DANIE JOSEPH
7561837468,7907412079
പൗലോസ് എഫസോസ് സഭയിലെ മൂപ്പന്മാരോട് അവസാനമയി പറയുന്ന ഒരു കാര്യമാണ് അപ്പോസ്തലപ്രവര്‍തികള്‍ 20:28-31 നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.
29 ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
31 അതു കൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.
ഇതൊരു പ്രവച്ചനമാണ് അത് ഭാഗികമായി എഫസോസ് സഭയില്‍ തന്നെ നിറവേറി ഇന്നും അത് നിറവേറികൊണ്ടിരികുന്നു.വെളിപ്പാട് 2:2 ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും എന്നു നമ്മള്‍ വായിക്കുന്നു.അപോസ്തലന്മാര്‍ എന്നു പറയണമെങ്കില്‍ അടയാളങ്ങളും അത്ഭുതങ്ങളും യേശുവിന്‍റെ നാമത്തില്‍ കാണിച്ചിട്ടുണ്ട് എന്നു വ്യക്തം പക്ഷെ അവര്‍ കള്ളന്മാരയിരുന്നു എഫസോസ് സഭ അവരെ പരിക്ഷിച്ചു തിരിച്ചറിഞ്ഞു.ഇന്ന് നമ്മള്‍ പല അപോസ്തലന്മാര്‍ എന്നു പറയുന്നവരെ പരിക്ഷിച്ചു തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മില്‍ പലരും തെറ്റായ ഉപദേശം അനുസരിച്ച് നിത്യ സ്വര്‍ഗ്ഗം നഷ്ടമാക്കും.ആരാണ് ദുരുപദേഷകര്‍ എന്നറിയണമെങ്കില്‍ ഉപദേശം എന്തെന്ന് ആദ്യം അറിയണം.അപ്പോസ്തലപ്രവര്‍തികള്‍ 2:38,42 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും പോന്നു .
ഏഴു അടിസ്ഥാന ഉപദേശങ്ങള്‍ 1.മാനസാന്തരം 2.സ്നാനം 3.പരിശുടത്മാസ്നാനം 4.വേര്‍പാട്,വിശുദ ജീവിതം 5.അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടു കൂട്ടായ്മ ആചരിച്ചു 6.അപ്പം നുറുക്ക് 7.പ്രാര്‍ത്ഥന .ഇതിനു വിപരിദമായി ഏതൊരു വ്യക്തി പറഞ്ഞാലും അത് ദുരുപദേശമാണ്.ഗലാതിയര്‍ 1: 6ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്രവേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതു കൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു.
7 അതു വേറൊരു സുവിശേഷം എന്നല്ല, ചിലർ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാൻ ഇച്ഛിക്കുന്നു എന്നത്രേ.
8 എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.പറയുന്നത് മാത്രമല്ല ചെയുന്നതും എന്നുവെച്ചാല്‍ ദൈവവചനത്തില്‍ പറയാത്ത ശുശ്രുഷകള്‍ ചെയുന്നതും ദുരുപദേശമാണ്.ഭൌതിക നന്മ മാത്രം പ്രസങ്ങികുന്നവര്‍ ഉണ്ട്,ഒരു വസ്തു ലഭിക്കാന്‍ നാണയം കുഴിച്ചിട്ടു പ്രാര്‍ത്ഥിക്കുക,പ്രാര്‍ത്ഥിച്ച വെള്ളം അല്ലെങ്കില്‍ മറ്റെന്തികിലും ദ്രാവകം കാശിനു വില്‍ക്കുക.ജീവിത വിഷുദി ഇല്ലാതിരിക്കുക,എന്ത് പാപവും ചെയുക,ബഹു ഭാര്യമാര്‍,ശാപം മുറിക്കല്‍,പഴയ നിയമം വേണ്ടെന്നു പറയുക ,പഴയ നിയമം കീറികളയുക മറ്റുള്ളവരെ ശപിക്കുക,കള്ളാ പ്രവചനം,മുഖസ്തുതി,ഗുണ്ടായിസം,രാഷ്ട്രിയം തുടങ്ങി പലതും.
ഇത് വായിക്കുന്നവര്‍ പറയുമായിരിക്കും വലിയ അത്ഭുതങ്ങള്‍ അടയാളങ്ങള്‍ നടക്കുന്നതുകൊണ്ട് അനേകര്‍ കടന്നു വരുന്നു ആളുകളുടെ എണ്ണം പെരുകുന്നു.എല്ലാ വക മീനും പിടിക്കും കൊള്ളവുന്നതെ എടുകതുള്ല്.
ഇങ്ങനെയുള്ളവര്‍ പ്രസങ്ങിച്ചാല്‍ രോഗികള്‍ സൌഗ്യമാകും ,പാപികള്‍ മനസന്തരപെടും പക്ഷേ മനസന്തരപെട്ട പലരും വിശ്വാസത്തില്‍ നിലനില്കതില്ല.പ്രസങ്ങിച്ചവര്‍ വാതില്കെ നിന്നുമുട്ടും.കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
മത്തായി 25:24 ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
25 ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
26 അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
ഇവിടെ പറയുന്ന കാര്യം ശ്രേദിക്കണം "നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ"
ഇത് എന്താണ് അര്‍ത്ഥമാക്കുനത് ?രാജാവ് പറയുന്നത് നോക്കുക "ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ" ഞാന്‍ അങ്ങനത്തെ വ്യക്തി ആണെന്ന് രാജാവ് പറയുന്നു,ഇവിടെ രാജാവ് എന്നു ആത്മീയ അര്‍ഥത്തില്‍ ചിന്ദിക്കുമ്പോള്‍ അത് ദൈവം തന്നെയാണ്.ദൈവം വിതയ്കാത്തത് ദൈവം കൊയ്ത്തു ,ഏതാണ് ആ കൊയ്ത്തു? ആ ഫലം? ഇന്ന് ദുരുപദേഷകര്‍ വചനം വിതയ്കുന്നു പക്ഷെ ദൈവം ആ വ്യക്തികളെ അറിയുനില്ല .എന്നാല്‍ അവര്‍ വചനം വിതയ്ക്കുമ്പോള്‍ പലര്‍ മനസന്തരപെടുന്നു അവര്‍ ദൈവത്തിന്‍റെ ഫലമാണ്.അതാണ് പറയുന്നത് "ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ".എന്നാല്‍ അങ്ങനെ മനസന്തരപെടുന്ന പലരും പിന്നിട് തിരിഞ്ഞുപോകും കാരണം അത്ഭുതം ദൈവമക്കളുടെ ഇടയില്‍ മാത്രമല്ല അത് മറ്റു മതങ്ങളിലും അത്ഭുത സൌഗ്യങ്ങളും മറ്റും ഉണ്ട്.യേശുവിന്‍റെ അടുക്കല്‍ അനേകര്‍ വന്നു സൌഗ്യം പ്രാപിച്ചു,അപ്പം ഭക്ഷിച്ചു,പക്ഷെ യേശുവിനെ കാണുവാന്‍ ആഗ്രഹിച്ചു വന്ന സക്കായിക്കു കുടുംബത്തിനും രക്ഷ ലഭിച്ചു.എതു വേണം തിരഞ്ഞെടുക്കുക.....ദുരുപടെഷകരെ തിരിച്ചറിഞ്ഞു അവരെ വിട്ടു മാറുക.നല്ലത് തിരഞ്ഞെടുക്കുക.യേശുവിന്‍റെ ഉപദേശം കടുത്തപ്പോള്‍ എല്ലാവരും യേശുവിനെ വിട്ടുപോയി .കര്‍ത്താവു ശിഷ്യന്മാരോട് ചോദിച്ചു നിങ്ങള്‍ക്കും പോയ്കോളവാന്‍ മനസുണ്ടോ .പത്രോസ് പറഞ്ഞു നിന്നെ വിട്ടു ഞങ്ങള്‍ എവിടെ പോകും കാരണം എന്തുവാ ?നിത്യജീവ മൊഴികള്‍ കര്‍ത്താവിന്റെ പക്കല്‍ ഉണ്ട്.ഉപദേശം പറയുമ്പോള്‍ വിട്ടു പോകുന്നവന്‍ വാതില്കല്‍ നില്‍ക്കും.ഉപദേശത്തില്‍ നില്കുന്നവന്‍ കര്‍ത്താവിനോപ്പം പന്തികിരിക്കും.
YOUTUBE:DANIE JOSEPH
FACEBOOK :BIBLEGEEKS