലം B.C 6 നൂറ്റാണ്ട്.5 അദ്ധ്യായങ്ങള്‍ 154 വാക്യങ്ങള്‍ .
യെരുശലേം നഗരത്തിന്റെയും ദേവാലയത്തിന്റെയും നാശം കണ്ടു വിലപിച്ചത്.കരയുന്ന പ്രവാചകന്‍ എന്നറിയപ്പെടുന്നു.
26.യെഹാസ്ക്കേല്‍:ഗ്രന്ഥകാരന്‍ -യെഹാസ്ക്കേല്‍ ,രചനാകാലം -B.C 6 നൂറ്റാണ്ട്
ചരിത്രകാലം -ഏകദേശം 22 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു ‍.48 അദ്ധ്യായങ്ങള്‍ 1279 വാക്യങ്ങള്‍ .
ജീവിതം പ്രവചനമാക്കിയ വ്യക്തി.തിയതി എഴുതി പ്രവിചിച്ചു.B.C 597ല്‍ യെഹാസ്ക്കേലിനെ അടിമയാക്കി ബാബിലോണില്‍ കൊണ്ടുപോയി ബാക്കി പ്രവചനങ്ങള്‍ പ്രവാസത്തില്‍ ഇരിക്കുമ്പോള്‍ ആണ്.ഡാനിയേല്‍ കൊട്ടാരത്തില്‍ ആയിരുന്നപ്പോള്‍ യെഹാസ്ക്കേല്‍ അതേ സമയം അടിമകളോടുകൂടിയായിരുന്നു.
യിസ്രായേലിന് വരാന്‍ പോകുന്ന ഭാവി ,ഗോഗ് മഗോഗ് യുദ്ധം ,സഹസ്രാബ്ധ വാഴ്ച ,സഹസ്രാബ്ധ വാഴ്ച കാലത്തേ ദേവാലയം തുടങ്ങി ഭാവി സംബന്ദമായ പ്രധാന പ്രവചനങ്ങള്‍ ഈ പുസ്തകത്തില്‍ കാണുന്നു.
27.ദാനിയേല്‍:ഗ്രന്ഥകാരന്‍ -ദാനിയേല്‍ ,രചനാകാലം -B.C 6 നൂറ്റാണ്ട്
ചരിത്രകാലം -ഏകദേശം 70 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു ‍.12 അദ്ധ്യായങ്ങള്‍ 357 വാക്യങ്ങള്‍.
പഴയ നിയമ വെളിപ്പാട് പുസ്തകം എന്നറിയപ്പെടുന്നു .ദാനിയേല്‍ പ്രവചന (മുദ്രയിടപ്പെട്ട പുസ്തകം ) സംഭവങ്ങള്‍ ആണ് വെളിപ്പാടില്‍(മുദ്രയിടാത്ത പുസ്തകം ) കാണുവാന്‍ സാധിക്കുന്നത്‌.ദാനിയേല്‍ പ്രവചനം പഠിക്കാത്ത ഒരുവന് വെളിപ്പാട് പുസ്തകത്തിലെ സംഭവങ്ങള്‍ മനസിലാകില്ല.ഒരു അടിമയായി ചെന്നു ഒടുവില്‍ ആ സാമ്രാജ്യത്തിലെ ഉന്നത പദവികളില്‍ എത്തി.ഭാവി സംഭാന്ധമായ പ്രവചനങ്ങള്‍ കാണുവാന്‍ സാധിക്കുന്നു.ഡാനിയെലില്‍ പറയുന്ന പല പ്രവചനങ്ങളും കൃത്യമായി നിറവേറി -യേശു ക്രിസ്തുവിന്‍റെ മരണം വരെ നിറവേറി .ഇനി ഭാവിയെ കുറിച്ച് പറയുന്ന പ്രവചനങ്ങള്‍ നിറവേരുവാനിരിക്കുന്നു.
28.ഹോശേയ : ഗ്രന്ഥകാരന്‍ -ഹോശേയ ,രചനാകാലം -B.C 7 നൂറ്റാണ്ട്
ചരിത്രകാലം -ഏകദേശം 50 അധികം വര്‍ഷങ്ങള് ശുശുശ്രിച്ചു ‍.14 അദ്ധ്യായങ്ങള്‍ 197 വാക്യങ്ങള്‍.
വേശ്യയെ വിവാഹം കഴിച്ചു ഇസ്രായേലിനെ ദൈവം സ്നേഹിക്കുന്ന വിധം വെളിപ്പെടുത്തിയ പ്രവാചകന്‍
29.യോവേല്‍:ഗ്രന്ഥകാരന്‍ -യോവേല്‍ ,രചനാകാലം -B.C 8/9 നൂറ്റാണ്ട്
3 അദ്ധ്യായങ്ങള്‍ 73 വാക്യങ്ങള്‍.
പല പ്രവചാങ്കന്മാര്‍ക്കും മുന്‍പേ ജീവിച്ച പ്രവാചകന്‍.അന്ത്യകാലത്ത്സകല ജടത്തിന്മേലും ആത്മാവിനെ പകരും എന്നു പ്രവചിച്ചു .
30.ആമോസ്: ഗ്രന്ഥകാരന്‍ -ആമോസ് ,രചനാകാലം -B.C 8 നൂറ്റാണ്ട്
‍.9 അദ്ധ്യായങ്ങള്‍ 146 വാക്യങ്ങള്‍.
സാമുഹ്യ നീതിയുടെ പ്രവാചകന്‍.വിവിധ ദേശങ്ങളില്‍ വരുന്ന ന്യയവിധിയെകുറിച്ചു പറഞ്ഞു.
31.ഓബദ്യാവു: ഗ്രന്ഥകാരന്‍ -ഓബധ്യവു ,രചനാകാലം -B.C 8 നൂറ്റാണ്ട്
‍ ഒരദ്ധ്യായം 21 വാക്യങ്ങള്‍.
യിസ്രായേലിനെ ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ ശത്രുക്കളെ സഹായിച്ച ഏശാവിന്റെ പിന്‍ തലമുറക്കാരെ അതായത് എദോം ന്യായം വിധിക്കും എന്നു പ്രവചിച്ചു.
32.യോന :ഗ്രന്ഥകാരന്‍ -യോന,രചനാകാലം -B.C 793-753
 ‍ നാലു അദ്ധ്യായങ്ങള്‍ 48 വാക്യങ്ങള്‍.
നിനവേയുടെ നശതെകുറിച്ചു പ്രവചിച്ചു .ഒറ്റ പ്രസങ്ങത്താല്‍ ഒരു തലസ്ഥാനം മുഴുവന്‍ മാനസാന്തരപ്പെട്ടു.
33.മിഖ:ഗ്രന്ഥകാരന്‍ -മീഖാ,രചനാകാലം -B.C 739-686
 ‍ 7 അദ്ധ്യായങ്ങള്‍ 105 വാക്യങ്ങള്‍.
മശിഹയുടെ ജനന സ്ഥലം ,വാഴ്ച തുടങ്ങിയവ പ്രവചിച്ചു
34.നഹും : ഗ്രന്ഥകാരന്‍ -നഹും ,രചനാകാലം -B.C 7 നൂറ്റാണ്ട്
 ‍ 3 അദ്ധ്യായങ്ങള്‍ 47 വാക്യങ്ങള്‍.
നിനവേയുടെ ശിക്ഷയെക്കുറിച്ച് പ്രവചിച്ചു .പക്ഷേ അവര്‍ മാനസാന്തരപ്പെട്ടില്ല അതുകൊണ്ട് നിനവേ നശിച്ചു.
35.ഹബക്കുക്ക്:ഗ്രന്ഥകാരന്‍ -ഹബക്കുക്ക് ,രചനാകാലം -B.C 7 നൂറ്റാണ്ട്
 ‍ 3 അദ്ധ്യായങ്ങള്‍ 56 വാക്യങ്ങള്‍.
ദുഷ്ട്ടരായ യെഹുധാരെ അതി ദുഷ്ട്ടരായ ബാബിലോനിനെകൊണ്ട് എന്തിനു ശിക്ഷിക്കുന്നു എന്നു ചോദിക്കുന്ന പ്രവാചകന്‍ .സ്തുതിയോടെ അവസാനിക്കുന്നു .
36.സെഫന്യാവു :ഗ്രന്ഥകാരന്‍ -സെഫന്യാവു ,രചനാകാലം -B.C 7 നൂറ്റാണ്ട്
 ‍ 3 അദ്ധ്യായങ്ങള്‍ 53 വാക്യങ്ങള്‍.
ദൈവ ദിവസത്തെകുറിച്ചും ന്യായവിധിയെകുരിച്ചും പറയുന്നു .മശിഹ വാഴ്ച
37.ഹഗ്ഗായി :ഗ്രന്ഥകാരന്‍ -ഹഗ്ഗായി ,രചനാകാലം -B.C 520-516
 2 അദ്ധ്യായങ്ങള്‍ 38 വാക്യങ്ങള്‍.
ദേവാലയ പുനര്‍ നിര്‍മാണത്തിന് ഇവരുടെ(ഹഗ്ഗായി,സെഘരിയവ്) പ്രവചനങ്ങള്‍ ജനത്തെ ദൈവ വേല ചെയ്യിക്കുവാന്‍ പ്രേരിപ്പിച്ചു.
38.സെഖർയ്യാവു:ഗ്രന്ഥകാരന്‍ -സെഖർയ്യാവു ,രചനാകാലം -B.C 520-514
 14 അദ്ധ്യായങ്ങള്‍ 211 വാക്യങ്ങള്
ദേവാലയ പുനര്‍ നിര്‍മാണത്തിന് ഇവരുടെ(ഹഗ്ഗായി,സെഘരിയവ്) പ്രവചനങ്ങള്‍ ജനത്തെ ദൈവ വേല ചെയ്യിക്കുവാന്‍ പ്രേരിപ്പിച്ചു.
ഇസ്രായേലിന്റെ ഭാവി സഹസ്രാബ്ധ വാഴ്ച ,കര്‍ത്താവു ഒലിവുമലയില്‍ ഇറങ്ങുനത് ,തുടര്നുള്ള യുദ്ധം ഇതെല്ലം 14 അധ്യായത്തില്‍ കാണുന്നു.
39.മലാഖി:ഗ്രന്ഥകാരന്‍ -മലാഖി ,രചനാകാലം -B.C 450അടുത്ത്
 4 അദ്ധ്യായങ്ങള്‍ 55 വാക്യങ്ങള്.
വരുവാനുള്ള എലിയവിനെകുറിച്ച്‌ പ്രവചിച്ചു .തന്‍റെ കാലത്തിനുശേഷം 400 വര്‍ഷം പ്രവചനം ഒന്നും ഉണ്ടായില്ല .
BY DANIE JOSEPH
TRIVANDRUM,KERALA
YOUTUBE:DANIE JOSEPH

Sunday, March 19, 2017

പുതിയ യെരുശലേം-നിത്യത

പുതിയ യെരുശലേം-നിത്യത
ദൈവ നാമത്തിനു മഹത്യം ഉണ്ടാകട്ടെ
DANIE JOSEPH
7561837468,7907412079
BIBLE GEEKS
അന്ത്യ ന്യായവിധിക്കു ശേഷം പുതിയ ആകാശം പുതിയ ഭുമി എന്ന പുതിയ അനുഭവത്തിലേക്ക് അന്നുള്ള വിശുദ്ധ ജനം പ്രവേശിക്കും .അവിടെ സമുദ്രം ഇല്ല.
നിത്യത എന്ന വിശയത്തിലേക്ക് കടക്കുന്നതിനുമുന്‍പ്‌ പുതിയ ആകാശം പുതിയ ഭുമി സമുദ്രം ഇല്ല എന്നി കാര്യങ്ങള്‍ എങ്ങനെ സംഭവിക്കും എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
ആരൊക്കെയാണ് ഇതിലേക്കു പ്രവേശിക്കുന്നത് ?
1.ദൈവ സഭ
2.പഴയ നിയമ വിശുദ്ധന്മാര്‍
3.ഇസ്രായേല്‍ ജനം ,എതിര്‍ക്രിസ്തുവിന്റെ കാലത്ത് കൊല്ലപ്പെടുന്ന ജനവും
4.സഹസ്രാബ്ധ വാഴ്ചയില്‍ പ്രവേശിച്ച ജാതികള്‍ .ഗോഗ് മഗോഗ് യുദ്ധത്തില്‍ ദൈവത്തോട് എതിര്‍ക്കാതെ നിന്നവരും അന്ത്യന്യായ വിധി കഴിഞ്ഞു നിത്യതയില്‍ പ്രവേശിച്ച ജാതികള്‍ .അവരെയാണ് നമുക്കു താഴത്തെ വേദഭാഗത്തില്‍ കാണുവാന്‍ സാധിക്കുന്നത് :
വെളിപ്പാടു - അദ്ധ്യായം 21:24 ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും.
ഗോഗ് മഗോഗ് യുദ്ധത്തിന്റെ അവസാന ഭാഗത്തില്‍ സാത്തനെയും ജാതികളെയും ആകാശത്തു നിന്നും തിയിറങ്ങി നശിപ്പിക്കും.അപ്പോള്‍ തന്നെ പഴയ ഭുമിയുടെ ശുധികരണവും നടക്കും അതിനെക്കുറിച്ച്‌ പത്രോസ് അപ്പോസ്തലന്‍ ഇപ്രകാരം പറയുന്നു :പത്രൊസ് 2 - അദ്ധ്യായം 3:5 ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും
6 അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു എന്നും
7 ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
പത്രോസ് പറയുന്നപോലെ ഇപ്പോഴത്തെ ആകാശത്തെയും ഭുമിയെയും തിക്കായി സുക്ഷിച്ചിരിക്കുന്നു.അത് പുതിയ യെരുശലെമിലേക്ക് പ്രവേശിക്കുന്നതിനുമുന്പ് നടക്കും.അങ്ങനെ ആകാശത്തു നിന്നു തിയറങ്ങി സാത്തനെയും കൂട്ടരെയും നശിപ്പിക്കുകയും ഭുമിയെ ശുധികരിച്ചു പുതുതാക്കുകയും ചെയ്യും .
പത്രൊസ് 2 - അദ്ധ്യായം 3:10 അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞു പോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.
11 ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു
12 നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.
ഇങ്ങനെ ഇറങ്ങുന്ന തി ആകാശത്തെയും ഭുമിയെയും ശുധികരിക്കും എങ്ങനെ എന്നാല്‍ മുകളിലത്തെ വാക്യത്തില്‍ പറഞ്ഞിരിക്കുന്ന പോലെ മൂലപദാർത്ഥങ്ങൾ(ATOM) കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും. പക്ഷെ ഭുമി എന്ന ഗോളം മാറ്റപ്പെടുന്നില്ല അതിന്‍റെ ഉപരിതലത്തില്‍ ഉള്ളതാണ് കത്തി അഴിഞ്ഞു പോകുന്നത്.അതുപോലെ ആകാശം എന്നത് തിയിറങ്ങുമ്പോള്‍ ചുട്ടഴിയും എന്നുവെച്ചാല്‍ വിവധ ഘടകങ്ങളാല്‍ രൂപം കൊണ്ടിരിക്കുന്ന അന്തരിക്ഷത്തില്‍ അല്ലെങ്കില്‍ നാം ഇന്ന് കാണുന്ന ആകാശം TROPOSPHERE,STRATOSPHERE,MESOSPHERE,THERMOSPHERE,EXOSPHERE ഇങ്ങനെ വേര്‍തിരിച്ചിരിക്കുന്നു അതില്‍ കത്തിഅഴിയുന്ന OXYGEN TROPOSPHERE എന്ന ഭാഗത്ത്‌ കൂടുതലായി കാണപ്പെടുന്നു അതുപോലെ NITROGEN,HELIUM,NEON,ARGON CARBON DIOXIDE, തുടങ്ങി ഉള്ള മറ്റു PARTICLES എല്ലാം തിയിര്ങ്ങുമ്പോള്‍ കത്തി ആഴിയും.ദൈവം അതിനെ അപ്രകാരമാണ് ക്രമികരിചിരിക്കുന്നത്.ATOM കത്തിഅഴിഞ്ഞാല്‍ NUCLEAR FISSION വഴി ATOM BOMB പ്രവര്തിക്കുന്നതുപോലെ ഭുമി കത്തി ആഴിയും .ഒരു ATOM BOMB EFFECT അല്ല പകരം ഭുമിയിലെ എല്ലാ ATOM കത്തി അഴിയുമ്പോള്‍ അത് എന്തുമാത്രം ഭയങ്കരമായിരിക്കും എന്നു ചിന്തിക്കുക .
ശാസ്ത്രം ഇന്നുള്ളതുപോലെ പുരോഗിമിക്കാതിരുന്ന കാലത്ത് പത്രോസ് ദൈവം വെളിപ്പെടുത്തിയത് ധൈര്യത്തോടെ പറയുന്നു മൂലപധര്തങ്ങള്‍ കത്തി ആഴിയും എന്നു.
ഇനി സമുദ്രം എങ്ങനെ ഇല്ലാതാകുന്നു എന്നു നോക്കണം .എലിയാവിന്റെ കാലത്ത് തിയിറങ്ങി യാഗത്തെ ദാഹിപ്പിച്ചപ്പോള്‍ തോട്ടിലെ വെള്ളം വറ്റിപോയി.ഇവിടെ തിയിരങ്ങുമ്പോള്‍ സമുദ്രം വറ്റിപോകും.H20 രണ്ടായി പിരിയുമ്പോള്‍ OXYGEN,HYDROGEN.HYDROGEN FLAMMABLE (കത്തുന്നത് ) ഗ്യാസ് OXYGEN കത്താന്‍ സഹായിക്കുന്നതും ആകയാല്‍ ഈ തീ ഇറങ്ങുമ്പോള്‍ സമുദ്രം എങ്ങനെ ഇല്ലാതാകുമെന്ന് വ്യക്തമായല്ലോ ...
അങ്ങനെ പുതിയ ആകാശം പുതിയ ഭുമി എന്ന അവസ്ഥയില്‍ വിശുദ്ധര്‍ നിത്യതയില്‍ പ്രവേശിക്കും.ഭുമി എന്ന ഗോളത്തിന് മാറ്റം വരുന്നില്ല കാരണം വചനത്തില്‍ ഇപ്പ്രകാരം കാണുന്നു
സഭാപ്രസംഗി - അദ്ധ്യായം 1:5 ഭൂമിയോ എന്നേക്കും നില്ക്കുന്നു
സങ്കീർത്തനങ്ങൾ - അദ്ധ്യായം 104:5 അവൻ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചരിക്കുന്നു.
ഭുമിയുടെ ഉപരിതലത്തിനു മാറ്റം വന്നു പുതിയ ഭുമി പുതിയ ആകാശം എന്ന പുതിയ അനുഭവത്തിലേക്ക് പ്രവേശിക്കും.
ഇവിടുത്തെ മറ്റു പ്രതേകതകള്‍ :
1.ദൈവം അവരോടു കൂടെ വസിക്കും
2.ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ഭുമിയില്‍ അവര്‍ ഭുമിയില്‍ ഇരിക്കും
3.മരണമില്ല
4.ദുഖവും കഷ്ട്ടവും മുറവിളിയും ഇല്ല
5.സമുദ്രം ഇല്ല
6.യെരുശലേം ദേവാലയം ഇല്ല,കുഞ്ഞാട് അതിന്‍റെ മന്ദിരം ആയിരിക്കും
7.പ്രകാശിപ്പാന്‍ സുര്യന്റെയോ ചന്ദ്രന്റെയോ ആവിശ്യമില്ല .
പുതിയ യെരുശലേം
വെളിപ്പാടു - അദ്ധ്യായം 21:9 അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.
10 അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു.
11 അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.
12 അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.
പുതിയ യെരുശലെമിനെ കുറിച്ചുള്ള വിവരണം തുടങ്ങുന്നത് കുഞ്ഞാടിന്റെ കാന്തയെ കാണിച്ചുതരാം എന്നു പറഞ്ഞാണ് പക്ഷെ കാണുന്നത് ഒരു നഗരമാണ് .അതിന്‍റെ അര്‍ഥം ആ നഗരം സഭയ്കുള്ളതാണ് എന്നാണ്.അതിന്‍റെ പന്ത്രണ്ടു അടിസ്ഥാനത്തില്‍ അപ്പൊസ്തലന്മാരുടെ പേരുകളാണ്.
വെളിപ്പാടു - അദ്ധ്യായം 21:14 നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു.
അത് പഴയ നിയമ വിശുദ്ധന്മാര്‍ക്കും ഉള്ളതാണ് .അതിനാലാണ് പന്ത്രണ്ടു ഗോപുരങ്ങളില്‍ യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടുഉള്ളത് .
നഗരത്തിന്‍റെ പ്രത്യേകത:
1.എല്ലാ നഗരത്തിനും നീളവും വിതിയും മാത്രമുള്ളപ്പോള്‍ ഇതിനു ഉയരവും കൂടിയുണ്ട്
2.പന്ത്രണ്ടു അടിസ്ഥാനം പന്ത്രണ്ടു രത്നങ്ങള്‍ ആണ്.
3.മതിലിന്‍റെ അളവ് 144 മുഴം .നഗരത്തിനു ഉയരം കൊടുത്തിരിക്കുന്നതിനാല്‍ ഈ പറയുന്ന അളവ് നിശ്ചയമായും മതിലിന്‍റെ വീതി ആണ്.എന്നുവെച്ചാല്‍ 1200 നാഴിക ഉയരം 144 മുഴം വീതി.മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.
4.യെരുശലേം ദേവാലയം അതിലില്ല .വെളിപ്പാടു - അദ്ധ്യായം 21:22 മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു.
5.കുഞ്ഞാട് അതിന്‍റെ വിളക്ക്.23 നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു.
6.രാത്രി ഇല്ല .25 അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.
7.ജാതികളുടെ മഹത്യം അതിലേക്കു കൊണ്ടുവരും.26 ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.
8.ജീവ ജല നദി അതിലുണ്ട് .നദിക്കു അക്കരെയും ഇക്കരെയും ജീവവൃക്ഷം ഉണ്ട് .അത് മാസം തോറും പുതിയ ഫലം കായിക്കുന്നു.
9.യാതൊരു ശാപവും ഇനിയില്ല
10.സമ്പൂര്‍ണ ആരാധന
11.ദൈവത്തിന്‍റെ മുഖം കാണും
വെളിപ്പാടു - അദ്ധ്യായം 22:1 വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു.
2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും.
4 അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
12.ദാഹിക്കുന്നവനു സൌജന്യമായി ജീവജലം കൊടുക്കും
നഗരത്തിന്‍റെ അളവു :
വെളിപ്പാടു - അദ്ധ്യായം 21:16 നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ.
ആയിരത്തിരുനൂറു നാഴിക എന്നത് 12000 furlongs അഥവാ 1500 മൈല്‍ .
അതിനെ കിലോമീറ്ററില്‍ ആക്കുമ്പോള്‍ 2414 km എന്നു കിട്ടും .പൊതുവേ 2400 km എന്നു കണക്കാക്കുന്നു.
അങ്ങനെയെങ്കില്‍ അതിന്‍റെ ചുറ്റളവ്‌ (circumference) =2400*4(SHAPE IS SQUARE)=9600 km
അതിന്‍റെ വിസ്ഥിര്‍ണ്ണം (area)=L*B=2400*2400=5760000 SQUARE METER
അതിന്‍റെ വ്യാപ്തി (VOLUME)=L*B*H=2400*2400*2400=13824000000 CUBE METER
ഇത്രെയും വലിയ ഒരു നഗരം അത് പണിയാന്‍ ദൈവത്തിനു മാത്രമേ കഴിയു .
ഞാന്‍ നിങ്ങള്ക്ക് സ്ഥലം ഒരുക്കാന്‍ പോകുന്നു എന്നു യേശു പറഞ്ഞത് ഓര്‍ക്കുക .ദൈവം നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലം എത്ര വലിയത് എത്ര ശോഭയുള്ളത് .അതോര്‍ക്കുമ്പോള്‍ ഈ ഭുമിയിലെ വാസം എത്രയോ ചെറുത് .
ഇതില്‍ ആരൊക്കെയാണ് പ്രവേശിക്കാത്തത് ?
1.വെളിപ്പാടു - അദ്ധ്യായം 21:8 എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ അറെക്കപ്പെട്ടവർ കുലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം.
2.വെളിപ്പാടു - അദ്ധ്യായം 21:27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
3.വെളിപ്പാടു - അദ്ധ്യായം 22:15 നായ്ക്കളും ക്ഷുദ്രക്കാരും ദുർന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കിൽ പ്രിയപ്പെടുകയും അതിനെ പ്രവർത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.
4.വെളിപ്പാടു - അദ്ധ്യായം 22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
നമുക്കുള്ള ദൂത്
വെളിപ്പാടു - അദ്ധ്യായം 22:11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.
14 ജീവന്റെ വൃക്ഷത്തിൽ തങ്ങൾക്കു അധികാരം ഉണ്ടാകേണ്ടതിന്നും ഗോപുരങ്ങളിൽ കൂടി നഗരത്തിൽ കടക്കേണ്ടതിന്നും തങ്ങളുടെ വസ്ത്രം അലക്കുന്നവർ ഭാഗ്യവാന്മാർ.
17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ
20 ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ,

Thursday, March 16, 2017

ഗോഗ് മാഗോഗ് യുദ്ധം /മൂന്നാം ലോക മഹായുദ്ധം,സഹസ്രാബ്ധ വാഴ്ച അനന്തര യുദ്ധം

ഗോഗ് മാഗോഗ് യുദ്ധം /മൂന്നാം ലോക മഹായുദ്ധം-സഹസ്രാബ്ധ വാഴ്ച അനന്തര യുദ്ധം
ദൈവ നാമത്തിനു മഹത്യം
DANIE JOSEPH
7561837468
ദൈവ വചനത്തില്‍ പറയുന്ന ഒരു പ്രധാന യുദ്ധമാണ് ഗോഗ് മഗോഗ് യുദ്ധം.
പ്രത്യേകിച്ചു അന്ത്യ കാലത്തു ജീവിക്കുന്ന നമുക്കു കര്‍ത്താവിന്‍റെ വരവു ആസന്നമായി എന്നു കാണിക്കുന്ന ഒരു സംഭവമാണ്.ഗോഗ് മഗോഗ് യുദ്ധം രണ്ടു പ്രാവിശ്യമായി നടക്കും.അതിന്‍റെ ആദ്യ ഭാഗമാണ് മൂന്നാം ലോക മഹായുദ്ധം.ഇത് എതിര്‍ക്രിസ്തുവിന്റെ കാലത്താണ്.രണ്ടാമത്തേത് സഹസ്രാബ്ധ വാഴ്ചക്കു ശേഷം (ആയിരം വര്‍ഷ ഭരണത്തിനു ശേഷം ) സകല ജാതികളും ദൈവത്തിനെതിരായി സാത്താന്റെ നേത്രത്യത്തില്‍ നടക്കും.
ഗോഗ് മാഗോഗ് യുദ്ധം ഒന്നാം ഭാഗം -മൂന്നാം ലോക മഹായുദ്ധം
1.എപ്പോഴാണ് ഈ യുദ്ധം നടക്കുന്നതു?
2.ആരൊക്കെ തമ്മിലാണ് യുദ്ധം ?
3.അനന്തര ഫലം എന്താണ്?

എപ്പോഴാണ് ഗോഗ് മാഗോഗ് യുദ്ധം ?
എതിര്‍ക്രിസ്സ്തു ഭുമിയെ ഭരിക്കുമ്പോള്‍ ആണ് ഇത് നടക്കുന്നത്.എതിര്‍ക്രിസ്തു പലരോടും ഉടമ്പടി ചെയും എന്നാല്‍ മൂന്നര വര്‍ഷം കഴിയുമ്പോള്‍ പഴയ പാമ്പായ സാത്താന്‍ മിഘായെലിനാല്‍ തോല്പിക്കപെട്ടു ഭുമിയില്‍ വിഴുകയും സാത്താന്‍ തനിക്കു അല്പ കാലമെയുള്ളു എന്നറിഞ്ഞു തന്‍റെ വലിയ അധികാരം ശക്തി എല്ലാം മനുഷ്യനായ എതിര്‍ക്രിസ്തുവിനു കൊടുക്കും .
വെളിപ്പാടു - അദ്ധ്യായം 13:4 മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്ക്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. അങ്ങനെ സാത്താന്റെ ശക്തിയില്‍ എതിര്‍ക്രിസ്തു പലരോടും ഉടമ്പടി തെറ്റിച്ചു യുദ്ധം ചെയും.ഇത് മൂന്നര വര്‍ഷം നീണ്ടുനില്‍ക്കും.
അങ്ങനെയെങ്കില്‍ സഭ എടുക്കപെട്ടതിനു ശേഷം എതിര്‍ക്രിസ്തുവിന്റെ ഭരണ കാലത്തിങ്കല്‍ അവസാന മൂന്നര വര്‍ഷം മുഴുവന്‍ യുദ്ധമായിരിക്കും.
വെളിപ്പാടു - അദ്ധ്യായം 13:5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
6 അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
7 വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.
8 ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.
9 ചെവിയുള്ളവൻ കേൾക്കട്ടെ.

ആരൊക്കെ തമ്മിലാണ് യുദ്ധം ?
ഈ ഭാഗം ബൈബിള്‍ പഠിതാക്കളുടെയിടയില്‍ വ്യത്യസ്ത അഭിപ്രായമുള്ള വിഷയമാണ്‌.എന്നാല്‍ അതിനെ വളരെ ലളിതമായി ഇവിടെ കൊടുക്കുന്നു:
പ്രധാനമായി എതിര്‍ക്രിസ്തുവും ഇസ്രായേലും തമ്മിലാണ്.പക്ഷെ എതിര്‍ക്രിസ്തുവിനോപ്പം നില്കുന്ന രാജ്യങ്ങളുണ്ട് അവനെ എതിര്‍കുന്ന രാജ്യങ്ങളും ഉണ്ട്.ഈ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് മനസിലാക്കിയാല്‍ ആരൊക്കെ തമ്മിലാണ് യുദ്ധം എന്നു മനസിലാകും.
യേഹേസ്കേൽ - അദ്ധ്യായം 38:2 മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെ നേരെ നീ മുഖം തിരിച്ചു അവനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു;
3 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
ആ യുദ്ധം നയിക്കുന്ന പ്രധാന രാജ്യമാണ്(വ്യക്തിയുമാകാം ) ഗോഗ്.അപ്പോള്‍ നമ്മള്‍ ഗോഗ് ആരാണെന്നു പഠിക്കണം.
ഉല്പത്തി - അദ്ധ്യായം 10:1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
3 ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
4 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
5 ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.

മഗോഗ് ദേശത്തിലെ ഗോഗ് എന്നു പറയുമ്പോള്‍ മഗോഗ് നോഹയുടെ മകന്‍ യാഫെത്തിന്റെ മകന്‍ ആണ്.അത് പിന്നിട് രാജ്യമായി മാറി.
രോഷ്,മേശെക് ,തുബല്‍ എന്നിവയുടെ പ്രഭുവായ മഗോഗ് ദേശത്തിലെ ഗോഗ് എന്നു പറയുമ്പോള്‍ അത് റഷ്യ ആണെന്നും അല്ലെന്നും അഭിപ്രായങ്ങള്‍ ഉണ്ട്.
അത് തുര്‍ക്കി ആണെന്നും പറയപ്പെടുന്നു.ഇങ്ങനെ സംശയം വരാന്‍ കാരണം യെഹ്സക്കേല്‍ പ്രവചനം എഴുതപ്പെട്ടപോള്‍ ഉള്ള രാജ്യങ്ങളോ പേരുകളോ അല്ല ഇന്നുള്ളത്.അതുകൊണ്ട് തന്നെ ഇസ്രയേലിനെ കേന്ദ്രികരിച്ച് പറഞ്ഞിരിക്കുന്ന അടയാളങ്ങള്‍ വെച്ച് അത് ഇന്ന രാജ്യമായിരിക്കാം എന്നു ഊഹിക്കാന്‍ മാത്രമേ കഴിയുകയുള്ളൂ.അതുകൊണ്ട് തന്നെ വടക്കേ അറ്റം എന്നു പറയുന്നു അതുകൊണ്ട് എന്‍റെ അഭിപ്രായത്തില്‍ റഷ്യ തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ആകാനാണ് സാദ്ധ്യത .
ഇവരോടൊപ്പം നില്കുന്ന രാജ്യങ്ങള്‍ പറഞ്ഞിരിക്കുന്നു :
യേഹേസ്കേൽ -
അദ്ധ്യായം 38:5 അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ, ഗോമെരും
6 അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കെ അറ്റത്തുള്ള തോഗർമ്മാഗൃഹവും അതിന്റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.
പാര്‍സികള്‍ -ഇറാന്‍
പുത്യര്‍ ,കുശ്യര്‍ -സുഡാന്‍
ലിബിയ തുടങ്ങിയ രാജ്യങ്ങളും തുര്‍ക്കിയും റഷ്യയും ആണ് പ്രധാനമായി ഒരുഭാഗത്ത്‌.
വെളിപ്പാടു - അദ്ധ്യായം 16:12 ആറാമത്തവൻ തന്റെ കലശം യൂഫ്രാത്തേസ് എന്ന മഹാനദിയിൽ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാർക്കു വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
അങ്ങനെയെങ്കില്‍ കിഴക്കുനിന്നും രാജാക്കന്മാര്‍ വരും എന്നു പറയുന്നു.
അത് ഇസ്രായേലിനു കിഴക്കുള്ള മുസ്ലിം രാജ്യങ്ങളും ചൈന ജപ്പാന്‍ ഇന്ത്യ തുടങ്ങിയ ഏഷ്യയിലെ വന്‍ ശക്തികളും ആകാം.
ഇത് വരെ പറഞ്ഞത് ഗോഗ് മഗോഗ് യുദ്ധത്തില്‍ അവര്‍ക്ക് അനുകുലമായി എതിര്‍ക്രിസ്തുവിനോപ്പം നില്കുന്ന രാജ്യങ്ങള്‍ ആണ്.
ഇനി എതിര്‍ക്രിസ്തുവിനെ എതിര്‍ക്കുകയും എതിര്‍ക്രിസ്തുവിനാല്‍ തോല്പിക്കപെടുകയും ചെയുന്ന രാജ്യങ്ങള്‍ ഉണ്ട് അവ ഏതൊക്കെയാണെന്ന് നോക്കണം .
യേഹേസ്കേൽ - അദ്ധ്യായം 38:13 ശെബയും ദെദാനും തർശീശ് വർത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടു: നീ കൊള്ളയിടുവാനോ വന്നതു? കവർച്ചചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.
ഇതു അറേബ്യ ,സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആണ് .അവര്‍ എതിര്‍കതില്ല അക്രമികുന്നതായിട്ടും പറയുന്നില്ല .ഒരു പക്ഷേ നിഷ്പക്ഷ നിലപാടായിരിക്കും.
എന്നാല്‍ എതിര്‍ക്രിസ്തുവിനോട് യുദ്ധം ചെയ്യുന്ന ചില രാജ്യങ്ങള്‍ ഉണ്ട് :
ദാനീയേൽ - അദ്ധ്യായം 7:8 ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
ഈ ഭാഗം നോക്കുമ്പോള്‍ എതിര്‍ക്രിസ്തുവിനോട് എതിര്‍ത്ത് നശിച്ചുപോകുന്ന മൂന്ന് രാജ്യങ്ങള്‍ ഉണ്ട് എന്നു മനസിലാകും.
അത് മാത്രമല്ല മറ്റു ചില രാജ്യങ്ങളും എതിര്‍ക്കും ചിലര്‍ രക്ഷപ്പെടും .
ദാനീയേൽ - അദ്ധ്യായം 11:30 കിത്തീംകപ്പലുകൾ അവന്റെ നേരെ വരും; അതുകൊണ്ടു അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു നേരെ ക്രുദ്ധിച്ചു പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.
യൂറോപ്പ്യന്‍ ശക്തികളെയാണ് ഇവിടെ പറയുന്നത് എന്നു ന്യായമായി ചിന്തിക്കാം .
ദാനീയേൽ - അദ്ധ്യായം 11:40 പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
ഇസ്രായേലിന്റെ തെക്ക് വടക്ക് ഉള്ള രാജ്യങ്ങളില്‍ EGYPT,സിറിയ തുടങ്ങിയ രാജ്യങ്ങള്‍ എതിര്‍ക്രിസ്തുവിനോട് എതിര്‍ക്കും എന്നു മനസിലാക്കാം.എന്നാല്‍ EGYPT തോല്പിക്കപെടും .മറ്റു രാജ്യങ്ങള്‍ എതിര്‍ക്രിസ്തുവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടും .
ദാനീയേൽ - അദ്ധ്യായം 11:41 അവൻ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേർ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യിൽ നിന്നു വഴുതിപ്പോകും.
42 അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
ചുരുക്കത്തില്‍ ഗോഗ് മഗോഗ് യുദ്ധത്തില്‍ ഒരുഭാഗത്തു തുര്‍ക്കി ,റഷ്യ ഇറാന്‍ മറ്റു മുസ്ലിം രാജ്യങ്ങള്‍ ,സുഡാന്‍ ലിബിയ ,ചൈന ,ജപ്പാന്‍ ,ഇന്ത്യ
മറുഭാഗത്ത് ഇസ്രായേല്‍,EGYPT(മിസ്രയിം),സിറിയ,യൂറോപ്പ്യന്‍ ശക്തികള്‍ ,അറേബ്യ ,സ്പെയിന്‍,എദോം ,മോവാബ് , അമ്മോന്യശ്രേഷ്ഠന്മാരും എന്നിവരും ആയിരിക്കും.
അനന്തര സംഭവങ്ങള്‍
എതിര്‍ക്രിസ്തുവിനാല്‍ മിസ്രയിം തോല്പിക്കപെടും ,മറ്റു ചെറു രാജ്യങ്ങള്‍ രക്ഷപെടും അവസാനം ഇസ്രായേല്‍ ഒറ്റയ്ക്കാകും. ഇസ്രായേല്‍ ജനത്തില്‍ പലരും കൊല്ലപ്പെടും .സ്ത്രികളെ വഷളാക്കും ,നഗരം പിടിക്കപെടും.അപ്പോള്‍ യേശു ക്രിസ്തു സകല വിശുധന്മാരുമായി ഒലിവുമലയില്‍ ഇറങ്ങും.വലിയ ഭുകമ്പം ഉണ്ടായി മല രണ്ടായി പിളര്‍ന്നു ഒരു വലിയ താഴ്വര ഉണ്ടാകും.അതിനു മെഗിദ്ധോ താഴ്വര എന്നു പേര്‍.ആ താഴ്വരയിലേക്ക് ശേഷിക്കുന്ന ഇസ്രായേല്‍ ജനം ഓടി രക്ഷപ്പെടും.കര്‍ത്താവു തന്‍റെ പ്രത്യക്ശ്ശതയുടെ പ്രഭാവത്താല്‍ എതിര്‍ക്രിസ്തുവിനെയും സൈന്യത്തെയും തോല്പിക്കും.അവര്‍ക്ക് ഒരു ബാധ ഉണ്ടായിട്ടു തമ്മില്‍ തമ്മില്‍ വെട്ടും,അവര്‍ നിന്ന നില്പില്‍ തന്നെ ചിഞ്ഞ് അഴുകിപോകും.
യേഹേസ്കേൽ - അദ്ധ്യായം 38:22 ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.
സെഖർയ്യാവു - അദ്ധ്യായം 14:2 ഞാൻ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
3 എന്നാൽ യഹോവ പുറപ്പെട്ടു, താൻ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.
4 അന്നാളിൽ അവന്റെ കാൽ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയിൽ നില്ക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളർന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.
5 എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ടു നിങ്ങൾ എന്റെ മലകളുടെ താഴ്വരയിലേക്കു ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങൾ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകലവിശുദ്ധന്മാരും വരും.
6 അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്ഗ്ഗോളങ്ങൾ മറഞ്ഞുപോകും.
7 യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല, രാത്രിയുമല്ല. സന്ധ്യാസമയത്തോ വെളിച്ചമാകും.
8 അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽ നിന്നു പുറപ്പെട്ടു പാതി കിഴക്കെ കടലിലേക്കും പാതി പടിഞ്ഞാറെ കടലിലേക്കും ഒഴുകും; അതു ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
9 യഹോവ സർവ്വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവും ആയിരിക്കും.

ഇങ്ങനെ യുദ്ധം അവസാനിക്കും .എതിര്‍ക്രിസ്തുവിനെയും കള്ളപ്രവച്ചകാനെയും തിപോയ്കയില്‍ തള്ളിയിടും .സാത്താനെ ആയിരം ആണ്ടു അഗാതകൂപത്തില്‍ ബന്ധിക്കും .ആയിരം ആണ്ടു കഴിയുമ്പോള്‍ അവനെ അഴിച്ചുവിടും.
ഈ ആയിരം ആണ്ടു കര്‍ത്താവു നീതിയോടെ ഭുമിയെ ഭരിക്കും.
വെളിപ്പാടു - അദ്ധ്യായം 20:1 അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു.
2 അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.

ഗോഗ് മാഗോഗ് യുദ്ധം രണ്ടാം ഭാഗം
ആയിരം വര്‍ഷത്തെ ഭരണത്തിനുശേഷം സാത്താനെ അഴിച്ചുവിടുകയും അന്നുഭുമിയില്‍ ശേഷിക്കുന്ന സകല ജാതികളെയും സാത്താന്‍ വഞ്ചിച്ചു ദൈവത്തിനും ദൈവജനത്തിനും എതിരെ യുദ്ധം ചെയാന്‍ കൂട്ടികൊണ്ട് വരികയും ചെയും.ഈ ജാതികള്‍ ആരെന്നു വേറൊരു ലേഖനത്തില്‍ വിവരിച്ചതിനാല്‍ അത് ഇവിടെ പറയുന്നില്ല.എന്നാല്‍ ആകാശത്തു നിന്നും തിയിറങ്ങി അവരെ നശിപ്പിക്കും .സാത്താനെ തിപോയ്കയില്‍ തള്ളും.
വെളിപ്പാടു - അദ്ധ്യായം 20:5 മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.
6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.
7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും.
8 അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും.
9 അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.
അതിനുശേഷം അന്ത്യ ന്യായവിധി പിന്നെ നിത്യത ..തുടര്‍ ഭാഗങ്ങള്‍ bible geeks ഗ്രൂപ്പില്‍ മറ്റൊരു ലേഖനത്തില്‍ പോസ്റ്റ്‌ ചെയും ....
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...